NEWS

ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലേറെ രൂപ ,ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരിക്കെതിരെ കടുത്ത ആരോപണവുമായി എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് .കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഗുരുതര ആരോപണം .ബിനീഷ് കോടിയേരി അനൂപിന് കൈമാറിയത് അഞ്ച് കോടി രൂപ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത് .

2012 മുതൽ 2019 വരെയാണ് പണമിടപാട് നടന്നിരിക്കുന്നത് .വിവിധ അക്കൗണ്ടുകളിലൂടെയാണ് തുക കൈമാറിയത് .ഈ തുക ലഹരിമരുന്ന് വ്യാപാരത്തിലൂടെയാണ് സമാഹരിച്ചത് എന്ന ഗുരുതര ആരോപണവും ഇ ഡി ഉന്നയിച്ചിട്ടുണ്ട് .

ബിനീഷ് ലഹരി മരുന്ന് കച്ചവടം നടത്തിയെന്ന് മൊഴിയുണ്ടെന്ന് ഇ ഡി റിപ്പോർട്ടിൽ പറയുന്നു .ബിനീഷിന്റെ ഉടമസ്ഥതയിൽ ഉള്ള കമ്പനികളുടെ ആദായനികുതി രേഖകളിൽ പൊരുത്തക്കേട് ഉണ്ട് .ഇക്കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഇ ഡി വ്യക്തമാക്കുന്നു .

ബിനീഷ് പ്രതിയായ ദുബൈയിലെ ബാങ്ക് തട്ടിപ്പ് കേസിലും ഇ ഡി സംശയം ഉന്നയിക്കുന്നുണ്ട് .സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്ത അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ് .നിരവധി ആളുകളെ ബിനാമിയാക്കി ബിനീഷ് സ്വത്ത് വിവരം മറച്ചുവച്ചിട്ടുണ്ടെന്നും ഇ ഡി ആരോപിക്കുന്നു .ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടിനൽകിയിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button