Lead NewsNEWS

അമ്മയ്ക്കും പട്ടിക്കും ഒന്നിച്ച് സ്മരണാഞ്ജലി നൽകി പത്രപരസ്യം കൊടുത്ത് മക്കളും മരുമക്കളും ചെറുമക്കളും കുടുംബാംഗങ്ങളും

ഒരു പ്രമുഖ മലയാള പത്രത്തിന്റെ തിരുവന്തപുരം എഡിഷനിലാണ് ഇന്ന് കൗതുകകരവും അമ്പരപ്പിക്കുന്നതും ആയ ഒരു സ്മരണാഞ്ജലി പ്രത്യക്ഷപ്പെട്ടത്. അത് ഇങ്ങനെ പറയുന്നു.

” പ്രിയപ്പെട്ടവരെ
ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഞങ്ങളുടെ അമ്മയും ഞങ്ങളുടെ പ്ലൂട്ടോ ബേബിയും അടുത്തടുത്ത ദിവസങ്ങളിൽ ഞങ്ങളെ വിട്ട് സ്വർഗ്ഗം പ്രാപിച്ച വിവരം വ്യസനസമേതം എല്ലാവരെയും അറിയിക്കുന്നു. സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തിൽ ദിവംഗതയായ അമ്മയുടെ മരണാനന്തരചടങ്ങുകളും പൂജയും ക്രിയകളും നാളെ ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് അമ്മയെയും പ്ലൂട്ടോ ബേബിയെയും അടുത്തടുത്ത് ദഹിപ്പിച്ച സ്ഥലത്ത് വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

Signature-ad

ഞങ്ങളുടെ അമ്മയെ അടുത്തറിയുവാനും അമ്മയുടെ സ്നേഹവും വാത്സല്യവും മഹാമനസ്കതയും അനുഭവിക്കാനും ഭാഗ്യം ഉണ്ടായിട്ടുള്ള ഓരോരുത്തരെയും ഞങ്ങൾ മനസ്സിൽ സ്മരിച്ചു കൊള്ളുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഈ അവസരത്തിൽ അങ്ങേയറ്റം ആഗ്രഹിക്കുന്നു.
എന്ന് ദുഃഖിതരായ
മക്കൾ മരുമക്കൾ ചെറുമക്കൾ മറ്റു കുടുംബാംഗങ്ങൾ.”

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: