വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകള്‍ ഒരുക്കി കെഎസ്ഇബി;ഫെബ്രുവരി 6 വരെ സൗജന്യ ചാര്‍ജിങ്‌

രിസ്ഥിതി സൗഹൃദപരമായ ഗതാഗത സംവിധാനം ഒരുക്കുന്നതിന് ഭാഗമായി വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം ഒരു ചാർജിങ് സ്റ്റേഷൻ ശൃംഖല ശൃംഖല ഒരുക്കുകയാണ് കെഎസ്ഇബി.

സംസ്ഥാന സർക്കാരിന്റെ ഇ – വെഹിക്കിൾ നയപ്രകാരം ചാർജ് സ്റ്റേഷനുകൾക്കുള്ള നോഡൽ ഏജൻസിയായി കെഎസ്ഇബിഎൽ – നെ തെരഞ്ഞെടുത്തിട്ടുണ്ട്. അതനുസരിച്ച് ആദ്യപടിയായി കെഎസ്ഇബിഎൽ താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതചാർജ് സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കി.
1. നേമം, ഇലക്ട്രിക്കൽ സെക്ഷൻ, തിരുവനന്തപുരം
2. ഓലൈ, ഇലക്ട്രിക്കൽ സെക്ഷൻ, കൊല്ലം
3. പാലാരിവട്ടം, വൈദ്യുതി ഭവനം, എറണാകുളം
4. വിയ്യൂർ, സബ്സ്റ്റേഷൻ, തൃശ്ശൂർ
5. നല്ലളം, സബ്സ്റ്റേഷൻ, കോഴിക്കോട്
6. ചൊവ്വ, സബ്സ്റ്റേഷൻ, കണ്ണൂർ
വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് 2021 ഫെബ്രുവരി 6 വരെ തികച്ചും സൗജന്യമായി കാർ ചാർജ് ചെയ്യാം. കെ എസ് ഇ ബിയുടെ 6 വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷനുകളിൽ ഇക്കഴിഞ്ഞ നവംബർ 7 മുതൽ ഇത് സൗജന്യമാണ്.

കൂടാതെ എല്ലാ ജില്ലകളിലുമായി 56 ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കെഎസ്ഇബിഎൽ ആരംഭിച്ചിട്ടുണ്ട്. അതിൽ സർക്കാർ പൊതുമേഖലയിലുള്ള ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്നു.

https://www.facebook.com/ksebl/posts/3344261959018347

Leave a Reply

Your email address will not be published. Required fields are marked *