Month: November 2020
-
NEWS
ഓസ്ട്രിയയിൽ ഭീകരാക്രമണം ,മരണം 3
ഫ്രാൻസിന് പിന്നാലെ ഓസ്ട്രിയയിലുണ്ടായ ഭീകരാക്രമണത്തിൽ അക്രമി ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു .തലസ്ഥാനമായ വിയന്നയിൽ ആണ് വെടിവെയ്പ്പ് ഉണ്ടായത് .ഒരു പോലീസുകാരൻ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു . പ്രാദേശിക സമയം 8 നാണു വെടിവെപ്പ് ഉണ്ടായത് .അക്രമികളുടെ ലക്‌ഷ്യം വ്യക്തമല്ല .അക്രമികൾക്കായി വ്യാപക തിരച്ചിൽ നടക്കുക ആണ് . ചൊവ്വാഴ്ച അർധരാത്രി മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വെടിവെപ്പ് നടന്നത് .ഓസ്ട്രിയയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ.
Read More » -
NEWS
തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരെ നിയന്ത്രിക്കാൻ കോൺഗ്രസ് ,റിബലായാൽ ആയുഷ്ക്കാല വിലക്ക്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്നവരെ തടയാൻ കോൺഗ്രസ് നടപടി തുടങ്ങി .ഇനി റിബൽ ആയി മത്സരിക്കുന്നവർ ആയുഷ്ക്കാലം കോൺഗ്രസിന് പുറത്താകും .പണ്ടൊക്കെ റിബൽ ആയി മത്സരിച്ചു ജയിച്ചാൽ വീണ്ടും പാർട്ടിയിലേക്ക് ഇവരെ നയിക്കുമായിരുന്നു .എന്നാൽ ഇതൊരു ശീലമാക്കിയതോടെയാണ് കർശന നടപടികളിലേക്ക് കോൺഗ്രസ് കടക്കുന്നത് .റിബലുകളെ പിന്തുണക്കുന്നവരെയും വെറുതെ വിടില്ല . തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുക സംസ്ഥാന നേതൃത്വമായിരിക്കും എന്ന് ഡിസിസികളെ അറിയിച്ചിട്ടുണ്ട് .ഇത് ലക്‌ഷ്യം വച്ച് പാര പണിയുന്നവരെ നിയന്ത്രിക്കാൻ ആണ് ഈ മാർഗ നിർദേശം .അതത് പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം നോക്കിയാകും അധ്യക്ഷന്മാരെ നിശ്ചയിക്കുക . മണ്ഡലം -ബ്ലോക്ക് പ്രസിഡന്റുമാർ മത്സരിക്കുകയാണെങ്കിൽ അവർ തൽസ്ഥാനം ഒഴിഞ്ഞ് വേറെ ഒരാൾക്ക് നൽകണം .സൊസൈറ്റികളിൽ ജോലി ചെയ്യുന്നവർ മത്സരിക്കണമെങ്കിൽ ജോലി രാജിവെക്കേണ്ടി വരും .
Read More » -
NEWS
ബിനീഷിനെ കാണണമെന്ന സഹോദരൻ ബിനോയുടെ ഹർജി 5 നു പരിഗണിക്കും ,ബിനീഷിനെ 5 ദിവസം കൊണ്ട് ഇ ഡി ചോദ്യം ചെയ്തത് 38 മണിക്കൂർ
ബിനീഷ് കോടിയേരിയെ കാണാൻ അനുവദിക്കണമെന്ന സഹോദരൻ ബിനോയ് കോടിയേരിയുടെ ഹർജി 5 നു പരിഗണിക്കും .ബിനീഷിനെ കാണാൻ അഭിഭാഷകരെ പോലും അനുവദിക്കുന്നില്ലെന്ന ഹർജിയാണ് കർണാടക ഹൈക്കോടതി പരിഗണിക്കുക . അതേസമയം ഇ ഡി 5 ദിവസം കൊണ്ട് ബിനീഷിനെ ചോദ്യം ചെയ്തത് 38 മണിക്കൂർ .ഇന്നലെ രാവിലെ 8 15 നാണു വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിൽ നിന്ന് ബിനീഷിനെ ഇ ഡി ഓഫീസിൽ എത്തിച്ചത് .രണ്ടു നിലകൾ നടന്നു കയറേണ്ടി വന്ന ബിനീഷ് അവശ നിലയിൽ ആയിരുന്നു .ഇ ഡി ബുദ്ധിമുട്ടിക്കുന്നുണ്ടോ ,ക്ഷീണിതനാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് തലയാട്ടൽ മാത്രം ആയിരുന്നു മറുപടി . 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ 12 മണി വരെ നീണ്ടു .ഭക്ഷണം കഴിച്ച ശേഷം പന്ത്രണ്ട് മുക്കാലോടെ ആണ് ഇ ഡി ഓഫിസിനു പുറത്തേയ്ക്ക് ബിനീഷിനെ കൊണ്ടുവന്നത് .ഛർദിയെ തുടർന്ന് ബിനീഷ് നാരങ്ങാ മണക്കുന്നുണ്ടായിരുന്നു . കോടതിയിൽ ഹാജരാക്കാൻ ഉള്ളത് കൊണ്ട് കോവിഡ് ടെസ്റ്റ്…
Read More » -
NEWS
സാമ്പത്തിക സംവരണം സംഘ പരിവാർ അജണ്ട ,മുഖ്യമന്ത്രിയ്ക്ക് ചന്ദ്രശേഖർ ആസാദിന്റെ മലയാളത്തിൽ ഉള്ള കുറിപ്പ്
“സാമ്പത്തിക സംവരണം സംഘ പരിവാർ അജണ്ടയാണ് “ഈ വരികൾ ഭീം ആദ്മി നേതാവ് ചന്ദ്രശേഖർ ആസാദിൻറെത് ആണ് .ഇത് ഹിന്ദിയിൽ കുറിച്ച് മൊഴിമാറ്റം നടത്തിയതാണ് എന്ന് കരുതേണ്ട .ചന്ദ്രശേഖർ ആസാദിന്റെ ട്വിറ്റർ ഹാൻഡ്‌ലിൽ നിന്നുള്ള ട്വീറ്റ് ആണ് . സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക @CMOkerala pic.twitter.com/ASxu1iix8F — Chandra Shekhar Aazad (@BhimArmyChief) November 2, 2020 മുഖ്യമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്താണ് ചന്ദ്രശേഖർ ആസാദിന്റെ ട്വീറ്റ് .
Read More » -
NEWS
വിശ്രമത്തിന് ശേഷം ടോവിനോ ‘കാണെക്കാണെ’യുടെ ലൊക്കേഷനില്‍ ; താരത്തിന് വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തിലായിരുന്ന നടന്‍ ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തി. ഒരു ഇടവേളയ്ക്ക് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തിയ താരത്തിന് ഉഷ്മളമായ വരവേല്‍പ്പാണ് കാണെക്കാണെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ച് കേക്ക് മുറിച്ച് മധുരം നൽകിക്കൊണ്ടാണ് ടോവിനോയെ സ്വീകരിച്ചത്. സൂപ്പര്‍ഹിറ്റ് ചിത്രം ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാണെക്കാണെ. ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സെറ്റിലേക്കാണ് താരം എത്തിയത്. മറ്റൊരു ചിത്രത്തിൻ്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ആന്തരികാവയവത്തിൽ രക്തം കണ്ടെത്തിയിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന താരം വീണ്ടും സിനിമ ലൊക്കേഷനില്‍ എത്തിരിക്കുകയാണ്. ടോവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും, ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കാണെക്കാണെ. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംകാച്ചര്‍…
Read More » -
NEWS
ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലേറെ രൂപ ,ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ബിനീഷ് കോടിയേരിക്കെതിരെ കടുത്ത ആരോപണവുമായി എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് .കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഗുരുതര ആരോപണം .ബിനീഷ് കോടിയേരി അനൂപിന് കൈമാറിയത് അഞ്ച് കോടി രൂപ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . 2012 മുതൽ 2019 വരെയാണ് പണമിടപാട് നടന്നിരിക്കുന്നത് .വിവിധ അക്കൗണ്ടുകളിലൂടെയാണ് തുക കൈമാറിയത് .ഈ തുക ലഹരിമരുന്ന് വ്യാപാരത്തിലൂടെയാണ് സമാഹരിച്ചത് എന്ന ഗുരുതര ആരോപണവും ഇ ഡി ഉന്നയിച്ചിട്ടുണ്ട് . ബിനീഷ് ലഹരി മരുന്ന് കച്ചവടം നടത്തിയെന്ന് മൊഴിയുണ്ടെന്ന് ഇ ഡി റിപ്പോർട്ടിൽ പറയുന്നു .ബിനീഷിന്റെ ഉടമസ്ഥതയിൽ ഉള്ള കമ്പനികളുടെ ആദായനികുതി രേഖകളിൽ പൊരുത്തക്കേട് ഉണ്ട് .ഇക്കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഇ ഡി വ്യക്തമാക്കുന്നു . ബിനീഷ് പ്രതിയായ ദുബൈയിലെ ബാങ്ക് തട്ടിപ്പ് കേസിലും ഇ ഡി സംശയം ഉന്നയിക്കുന്നുണ്ട് .സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്ത അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ് .നിരവധി ആളുകളെ ബിനാമിയാക്കി ബിനീഷ് സ്വത്ത് വിവരം മറച്ചുവച്ചിട്ടുണ്ടെന്നും ഇ ഡി ആരോപിക്കുന്നു .ബിനീഷിന്റെ…
Read More » -
LIFE
ഒടുങ്ങാത്ത കര്‍മ്മോത്സുകത, ഒടുങ്ങാത്ത മദ്യാസക്തി പോലെ ജീവിതാസ്‌ക്തി, ഒടുങ്ങാത്ത ജ്ഞാനതൃഷ്ണ പോലെ പ്രണയാതുരത…നരേന്ദ്രപ്രസാദിനെ കുറിച്ച് എബ്രഹാം മാത്യു
നരേന്ദ്രപ്രസാദിന്റെ ആത്മാന്വേഷണ വഴി പങ്കുവെയ്ക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എബ്രഹാം മാത്യു. ഓർമകളുടെ വഴിത്താര എബ്രഹാം മാത്യു തുറക്കുന്നത് തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ്. എബ്രഹാം മാത്യുവിന്റെ കുറിപ്പ് – – മദ്യപിക്കാറുണ്ടോ? – നാലെണ്ണം കഴിച്ചിട്ടാണു വന്നത്. – എങ്കില്‍ മദ്യത്തെക്കുറിച്ചു പറയൂ… – എന്റെ വീണുടയുന്ന ആത്മധൈര്യത്തെ ആവാഹിച്ച്, ആന്തരിക സങ്കോചങ്ങളെ ഉന്മിഷത്താക്കുന്ന ആത്മതീര്‍ത്ഥമാണു മദ്യം. മദ്യപാനിയായിരുന്നില്ലെങ്കില്‍ ഞാന്‍ എന്നേ ഹൃദയാഘാതം വന്ന് മരിക്കുമായിരുന്നു. കൈരളിയിലെ കുമ്പസാരം; ആദ്യ എപ്പിസോഡ്. ആദ്യ അഥിതി, നരേന്ദ്രപ്രസാദ്. വാക്കുകളില്‍ തീഷ്ണ ശോഭ; സദാചാര നാട്യങ്ങളെ ചുഴറ്റി എറിയുന്ന തന്റേടി. ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തുമ്പോള്‍ പ്രസാദ്‌സാര്‍ ആട്‌സ് കോളേജിലായിരുന്നു. കുട്ടികള്‍ക്കിടയിലെ ‘കള്‍ട്ട് ഫിഗര്‍’. സമാനതകളില്ലാത്ത ഇംഗ്ലീഷ് ക്ലാസ്സുകളിലെ അനുഭവം മറ്റു വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചത് അസൂയയോടെ കേട്ടിരുന്നു. പിന്നീട് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ കോട്ടയത്ത് ഡയറക്ടറാകുമ്പോള്‍ ദൃശ്യവിരുന്നുപോലെ കൂടിക്കാഴ്ചകള്‍. ചിലപ്പോള്‍ കോട്ടയത്തേക്ക് ഞാന്‍ ചെങ്ങന്നൂരില്‍ നിന്നും അദ്ദേഹം മാവേലിക്കരയില്‍ നിന്നും ഒരേ കംപാര്‍ട്ട്‌മെന്റില്‍. പിന്നെ കോട്ടയത്തെ…
Read More » -
NEWS
മരിച്ചു പോയ എന്റെ അമ്മയെ കുറിച്ച് ഇനി എന്തെങ്കിലും പറഞ്ഞാൽ മറുപടി കിട്ടിയിരിക്കും ,എം എം ലോറൻസിന്റെ മകളുടെ താക്കീത്
മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മകൻ അഡ്വ .എബ്രഹാം ബിജെപിയിൽ ചേർന്നത് കഴിഞ്ഞ ദിവസമാണ് .ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേരുന്നത് എന്നായിരുന്നു അഡ്വ .എബ്രഹാമിന്റെ പ്രതികരണം .ബിജെപിയിൽ ചേരുന്നതിനു പിതാവിന്റെ സമ്മതം ആവശ്യം ഇല്ല എന്നും അഡ്വ .എബ്രഹാം പറഞ്ഞിരുന്നു . എന്നാൽ ലോറൻസിന്റെ മകന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെ ലോറൻസിനും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം നടന്നുവെന്ന് മകൾ ആശ ആരോപിക്കുന്നു .സൈബർ ആക്രമണം നടത്തുന്നവർക്ക് എതിരായി ആശ ഫേസ്ബുക്ക് പോസ്റ്റും ഇട്ടു . ആശ ലോറൻസിന്റെ ഫേസ്ബുക് പോസ്റ്റ് – ഞാൻ എം.എം ലോറൻസിന്റെ 4 മത്തെ മകൾ ആശ 4 മക്കളാണ് എം.എം.ലോറൻസ് ബേബി ലോറൻസ് 1Adv Sajeevan 2Suja Civil Engineer Dubai 3 Adv Abraham 4 Asha Lawrence Designer നിങ്ങൾ CPM സഖാക്കൾക്കുള്ള മറുപടി ആണ് പറഞ്ഞ ഓരോ കാര്യങ്ങൾക്കും എനിക്കുണ്ട് മറുപടി. നിങ്ങൾ ആരാണ് എന്നൊന്നും…
Read More » -
NEWS
അന്വേഷണം തന്നിലേക്കെത്തുമെന്നായപ്പോള്‍ മുഖ്യമന്ത്രിക്ക് ഹാലിളക്കം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തന്നിലേക്ക് എത്തുമെന്നുറപ്പായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹാലിളകിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ തിരിയുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നതിന്റെ സൂചന അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു. നേരത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുഖ്യമന്ത്രി തന്നെയാണ്. കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും തനിനിറം പുറത്ത് വന്നിരിക്കുകയാണ്. അതാണ് പത്ര സമ്മേളനത്തില്‍ കണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നെഞ്ചിടിപ്പ് ഇപ്പോള്‍ കേരളം മുഴുവന്‍ കേള്‍ക്കാം. സ്വര്‍ണ്ണപ്പാത്രം കൊണ്ട് മൂടി വച്ചാലും സത്യം എന്നെങ്കിലും പുറത്ത് വരുമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. ഏത് അന്വേഷണവും നടക്കട്ടെയെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തിനാണ് ഇപ്പോള്‍ പിന്നോട്ട് പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതിയും, വീഴ്ചകളും അന്വേഷണ ഏജന്‍സികളുടെയും, മാധ്യമങ്ങളുടെയും തലയില്‍ കെട്ടി വച്ച് രക്ഷപെടാന്‍ ശ്രമിക്കേണ്ടെന്നും പ്രതിപക്ഷ…
Read More » -
NEWS
രാഹുലിനെതിരായ ഹർജിയിൽ സരിതയ്ക്ക് പിഴയില്ല
രാഹുൽ ഗാന്ധിയ്‌ക്കെതിരായ ഹർജിയിൽ സോളാർ കേസ് പ്രതി സരിതയ്ക്ക് പിഴ എന്ന വാർത്ത തെറ്റ് .സുപ്രീം കോടതിയുടെ ഉത്തരവിൽ പിഴക്കാര്യം പറയുന്നില്ല .നേരത്തെ സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ചുവെന്ന് വാർത്തകൾ വന്നിരുന്നു .സരിതയുടെ ഹർജി കോടതി തള്ളിയിരുന്നു . വയനാട് ലോക്സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ ജയം ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹർജി .ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത് .സരിതയുടെ അഭിഭാഷകർ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് ഹർജി തള്ളുന്നതെന്നു കോടതി വ്യക്തമാക്കി .
Read More »