Month: December 2020
-
Lead News
ഐക്യത്തോടുള്ള പ്രവര്‍ത്തനം അനിവാര്യം: മുല്ലപ്പള്ളി
സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്തഭാരതമാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഐക്യവും അച്ചടക്കവും അനിവാര്യമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136-ാമത് സ്ഥാപകദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പാര്‍ട്ടി പാതക ഉയര്‍ത്തിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതേ ധാരണ പ്രകടമായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പലതവണ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്.പതിനാലു ജില്ലകളിലെ നേതക്കളുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയശേഷം സംസ്ഥാനത്തുടനീളം ബിജെപിയും സിപിഎമ്മും തമ്മില്‍ നടത്തിയ ധാരണയുടെയും വോട്ടുകച്ചവടത്തിന്റെയും പൂര്‍ണ്ണമായ വിവരം കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധമായ കൃത്യമായ രേഖകള്‍ കോണ്‍ഗ്രസ് ഉടനടി പുറത്തുവിടും. ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കി ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. താന്‍ അധ്യക്ഷ പദവിയിലെത്തിയ ശേഷം അത് ഉറപ്പുവരുത്താന്‍ കൂടുതല്‍ ശ്രദ്ധിച്ചിട്ടുണ്ട്. അച്ചടക്കത്തോടും ഐക്യത്തോടുമുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന് ആവശ്യം.ആശയ സമരം എക്കാലത്തും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്.എന്നാലത് വ്യക്തിഗത…
Read More » -
Lead News
ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി കമല്‍ഹാസന്‍
തിരുവവന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനം അറിയിച്ചത്. സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനം, ആര്യ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും തമിഴ്‌നാട്ടിലും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കണമെന്നും കമല്‍ അഭിപ്രായപ്പെട്ടു. നേരത്തെ നടന്‍ മോഹന്‍ലാല്‍ ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദംം അറിയിച്ചിരുന്നു. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറനൈറെനിലായതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല.
Read More » -
Lead News
പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് ഗ്രൂപ്പ് രാഷ്ട്രീയം മാറുന്നു: ആഞ്ഞടിച്ച് കെസി വേണുഗോപാല്‍
കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയം അതിര് വിടുകയാണെന്ന് കെ.സി വേണുഗോപാല്‍. പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് ഗ്രൂപ്പ് രാഷ്ട്രീയം മാറുന്നുവെന്നും വേണുഗോപാല്‍ ആരോപിച്ചു. എല്ലാകാലത്തും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ട്. ഇന്ന് അത് പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് കേരളത്തില്‍ മാറുന്നു. പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്നത് മാറണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികള്‍ക്ക് ശേഷം നേതൃമാറ്റമെന്ന ആവശ്യ മടക്കം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ ഈ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം തെളിയിക്കുന്നത് അതാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ എന്ന് വിലയിരുത്തപ്പെട്ട തദ്ദേശതെരഞ്ഞെടുപ്പിലേറ്റ പരാജയം ഹൈക്കമാന്റടക്കം പരിശോധിക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശാനുസരണം എത്തിയ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഇന്ന് യുഡിഎഫിലെ ഘടക ക്ഷികളെ കാണും. സ്ഥാനാര്‍ത്ഥികളെ നോക്കാതെ ഗ്രൂപ്പ് അനുസരിച്ച് സീറ്റ് വിതരണം നടന്നതാണ്…
Read More » -
Lead News
ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ വിവാഹ ധനസഹായം തുടരും
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാര്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷവും തുടരുന്നതിന് സാമൂഹ്യനീതി വകുപ്പ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് 3 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ 30,000 രൂപ വീതം 10 ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ പുരോഗതിയ്ക്കായി വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നിയമപരമായി വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാന്‍ സന്നദ്ധരാകുന്ന പക്ഷം അവരുടെ സാമൂഹ്യ ജീവിതത്തിന്റെ തുടര്‍ച്ച സാദ്ധ്യമാകുന്നതിന് വിവാഹ ധനസഹായം ഒരു പരിധി വരെ സഹായകരമാകുമെന്ന് വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് വിവാഹ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. 30,000 രൂപയാണ് വിവാഹ ധനസഹായമായി അനുവദിക്കുന്നത്. വിവാഹ ശേഷം 6…
Read More » -
NEWS
ഭവന വായ്പ തീരാ ബാധ്യതയോ?… ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ
സ്വന്തമായി വീട് എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. നേരത്തെയൊക്കെ ഒരു അടച്ചുറപ്പുളള വീട് എന്ന സ്വപ്‌നമായിരുന്നെങ്കില്‍ ഇന്ന് അതൊരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുകയാണ്. വീടിന്റെ വലുപ്പം കൂട്ടാനും മുറികളുടെ എണ്ണം കൂട്ടാനും എന്തിന് സിമ്മിങ് പൂള്‍ തൊട്ട് വാഹനമിടാനുളള കാര്‍ ഷെഡ് വരെ ഇന്ന് ട്രെന്‍ഡിംങ്ങായി മറിയിരിക്കുന്നു. അതേസമയം, ഇവയുടെ നിര്‍മ്മാണത്തിനായി പണം കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. അതിന് മിക്കവരും തെരഞ്ഞെടുക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഭവനവായ്പ. വായ്പ സംഘടിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ഇപ്പോഴും പലര്‍ക്കും കൃത്യമായി അറിയില്ല. വായ്പ ആര്‍ക്കൊക്കെ ലഭിക്കും? എങ്ങനെയെക്കെയാണ് അതിന്റെ നടപടിക്രമങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഇപ്പോഴും പലര്‍ക്കും സംശയമാണ്. ക്രെഡിറ്റ് സ്‌കോര്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ബാങ്കുകള്‍ ഭവനവായ്പയുടെ പലിശ നിര്‍ണയിക്കുന്നതും വായ്പ അനുവദിക്കുന്നതും. ഉയര്‍ന്ന സ്‌കോറുള്ളവര്‍ക്ക് റിസ്‌ക് കുറയും എന്നതാണ് ഇതിന് പിന്നിലെ വസ്തുത. ക്രെഡിറ്റ് സ്‌കോറിന് അനുസൃതമായി വ്യത്യസ്ത നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഇതടക്കമുള്ള വായ്പ യോഗ്യതകള്‍ സ്വയം വിലയിരുത്തിയ ശേഷം വേണം അനുയോജ്യമായ നിരക്കും…
Read More » -
Lead News
കര്‍ത്താവിന്റെ മണവാട്ടിക്ക് നീതി ലഭിക്കുമ്പോള്‍ അനീതി പ്രവര്‍ത്തിച്ചവര്‍ക്കുള്ള സമ്മാനമെന്ത്.?
നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പും നിയമപോരാട്ടവും അവസാനിച്ചത് സിസ്റ്റര്‍ അഭയ്ക്ക് നീതി എന്ന സന്തോഷകരമായ വാര്‍ത്തയിലാണ്. കോണ്‍വെന്റിലെ കിണറ്റില്‍ ചാടി സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തുവെന്ന ഒറ്റക്കോളം വാര്‍ത്തയില്‍ നിന്നും സത്യത്തിലേക്കെത്താനുള്ള ദൂരം നീണ്ട 28 വര്‍ഷങ്ങളായിരുന്നു. ഇതിനിടിയില്‍ സാക്ഷികളില്‍ പലരും കൂറ് മാറി, അഭയ്ക്ക് വേണ്ടി നിലകൊള്ളേണ്ടവര്‍ പോലും പ്രതികളുടെ പക്ഷത്ത് അണിനിരന്നു. അപ്പോഴും ഇവര്‍ മനസിലാക്കാതെ പോയ, അല്ലെങ്കില്‍ മനപ്പൂര്‍വ്വം വിസ്മരിച്ചൊരു കാര്യമുണ്ട് ‘ദൈവം എല്ലാം നോക്കിക്കാണുന്നുണ്ട്’. എത്രയൊക്കെ മറച്ച് വെച്ചാലും സത്യം ഒരിക്കല്‍ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും. അന്ന് തെറ്റ് ചെയ്തവരുടെ തൂവെള്ളക്കുപ്പായത്തില്‍ പാപത്തിന്റെ കറ തെളിഞ്ഞ് നില്‍ക്കുന്നുമുണ്ടാവും. ദൈവത്തിന്റെ മണവാട്ടിയാവാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ അഭയ തിരികെ വീട്ടിലേക്കെത്തിയത് നിശ്ചലയായിട്ടായിരുന്നു. കടുത്ത മനോവിഷമത്തില്‍ സിസ്റ്റര്‍ അഭയ കിണറ്റിലേക്ക് ചാടി തന്റെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നുവെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. രാത്രി വെള്ളം കുടിക്കാന്‍ അടുക്കളയിലെത്തിയ സിസ്റ്റര്‍ അഭയയ്ക്ക് ഇരുട്ട് കണ്ടപ്പോള്‍ തോന്നിയ മനോവിഭ്രാന്തിയെന്നാണ് അന്നത്തെ…
Read More » -
Lead News
ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറനൈറെനിലായതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. വോട്ട് നില ചുവടെ. ആര്യ രാജേന്ദ്രൻ (എൽ.ഡി.എഫ്) – 54 സിമി ജ്യോതിഷ് (എൻ.ഡി.എ) – 35 മേരി പുഷ്പം (യു.ഡി.എഫ്) – 09
Read More » -
Lead News
തിരുവല്ല നഗരസഭ ചെയർപേഴ്സൺ ആയി ബിന്ദു ജയകുമാര്‍
തിരുവല്ല നഗരസഭ ചെയർപേഴ്സനായി യു.ഡി.എഫിന്റെ ബിന്ദു ജയകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബിന്ദുവിന് 17 വോട്ടുകളാണ് ലഭിച്ചത്. കൂടെ മത്സരിച്ച ഷീജയ്ക്ക് 15 വോട്ടുകളും ലഭിച്ചു.
Read More » -
Lead News
പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണറുടെ അനുമതി
പുതിയ കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും പ്രമേയം പാസാക്കാനുമായി സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി. സർക്കാരിന്റെ വാദം കൂടി കേട്ടതിനു ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നൽകിയിരിക്കുന്നത്.ഈ മാസം 31ന് ആണ് പ്രത്യേക നിയമ സഭാ സമ്മേളനം. നേരത്തെ സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ തള്ളുകയും പ്രത്യേക നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സർക്കാർ പ്രതിനിധികളായി മന്ത്രിമാരായ എ കെ ബാലനും വി എസ് സുനിൽകുമാറും ഗവർണറെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണനും ഗവർണറുമായി ചർച്ച നടത്തി. തുടർന്നാണ് ഗവർണറുടെ അനുമതി.
Read More » -
Lead News
ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ആയി ലൗലി ജോർജ്
ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ആയി കോൺഗ്രസിലെ ലൗലി ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. ലൗലിക്ക് 2 സ്വതന്ത്രർ ഉൾപ്പെടെ 15 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 12 വോട്ടു ലഭിച്ചു. ജോസഫ് വിഭാഗത്തിലെ കെ വി ജയമോഹനാണ് യുഡിഎഫിൻ്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥി.
Read More »