Month: November 2020

  • NEWS

    ഇന്ത്യന്‍ വിപണിയില്‍ കളം പിടിക്കാന്‍ സാംസങ് ഗാലക്‌സി എം02 ഉടനെത്തും

    സാംസങ് ഏറെ പ്രത്യേകതകളോടെ ഗാലക്‌സി എം02 ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ തുടങ്ങുന്നു. ബിഐഎസ്് സര്‍ട്ടിഫിക്കേഷന് ലഭിച്ച ഹാന്‍ഡ് സെറ്റ് ഉടന്‍ തന്നെ പുറത്തിറക്കാനാകുമെന്നാണ് കരുതുന്നത്. ബിഐഎസ് സര്‍ട്ടിഫിക്കേഷനില്‍ ഹാന്‍ഡ്‌സെറ്റിന്റെ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഡ്യൂവല്‍ സിം സെറ്റപ്പായിരിക്കും എന്ന് മാത്രമാണ് അറിയാന്‍ സാധിക്കുന്നത്. ഗീക്ക് ബെഞ്ച, ബ്ലൂടൂത്ത് എസ്‌ഐജി സര്‍ട്ടിഫിക്കേഷനുകളും നേരത്തെ ലഭിച്ചിരുന്നു. ഗാലക്‌സി എം02 വിന് വലിയ പ്രതീക്ഷയുള്ള വിപണിയാണ് ഇന്ത്യയുടേത്. സാംസങ് ഗാലക്‌സി എം02 വിന്റെ പ്രധാന സവിശേഷതകള്‍ ഇവയൊക്കെയാണ്. ഗീക്ക്‌ബെഞ്ച് സര്‍ട്ടിഫിക്കേഷന്‍ പ്രകാരം സാംസങ് ഗാലക്‌സി എം02 വിന്റെ പ്രധാന കരുത്ത് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 450 എസ് ഒ സി യാണ്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഇതിന് പുറമേ മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്ടും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 10 ഒ എ സിലായിരിക്കും ഗാലക്‌സി എം02 പുറത്തിറങ്ങുക. ബ്ലൂടൂത്ത്, വൈ-ഫൈ, എല്‍ടിഇ എന്നിവ കണക്ടിവിറ്റി ഡിവൈസുകളായി ഡിവൈസിലുണ്ട്.…

    Read More »
  • NEWS

    തെലുങ്കില്‍ തിളങ്ങി നിവേദ

    വെറുതെയൊരു ഭാര്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരമാണ് നിവേദ തോമസ്. പിന്നീട് താരം റോമന്‍സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായും എത്തിയിരുന്നു. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളില്‍ മാത്രം ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ തിളങ്ങുന്നത് തെലുങ്ക് സിനിമ ലോകത്താണ്. ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര നായികയാണ് നിവേദ തോമസ്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് ഇന്ന് തെലുങ്ക് മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ ആശംസകളുടെ പ്രവാഹമാണ് താരത്തിന്. തെലുങ്ക് സിനിമാ ലോകത്തെ സംബന്ധിച്ച് ഭാഗ്യ നായികയാണ് നിവേദ. അഭിനയിക്കുന്ന സിനിമകളെല്ലാം മികച്ച വിജയമാണ് കൈവരിച്ചത്. ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് നിവേദയുടെ തെലുങ്ക് സിനിമാ പ്രവേശം. ആദ്യ ചിത്രത്തിലൂടെ തന്നെ താരം ശ്രദ്ധ നേടി. ജൂനിയര്‍ എന്‍ ടി ആര്‍, നാനി തുടങ്ങിയവര്‍ക്കൊപ്പം തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ ചെയ്തതോടെ നിവേദയ്ക്ക് പിന്നെ മലയാളത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. അതിനിടയില്‍…

    Read More »
  • NEWS

    ബിനീഷിനെ കാണാനായി സഹോദരന്‍ ബിനോയ്

    ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി. ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തിയാണ് കാണുക. ബിനോയിക്കൊപ്പം രണ്ടു അഭിഭാഷകരുമുണ്ട്. അഭിഭാഷകനെ കാണാന്‍ ബിനീഷിന് നേരത്തെ അനുമതി നല്‍കിയിരുന്നു. പ്രതി ബിനീഷ് കോടിയേരിയെ കാണണമെന്ന ആവശ്യവുമായി സഹോദരന്‍ ബിനോയ് കോടിയേരി കഴിഞ്ഞദിവസം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിനീഷിനെ കാണാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവാന്‍ പോലും ഇതുവരെ അനുവദിച്ചില്ലെന്നുമായിരുന്നു ബിനോയ് കോടതിയില്‍ ഉന്നയിച്ചത്.

    Read More »
  • NEWS

    വണ്‍പ്ലസ് 8 ടി സൈബര്‍പങ്ക് 2077 എഡിഷന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക്‌

    മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വണ്‍പ്ലസ് അതിന്റെ പുതിയ ലിമിറ്റഡ് എഡിഷനായ വണ്‍പ്ലസ് 8ടി സൈബര്‍പങ്ക് 2077 എഡിഷന്‍ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. പോളിഷ് വീഡിയോ ഗെയിം ഡെവലപ്പറായ സിഡി പ്രൊജക്റ്റ് റെഡുമായി സഹകരിച്ചുകൊണ്ടാണ് വണ്‍പ്ലസ് സൈബര്‍പങ്ക് 2077 പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഈ എഡിഷന്‍ ചൈനയിലാണ് ലോഞ്ച് ചെയ്യുന്നത്. ചൈനയില്‍ സിഎന്‍വൈ 3,999 എന്ന വിലയ്ക്കാണ് വില്‍പ്പന നടത്തുന്നത്. വണ്‍പ്ലസ് 8ടി സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും പുതിയ ഡിവൈസിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം പിന്‍ പാനലിലെ ക്യാമറ മൊഡ്യൂളാണ്. വണ്‍പ്ലസ് 8 ടി സൈബര്‍പങ്ക് 2077 എഡിഷനില്‍ ചതുരാകൃതിയിലാണ് ക്യാമറ മൊഡ്യൂള്‍ നല്‍കിയിട്ടുള്ളത്. ക്യാമറ മൊഡ്യൂളിലെ ഒരു വശത്ത് 2077 എഡിഷന്‍ മോണിക്കര്‍ നല്‍കിയിട്ടുണ്ട്. ഗ്ലാസ് കവറില്‍ സൈബര്‍പങ്ക് 2077 ലോഗോയും കമ്പനി നല്‍കിയിട്ടുണ്ട്. സൈബര്‍പങ്ക് 2077 വീഡിയോ ഗെയിമിന്റെ കളര്‍ തീമിനോട് സാദൃശ്യമുള്ള സ്മാര്‍ട്ട്ഫോണില്‍ മഞ്ഞ നിറവും നല്‍കിയിട്ടുണ്ട്. ഗെയിം പ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഡിസൈനാണ് വണ്‍പ്ലസ് 8ടി…

    Read More »
  • NEWS

    പോലീസും മാവോയിസ്റ്റും ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

    ബത്തേരി: വയനാട് ബാണാസുര വനത്തില്‍ പോലീസും മാവോയിസ്റ്റും തമ്മിലുണ്ടാ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. അതേസമയം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

    Read More »
  • NEWS

    ആര് വാഴും ആര് വീഴും ?ഐപിഎല്ലിൽ ഇന്ന് നിർണായകം ,ദേവദാസ് തളാപ്പിൻറെ വിശകലനം

    ഐപിഎല്ലിൽ ഇന്നത്തെ മത്സരം നിർണായകം .കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റിയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 6 വിക്കറ്റ് ജയവുമായി രണ്ടാം സ്ഥാനത്തോടെ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫിൽ .തോറ്റെങ്കിലും മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്തയെ പിന്തള്ളി ബാംഗ്ലൂരും പ്ലേയ് ഓഫിൽ ഇടം നേടി .ദേവദത്ത് പടിക്കലിന്റെ അർദ്ധ സെഞ്ചുറി ആണ് ബാംഗ്ലൂരിനെ രക്ഷിച്ചത് .ദേവദാസ് തളാപ്പിൻറെ വിശകലനം 

    Read More »
  • NEWS

    വുഹാനിലേക്ക് പോയ 19 ഇന്ത്യക്കാര്‍ക്ക് കോവിഡ് 19, ആശങ്ക

    കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് പോയ 19 ഇന്ത്യക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വെളളിയാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വന്ദേഭാരത് മിഷന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം,കോവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരണവുമായി എയര്‍ ഇന്ത്യ രംഗത്ത് എത്തി. വുഹാന്‍ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും അംഗീകൃത ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. അംഗീകൃത കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആര്‍ക്കും എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനാവില്ലെന്നും കമ്പനി വ്യക്തമാക്കി. വിമാനത്തില്‍ കയറും മുമ്പ് രണ്ടു പരിശോധനകള്‍ക്കു വിധേയമാകണമെന്നാണ് നിയമം. വുഹാനിലേക്കുള്ള വിമാനത്തില്‍ 58 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 39 പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ല. എന്നാല്‍ ഇവര്‍ക്കും രോഗബാധയുണ്ടെന്നാണ് ചൈനീസ് അധികൃതരുടെ സംശയം. എല്ലാ യാത്രക്കാരെയും കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ചൈനയില്‍ എത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം ക്വാറന്റീനില്‍…

    Read More »
  • NEWS

    ലഹരിമരുന്ന് കേസ്; ദീപികയുടെ മാനേജര്‍ ഒളിവില്‍, സമന്‍സ് അയച്ചു

    മുംബൈ: ബോളിവുഡ് ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഞെട്ടിക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലഹരികേസില്‍ നടി ദീപിക പദുക്കോണിന്റെ മാനേജര്‍ക്ക് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചു. മാനേജര്‍ കരിഷ്മ പ്രകാശിനാണ് സമന്‍സ് അയച്ചത്. അതേസമയം കരിഷ്മ ഒളിവിലാണ്.കരിഷ്മയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫ്‌ളാറ്റിലെത്തി അമ്മയുടെ പക്കല്‍ സമന്‍സ് ഏല്‍പ്പിച്ചു. മാത്രമല്ല കരിഷ്മ ജോലിചെയ്യുന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ക്വാനിലെ ജീവനക്കാര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. അതേസമയം, കമ്പനിയുടെ ഉടമസ്ഥ പങ്കാളിയായ ധ്രുവ് ചിത്‌ഗോപേക്കര്‍, ‘ക്വാന്‍’ ജീവനക്കാരിയും സുശാന്തിന്റെ മുന്‍ മാനേജരുമായ ജയ സാഹ എന്നിവരെയും കരിഷ്മയെയും നേരത്തെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.

    Read More »
  • NEWS

    ഗായകന്‍ വിജയ് യേശുദാസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

    ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരുക്കില്ല. ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് വിജയ്‌യും സുഹൃത്തും കാറില്‍ പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു കാറുകളുടെ മുന്‍ഭാഗം തകര്‍ന്നു.

    Read More »
  • NEWS

    സർവേകൾ കൃത്യമായാൽ ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ട്

    രജിസ്റ്റേർഡ് വോട്ടർമാരിലെ തെരഞ്ഞെടുപ്പ് പൂർവ സർവേ ഫലങ്ങൾ സത്യം ആകുകയാണെങ്കിൽ ജോ ബൈഡൻ ആകും അടുത്ത അമേരിക്കൻ പ്രസിഡണ്ട്.റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് മേൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന് നിർണായക മുൻ‌തൂക്കം ഉണ്ട് . സിഎൻഎൻ പോൾ ഓഫ് പോൾസിൽ 10%മേൽക്കൈ ആണ് ജോ ബൈഡന് ഉള്ളത് .പിന്തുണയുടെ ദേശീയ ശരാശരി ബൈഡന് 52 % ഉം ട്രംപിന് 42 %ഉം ആണ് .നവംബർ 3 വരെ പുറത്ത് വന്ന വിശ്വാസയോഗ്യമായ സർവേകൾ സമാഹരിച്ചാണ് സിഎൻഎൻ പോൾ ഓഫ് പോൾസ് തയ്യാറാക്കിയിരിക്കുന്നത് . സിഎൻഎൻ ,ന്യൂയോർക്ക് ടൈംസ് ,ഫോക്സ് ന്യൂസ് സർവേയുടെ ആകെത്തുകയാണ് പോൾ ഓഫ് പോൾസ് .ഇതിൽ സിഎൻഎൻ ,ന്യൂയോർക്ക് ടൈംസ് എന്നീ മാധ്യമങ്ങൾ ട്രംപ് നിശിതമായി വിമര്ശിക്കുന്നവയാണ് .ഫോക്സ് ന്യൂസ് ആകട്ടെ ട്രംപിന്റെ പരിലാളന ഏറ്റുവാങ്ങുന്ന മാധ്യമമാണ് . ട്രംപ് 12 %ന് പിന്നിൽ ആണെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ സർവേ .ട്രംപിനെ പിന്തുണയ്ക്കുന്ന ഫോക്സ് ന്യൂസ് പ്രവചിക്കുന്നത്…

    Read More »
Back to top button
error: