Month: November 2020
-
NEWS
പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്
ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകള്‍ക്കുളള ഒരു സൗജന്യ മെസ്സേജിങ് ആപ്പാണ് വാട്ട്സാപ്പ്. ഇതിനോടകം തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നൊരു ആപ്പായതിനാല്‍ അതില്‍ ധാരാളം പരീക്ഷണം കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ ഡസപ്പിയറിംഗ് സന്ദേശങ്ങള്‍ക്ക് പിന്നാലെ സ്റ്റോറേജ് മാനേജ്‌മെന്റ് ടൂളും അവതരിപ്പിക്കുന്നു. ഉപയോക്താവിന് ഫോണില്‍ വാട്ട്‌സാപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്ന ഈ സംവിധാനം , അവ നീക്കം ചെയ്യാനും മാറ്റും സൗകര്യം ഒരുക്കുന്നു. ഏറ്റവും പുതിയ അപ്‌ഡേഷനിലാണ് ഈ സംവിധാനം ലഭ്യമാവുന്നത്. ഇവ ലഭ്യമാവാന്‍ വാട്‌സാപ്പിന്‍രെ സെറ്റിങ്‌സ് ഓപ്ഷനില്‍ പോവുക, ശേഷം സ്‌റ്റോറേജ് ആന്റ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ മതി. ഇവിടെ മാനേഡ് സ്‌റ്റോറേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്. ഇവിടെ നിന്ന് തന്നെ ആവശ്യമില്ലാത്ത ഡാറ്റ നീക്കം ചെയ്യാന്‍ സാധിക്കും. സ്റ്റോറേജ് ബാര്‍, റിവ്യൂ ആന്റ് ഡിലീറ്റ് ഐറ്റം, ചാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗമായാണ് സ്റ്റോറേജ് മാനേജ്‌മെന്റ് ടൂള്‍ ഉണ്ടാക്കിയിരിക്കുന്നത്. എത്രത്തോളം ഫോണ്‍ സ്റ്റോറേജ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നു…
Read More » -
NEWS
ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതിനാല്‍ ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കുന്നത്. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്റ് അപേക്ഷ നല്‍കുമെന്നാണ് സൂചന. അതേസമയം, ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസും നടപടി ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
Read More » -
NEWS
ബിനീഷിന്റെ വീടിനു മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. വീടിനുളളിലുളള ബിനീഷിന്റെ ഭാര്യയേയും അവരുടെ അമ്മയേയും രണ്ടരവയസ്സുളള കുട്ടിയേയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ബന്ധുക്കളും എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന് സുരക്ഷ നല്‍കുന്ന സിആര്‍പിഎഫും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. അതേസമയം അകത്തേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. അകത്തുള്ളവരെ കാണാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. അനുമതി നല്‍കുന്നതു വരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയണം. രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടി പോലും വീടിനുള്ളിലുണ്ട്. അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണം. വീട്ടുതടങ്കലില്‍ വെച്ചത് പോലെയാണ് ഇപ്പോഴുള്ളത്. ഫോണിലൂടെ ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ല. നിയമനടപടിയുമായി മുന്നോട്ടുപോവും. ബന്ധുക്കള്‍ പറഞ്ഞു. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഉള്ളിലുള്ളവരെ കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് അവര്‍ കൊണ്ടുവച്ചതായിരിക്കും. കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെത്തിയതാണെന്ന് സമ്മതിക്കില്ലെന്നാണ് ബിനീഷിന്റെ അമ്മയുടെ സഹോദരി പറഞ്ഞത്. എന്നാല്‍ ബന്ധുക്കളെ ഇപ്പോള്‍ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ…
Read More » -
NEWS
ബിലീവേഴ്‌സ് ചർച്ചിൽ റെയ്ഡ്
തിരുവല്ല: കെ.പി യോഹന്നാന്റെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ബിലീവേഴ്‌സ് ചര്‍ച്ചിലും റെയ്ഡ് നടക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.
Read More » -
NEWS
വീട്ടിലെ റെയ്ഡ്: രേഖകളിൽ ഒപ്പിടാൻ വിസമ്മതിച്ച് ബിനീഷിന്റെ ഭാര്യ
തിരുവനന്തപുരം: റെയ്ഡിനെത്തിയ എൻഫോഴ്‌സ്മെന്റ് സംഘം ബിനീഷിന്റെ വീട്ടിൽ തന്നെ തുടരുന്നു. ഇന്നലെ രാത്രിയോടെ റെയ്ഡ് പൂർത്തിയായെങ്കിലും രേഖകളിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ തയാറാവാത്തതിനെ തുടർന്നാണ് സംഘം ബിനീഷിന്റെ വീട്ടിൽ തന്നെ തുടരുന്നത്. അനൂപിന്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെടുത്ത പല രേഖകളും എൻഫോഴ്‌സ്മെന്റ് സംഘം തന്നെ വീട്ടിൽ കൊണ്ട് കൊണ്ടുവന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ബിനീഷിന്റെ അഭിഭാഷകനെ വീടിനകത്ത് കടത്താനും എൻഫോഴ്‌സ്മെന്റ് സംഘം തയാറായില്ല.
Read More » -
NEWS
ബിനീഷിൻറെ ഭാര്യയെ ഇ ഡി അന്യായമായി തടഞ്ഞുവച്ചിരിക്കുന്നു എന്നാരോപണം ,കുടുംബം കോടതിയിലേക്ക്
ബിനീഷിന്റെ ഭാര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചിരിക്കുകയാണെന്നു അഭിഭാഷകൻ . ഇ ഡി ഉദ്യോഗസ്ഥൻ അഭിഭാഷകനുമായ ഫോണിൽ സംസാരിച്ചിരുന്നു .എന്നാൽ അവരെ കാണാൻ അനുവദിച്ചില്ല . കണ്ടെടുത്ത രേഖകൾ എന്ന് പറഞ്ഞ് ചില പേപ്പറുകളിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യയെ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുക ആണെന്നും തങ്ങൾക്കുറപ്പില്ലാത്ത രേഖകളിൽ ഒപ്പിടേണ്ട എന്നാണ് താൻ നിർദേശം നൽകിയതെന്നും അഭിഭാഷകൻ പറഞ്ഞു .ബിനീഷിന്റെ ഭാര്യയെയും കുടുംബത്തെയും അനധികൃത കസ്റ്റഡിയിൽ വച്ചിരിക്കുക ആണെന്നും അഭിഭാഷകൻ ആരോപിക്കുന്നു . കുട്ടികൾ അടക്കമുള്ളവർക്ക് വെള്ളം കൂടി നല്കാൻ ഇ ഡി ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല എന്ന ആരോപണവും അഭിഭാഷകൻ ഉന്നയിച്ചു .വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭ്യഭാഷകൻ വ്യക്തമാക്കി .
Read More » -
VIDEO
-
NEWS
ജോര്‍ജിയ, നോര്‍ത്ത് കാരലിന, മിഷിഗണ്‍, പെന്‍സില്‍വാനിയ, നെവാഡ ട്രംപിനെയും ബൈഡനെയും ഞെട്ടിക്കുന്ന സംസ്ഥാനങ്ങൾ ,ഫോട്ടോഫിനിഷ്
അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരം ഫോട്ടോഫിനിഷിലേയ്ക്ക് .ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ ഈ ലീഡ് നിലനിർത്തുകയാണെങ്കിൽ മാന്ത്രിക സംഖ്യ 270 ൽ എത്തും .മിഷിഗൺ ,നെവാഡ എന്നീ സംസ്ഥാനങ്ങളിൽ ലീഡ് നിലനിർത്തുകയാണെങ്കിൽ ബൈഡൻ ലക്ഷ്യത്തിലെത്തും . മിഷിഗണിലെ 16 ഉം നെവാഡയിലെ 6 ഉം കൂടി കൂട്ടിയാണ് ബൈഡൻ അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്ത് എത്തുമെന്ന പ്രവചനം .വിസ്കോൺസിലെ നിർണായക വിജയത്തോടെ ബൈഡന്റെ ഇലക്ടറൽ വോട്ടുകളുടെ എണ്ണം 248 ൽ എത്തി . ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ജോർജിയ ,നോർത്ത് കരോലിന ,പെനിസിൽവാനിയ എന്നിവയിൽ ട്രംപ് ലീഡ് തുടരുകയാണ് .താൻ ലീഡ് ചെയ്തിരുന്ന രണ്ടു സംസ്ഥാനങ്ങളിൽ പുറകോട്ട് പോയത് അട്ടിമറി ആണെന്നാണ് ട്രംപിന്റെ ആരോപണം .
Read More » -
NEWS
സി എം രവീന്ദ്രൻ 42 വർഷമായി സിപിഐഎം മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സ്റ്റാഫിൽ തുടരുന്ന അപൂർവ റെക്കോർഡിനുടമ ,രവീന്ദ്രനെ തൊട്ടാൽ ഇ ഡി തൊടുന്നത് പിണറായിയെ തന്നെ
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയതിലൂടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയെന്ന് വ്യക്തമാകുന്നു .മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ ഏറ്റവും ശക്തനായ വ്യക്തിയും സി എം രവീന്ദ്രൻ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം . 42 വർഷമായി സിപിഐഎം മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സ്റ്റാഫിൽ അംഗമാണ് ഈ ഒഞ്ചിയം സ്വദേശി .പിണറായി വിജയൻ വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴും കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴും വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും സി എം രവീന്ദ്രൻ നേതാക്കൾക്കൊപ്പം സ്റ്റാഫിൽ ഉണ്ട്.ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും . സി എം രവീന്ദ്രനുമായി ബന്ധപ്പെട്ടു കൗതുകകരമായ ഒരു കഥ ഉണ്ട് .എംവി രാഘവൻ ബദൽ രേഖ കൊണ്ട് വന്ന കാലം .ഫോട്ടോസ്റ്റാറ്റ് സൗകര്യം ഇല്ലാത്ത പശ്ചാത്തലത്തിൽ ബദൽ രേഖ എഴുതപ്പെട്ടത് സി എം രവീന്ദ്രന്റെ വടിവൊത്ത കൈയ്യക്ഷരത്തിൽ ആയിരുന്നു .പിന്നീട് പാർട്ടി അന്വേഷണത്തിൽ എംവി രാഘവൻ…
Read More » -
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡിയുടെ നോട്ടീസ്, നിർണായക നീക്കം
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡിയുടെ നോട്ടീസ്.വെള്ളിയാഴ്ച ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകാൻ ആണ് നിർദേശം .ഐടി വകുപ്പിലെ പദ്ധതികളുടെ വിശദ വിവരങ്ങൾ തേടിയാണ് നോട്ടീസ് .മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് സി എം രവീന്ദ്രനെ വിളിപ്പിച്ചിരിക്കുന്നത് . മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്മാരിൽ ഒരാളാണ് സി എം രവീന്ദ്രൻ .നിരവധി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ സി എം രവീന്ദ്രൻ ഉണ്ടായിരുന്നു . രണ്ടാമത്തെ ആളെ കൂടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിപ്പിച്ചതോടെ നിർണായക നീക്കമാണ് ഇ ഡി നടത്തിയിരിക്കുന്നത് .മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് സി എം രവീന്ദ്രനെ വിളിപ്പിച്ച ഇ ഡിയുടെ നടപടി .
Read More »