Month: November 2020

  • കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

    കേന്ദ്ര ഏജൻസികൾക്കെതിരേ വിമർശനങ്ങൾ എണ്ണിപ്പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ .അന്വേഷണ ഏജൻസികൾ പൊതുവിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു .ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും നിരന്തരം ലംഘിക്കുന്ന സാഹചര്യത്തിൽ ചിലത് പറയാതെ പോകാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു . രാജ്യത്തിൻറെ സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുന്ന കുറ്റകൃത്യത്തെ കുറിച്ച് അന്വേഷണം വേണമെന്ന് സംസ്ഥാന സർക്കാർ ആണ് ആവശ്യപ്പെട്ടത് .ആവശ്യമായ സഹായം ചെയ്യാമെന്ന് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു .നിയമ വഴിയിലൂടെ ആവും ഏജൻസികൾ നീങ്ങുക എന്നായിരുന്നു കരുതിയിരുന്നത് . തുടക്കത്തിൽ അന്വേഷണം നല്ല രീതിയിൽ തന്നെയാണ് നടന്നത് .എന്നാൽ പിന്നീട് അന്വേഷണ ഏജൻസികളുടെ ചില ഇടപെടലുകൾ പ്രതീക്ഷകളെ ആസ്ഥാനത്താക്കുന്ന മട്ടിലുള്ളതായി .അന്വേഷണം സ്വകാര്യമായി നടത്തേണ്ട ഒന്നാണ് .എന്നാൽ ഇപ്പോൾ ആ നില മാറി . ഏജൻസിയ്ക്ക് പുറത്തുള്ളവർ ഏജൻസി നാളെ ചെയ്യാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന അവസ്ഥയുണ്ടായി .അവർ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നത് എന്തോ ആ വഴിയിൽ അന്വേഷണം നീളുന്ന നിലയുണ്ടായി…

    Read More »
  • NEWS

    സംസ്ഥാനത്ത്‌ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ (80), വട്ടിയൂര്‍ക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്‌സണ്‍ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍ (65), പെരുമ്പുഴ സ്വദേശി സോമന്‍ (81), കൊല്ലം സ്വദേശി അഞ്ജന അജയന്‍ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാല്‍ വാര്‍ഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി.…

    Read More »
  • NEWS

    കിടക്കയില്‍ നിന്ന് കാക്കിയുടെ കൈപിടിച്ച് ജസീല പുരസ്കാര വേദിയില്‍

    സേവനകാലത്ത് ഉടനീളം ജോലിയോട് കാണിച്ച ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനുമായി 2019 ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹയായ പോലീസുദ്യോഗസ്ഥയാണ് വയനാട് സ്വദേശിയായ ജസീല.കെ.റ്റി. എന്നാല്‍ 2019 മാര്‍ച്ചിൽ ബസപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആറുമാസത്തോളം കാലുകള്‍ തളര്‍ന്ന് കിടപ്പിലായിരുന്ന ജസീലയ്ക്ക് കഴിഞ്ഞവര്‍ഷം പുരസ്കാരം കൈപ്പറ്റാന്‍ കഴിഞ്ഞില്ല. കളളനെ പുറകെ ഓടിപിടിച്ചതിനും ഹജ്ജ് ഡ്യൂട്ടിയ്ക്കും മറ്റനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 14 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് അനേകം അനുമോദനപത്രങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഏറെ ആഗ്രഹിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ വാങ്ങാന്‍ കഴിയാത്തതിന്‍റെ മനോവിഷമത്തിലായിരുന്നു അവര്‍. പോലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പോലീസ് മേധാവിയിൽനിന്ന് നേരിട്ട് മെഡല്‍ കൈപ്പറ്റാനുളള തന്‍റെ ആഗ്രഹം വ്യക്തമാക്കി ഡി.ജിപിയ്ക്ക് കത്തെഴുതിയത് വഴിത്തിരിവായി. ഒരു വര്‍ഷം മുമ്പുവരെ വയനാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലിചെയ്തിരുന്ന സമര്‍ത്ഥയായ ഈ ഉദ്യോഗസ്ഥയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ പോലീസ് മേധാവി കൂടെനിന്നതോടെ ഇന്നലെ പോലീസ് ആസ്ഥാനത്തു നടന്ന പുരസ്കാര വിതരണ ചടങ്ങിലേയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തി ജസീല മെഡല്‍ സ്വീകരിച്ചു.…

    Read More »
  • NEWS

    നിയമങ്ങള്‍ ശക്തമാക്കുന്നത് തന്നെയാണ് ഗോസിപ്പുകള്‍ക്കുളള പരിഹാരം: റിമി ടോമി

    ഗായികയായും അവതാരികയായും നായികയായും തിളങ്ങിയ താരമാണ് റിമി ടോമി. ലാല്‍ജോസിന്റെ മീശമാധവന്‍ എന്ന സിനിമയിലൂടെയാണ് റിമി പിന്നണി ഗാനരംഗത്ത് എത്തിയത്. പിന്നീട് അഭിനയത്തിന്റെയും അവതരണത്തിന്റെയും വഴിയിലേക്ക് നീങ്ങിയതോടെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടാന്‍ ഈ താരത്തിന് കഴിഞ്ഞു എന്നതില്‍ അത്ഭുതമില്ല. ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. ഇപ്പോഴിതാ ഗോസിപ്പുവാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയാണ് റിമി ടോമി. ഗോസിപ്പുകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പ്രതികരിക്കണമെന്ന് തോന്നുമെങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവെന്ന് റിമി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനിര്‍മ്മാണം കൊണ്ടുവരണം, നിയമങ്ങള്‍ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുളള പരിഹാരമെന്നും റിമി പറയുന്നു. 2008ല്‍ ആയിരുന്നു റിമി ടോമിയും റോയ്‌സും തമ്മിലുളള വിവാഹം. പിന്നീട് 2019 ല്‍ ഇരുവരും വിവാഹമോചിതരായി. എന്നാല്‍ ഈ വിവാഹമോചനം ആരുടേയും കുറ്റമല്ലെന്നും എന്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും റിമി പറയുന്നു. തത്കാലം മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. റിമി പറയുന്നു.…

    Read More »
  • LIFE

    കേരളം ബിജെപിയോടും ആർഎസ്എസിനോടും പുറം തിരിഞ്ഞു നിൽക്കുന്നത് എന്തുകൊണ്ട് ?

    ഇന്ത്യയിൽ ഏറ്റവുമധികം ശാഖകൾ ഉള്ള സംസ്ഥാനം ഏതാണ് ?ഉത്തർപ്രദേശ് എന്നോ ഗുജറാത്ത് എന്നോ മഹാരാഷ്ട്ര എന്നോ ആണ് ഉത്തരമായി മനസിൽ വരുന്നതെങ്കിൽ തെറ്റി .അത് കേരളമാണ് .എന്നാൽ കേരളത്തിൽ എന്താണ് ബിജെപിയും ആർഎസ്എസും പച്ചപിടിക്കാത്തത് .അതിന്റെ കാരണങ്ങൾ ഒന്ന് പരിശോധിച്ച് നോക്കാം . രാജ്യത്താകെ 50000 ശാഖകൾ ഉണ്ടെന്നാണ് കണക്ക് .അതിൽ 4500 എണ്ണവും കേരളത്തിൽ ആണ് ഉള്ളത് .ഏതാണ്ട് രണ്ടു ലക്ഷത്തോളം സജീവ പ്രവർത്തകർ കേരളത്തിൽ ഉണ്ടെന്നും ഏകദേശ കണക്ക് ഉണ്ട് . ആർഎസ്എസിന് നൂറു വയസ് ആകാൻ ഇനി അഞ്ച് വര്ഷം കൂടി മതി .ഈ ഘട്ടത്തിൽ ഇന്ത്യയിലാകെ നോക്കിയാൽ അവരുടെ 95 വർഷത്തെ പ്രവർത്തനത്തിൽ മികച്ച ഫലമുണ്ടായി എന്ന് കാണാം .രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്വയം സേവകർ ആയിരുന്നു .ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങൾ ഭരിക്കുന്നത് ആർഎസ്എസ് പ്രതിനിധികൾ ആണ് . കേരളം സിപിഐഎമ്മിന്റെ ഏക തുരുത്ത് എന്ന് ബിജെപി നേതാക്കൾ കളിയാക്കാറുണ്ട് .എന്നാൽ ആ തുരുത്ത്…

    Read More »
  • NEWS

    മുഖ്യമന്ത്രി നടപ്പാക്കുന്നത്‌ ഭരണകൂട ഭീകരത: മുല്ലപ്പള്ളി

    എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയാണ്‌ മുഖ്യമന്ത്രി സംസ്ഥാനത്ത്‌ നടപ്പാക്കുന്നതെന്നും അതിന്റെ ഭാഗമാണ്‌ ജനതാദള്‍(ജോണ്‍) സംസ്ഥാന പ്രസിഡന്റ്‌ ജോണ്‍ ജോണിനെതിരായ പോലീസ്‌ നടപടിയെന്നും കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്ലിഫ്‌ഹൗസിന്‌ മുന്നില്‍ ജനതാദള്‍ സംഘടിപ്പിച്ച സമരം പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി. സംസ്ഥാനത്ത്‌ ജനാധിപത്യ രീതിയില്‍ പോലും പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌. വാളയാറിലെ ബാലികമാരുടെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയുടെ വസതിയിലേക്ക്‌ പതിനേഴ്‌ ദിവസം മുന്‍പാണ്‌ ജനതാദള്‍(ജോണ്‍) വിഭാഗം പ്രതിഷേധ ജാഥ ആരംഭിച്ചത്‌.ജാഥാനായകനേയും പ്രവര്‍ത്തകരേയും ക്ലിഫ്‌ഹൗസിന്‌ പരിസരത്ത്‌ നിന്നും ഭ്രാന്തന്‍ നായ്‌ക്കളെ കൈകാര്യം ചെയ്യുന്നത്‌ പോലെയാണ്‌ പോലീസ്‌ നേരിട്ടത്‌.ജാഥയുടെ സമാപനവേദിയായ ദേവസ്വം ബോര്‍ഡ്‌ ജംഗ്‌ഷനിലെത്തുന്നതിനും സമാപന സമ്മേളനും നടക്കുന്നതിനും മുന്‍പ്‌ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ പോലീസ്‌ പിടിച്ചു കൊണ്ടുപോയത്‌ പരിഷ്‌കൃത സമൂഹത്തിന്‌ ചേര്‍ന്ന നടപടിയല്ല. ഫാസിസ്റ്റ്‌,സ്റ്റാലിനിസ്റ്റ്‌ നടപടിയാണിത്‌.ഫ്യൂഡല്‍ വ്യവസ്ഥയില്‍ മാത്രം കാണുന്ന നടപടികളാണ്‌ പോലീസ്‌ നടത്തിയത്‌.കാട്ടുനീതിയാണ്‌ മുഖ്യമന്ത്രി കേരളത്തില്‍ നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. വാളയാറിലെ ബാലികമാരുടെ കൊലയാളികളെ സംരക്ഷിച്ചവരാണ്‌…

    Read More »
  • NEWS

    ഐഫോണ്‍വിവാദം; കോടിയേരി മാപ്പ് പറയണം: രമേശ് ചെന്നിത്തല

    തിരുവനന്തപുരം: സ്വപ്‌നാ സുരേഷ് നല്‍കിയ ഐ ഫോണുകള്‍ ആരുടെയൊക്കെ കയ്യിലാണെന്ന് വ്യക്തമായ സാഹചര്യത്തില്‍  തനിക്കെതിരെ അപവാദം പ്രചരിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫോണുകള്‍ ആരുടെയൊക്കെ കയ്യിലാണെന്ന വിവരം  പൂര്‍ണ്ണമായി പുറത്തു വന്നു കഴിഞ്ഞു. ആ നിലയക്ക് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് തന്നെ അപമാനിച്ച കേടിയേരി തെറ്റുസമ്മതിച്ച് പരസ്യമായി മാപ്പ് പറയണം. സത്യവുമായി പുലബന്ധമില്ലാത്ത ആരോപണമാണ്  കോടിയേരി ഉന്നയിച്ചത്.  എന്തും വിളിച്ചുപറഞ്ഞ് രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യുന്ന കോടിയേരിയുടെ ശീലം ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്  യോജിച്ചതല്ല. ഇപ്പോള്‍ സ്വന്തം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടുണ്ടായരിക്കുന്നത് കോടിയേരിക്കാണെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയമായി തന്നെ നേരിടാന്‍ കഴിയാത്തതിനാല്‍ വ്യക്തിപരമായി ആക്രമിക്കുകയാണ് കോടിയേരി ചെയ്യുന്നത്. തനിക്കെതിരെ ഉന്നിയച്ച  ആരോപണങ്ങളെല്ലാം  ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നത് ജനം കണ്ടതാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഐ ഫോണ്‍ വിവാദമെന്നും ചെന്നിത്തല പറഞ്ഞു.

    Read More »
  • NEWS

    വണ്‍പ്ലസ് 8ടിയുടെ പ്രധാന സവിശേഷതകള്‍

    മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വണ്‍പ്ലസ് പുതിയ ഫ്‌ളാഗ് ഷിപ്പ് ഡിവൈസ് പുറത്തിറക്കാനൊരുങ്ങുന്നു. സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വണ്‍പ്ലസ് 8ടിയാണ് പുതിയ ഡിവൈസ്. ഡിവൈസിനായി ഒരു ഓണ്‍ലൈന്‍ ലോഞ്ച് ഇവന്റാണ് വണ്‍പ്ലസ് ഹോസ്റ്റ് ചെയ്യുന്നത്. പുതിയ മോഡല്‍ 360 ഡിഗ്രി വിആര്‍ പ്ലാറ്റ്‌ഫോമായ വണ്‍പ്ലസ് വേള്‍ഡിലൂടെ ഒക്ടോബര്‍ 14ന് പുറത്തിറക്കും. ഇവന്റ് പോസ്റ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് അള്‍ട്രാ സ്റ്റോര്‍ എന്ന സവിശേഷമായ 3 ഡി സ്റ്റോര്‍ സന്ദര്‍ശിക്കാനും അതിലൂടെ ഡിവൈസ് വേര്‍ച്യലി അണ്‍ബോക്‌സ് ചെയ്യാനും വണ്‍പ്ലസ് 8 ടി പോപ്പ്-അപ്പ് ബണ്ടില്‍ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. വണ്‍പ്ലസ് 8ടിയുടെ പ്രധാന സവിശേഷതകള്‍ ഇവയാണ്. 080:2400 പിക്‌സല്‍ എഫ്എച്ച്ഡി + റെസല്യൂഷന്‍, 402 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി, 20: 9 അസ്പാക്ട് റേഷിയോ എന്നിയുള്ള 6.5 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് പാനലായിരിക്കു ഡിവൈസില്‍ ഉണ്ടാവുക. ഈ ഡിസ്പ്ലേയ്ക്ക് 84.3 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോവും ഉണ്ടായിരിക്കും. 120ഹെഡ്‌സ് റിഫ്രഷ് റേറ്റുള്ള…

    Read More »
  • LIFE

    കെ ഫോണിനെ തൊട്ട് കളിക്കുന്നതിന്റെ ലക്ഷ്യമെന്ത് ?

    പിണറായി സർക്കാരിന്റെ ഫ്കാഗ്ഷിപ് പദ്ധതികളിൽ ഒന്നാണ് കെ ഫോൺ .സംസ്ഥാനത്ത് എല്ലാവര്ക്കും മിതമായ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ലക്‌ഷ്യം .1500 കോടി രൂപയാണ് പദ്ധതി ചെലവ് . ഇന്റർനെറ്റിനുള്ള അവകാശം പൗരന്റെ അടിസ്ഥാന ആവശ്യമായി പ്രഖ്യാപിച്ച സംസ്ഥാനം ആണ് കേരളം . പാവപ്പെട്ടവർക്ക് സൗജന്യം ആയും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് എന്ന കെ ഫോൺ പദ്ധതിയുടെ ലക്‌ഷ്യം . ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ് ഇത്തരമൊരു പദ്ധതി .ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ,റെയിൽടെൽ എന്നീ രണ്ടു പൊതുമേഖല കമ്പനികളടക്കമുള്ള കൺസോർഷ്യം ആണ് ഈ പദ്ധതി നടപ്പാക്കുന്നത് . വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ കുതിപ്പിന് നിദാനം ആകേണ്ടുന്ന പദ്ധതി ആണിത് .ആശുപത്രികൾ ,സ്‌കൂളുകൾ ,വിദ്യാലയങ്ങൾ ,സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് പദ്ധതിയിലൂടെ ലഭ്യമാവും . ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖല ആകും കെ ഫോൺ നിലവിൽ വന്നാൽ .കോവിഡനന്തര കാലത്ത് ഇന്റർനെറ്റ്…

    Read More »
  • NEWS

    പി ടി തോമസ് എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം

    കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിൽ പി ടി തോമസ് എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം.പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസ് വകുപ്പിൻ്റെ ഉത്തരവ് പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും നേരത്തെ അനുമതി നൽകിയിരുന്നു. ഇടപ്പള്ളി ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് വിവാദമായതിനെ തുടർന്നാണ് നടപടി.പി ടി തോമസിൻ്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നൽകിയത് എന്ന് ആരോപണം ഉയർന്നിരുന്നു. പി ടി തോമസിൻ്റെ ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ധാരാളം പരാതികൾ ലഭിച്ചിരുന്നു.പരാതികൾ കൂടി പരിഗണിച്ചാണ് അന്വേഷണ ഉത്തരവ്

    Read More »
Back to top button
error: