NEWS

തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരെ നിയന്ത്രിക്കാൻ കോൺഗ്രസ് ,റിബലായാൽ ആയുഷ്ക്കാല വിലക്ക്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്നവരെ തടയാൻ കോൺഗ്രസ് നടപടി തുടങ്ങി .ഇനി റിബൽ ആയി മത്സരിക്കുന്നവർ ആയുഷ്ക്കാലം കോൺഗ്രസിന് പുറത്താകും .പണ്ടൊക്കെ റിബൽ ആയി മത്സരിച്ചു ജയിച്ചാൽ വീണ്ടും പാർട്ടിയിലേക്ക് ഇവരെ നയിക്കുമായിരുന്നു .എന്നാൽ ഇതൊരു ശീലമാക്കിയതോടെയാണ് കർശന നടപടികളിലേക്ക് കോൺഗ്രസ് കടക്കുന്നത് .റിബലുകളെ പിന്തുണക്കുന്നവരെയും വെറുതെ വിടില്ല .

തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുക സംസ്ഥാന നേതൃത്വമായിരിക്കും എന്ന് ഡിസിസികളെ അറിയിച്ചിട്ടുണ്ട് .ഇത് ലക്‌ഷ്യം വച്ച് പാര പണിയുന്നവരെ നിയന്ത്രിക്കാൻ ആണ് ഈ മാർഗ നിർദേശം .അതത് പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം നോക്കിയാകും അധ്യക്ഷന്മാരെ നിശ്ചയിക്കുക .

Signature-ad

മണ്ഡലം -ബ്ലോക്ക് പ്രസിഡന്റുമാർ മത്സരിക്കുകയാണെങ്കിൽ അവർ തൽസ്ഥാനം ഒഴിഞ്ഞ് വേറെ ഒരാൾക്ക് നൽകണം .സൊസൈറ്റികളിൽ ജോലി ചെയ്യുന്നവർ മത്സരിക്കണമെങ്കിൽ ജോലി രാജിവെക്കേണ്ടി വരും .

Back to top button
error: