നടിയെ ആക്രമിച്ച കേസ്; തടസ ഹര്‍ജിയുമായി ദിലീപ് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. നടന്‍ ദിലീപ് തടസ്സ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍.
കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജിത റോത്തഗിയാണ് ദിലീപിന്റെ തടസ്സഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ദിലീപിന് വേണ്ടി പ്രമുഖ അഭിഭആഷകര്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ ഹാജരായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ ജഡ്ജിയെ മാറ്റണമെന്ന മാറ്റരുത് എന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടേക്കാമെന്നാണ് സൂചന.
കേസിന്റെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നടിയെ ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. നിരവധി ആരോപണങ്ങള്‍ വിചാരണ കോടതിക്കെതിരേ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ക്രിസ്തുമസ് അവധിക്ക് കോടതി അടയ്ക്കുന്ന ഡിസംബര്‍ 18 ന് മുമ്പ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.