NEWS

ബിനീഷ് കോടിയേരിയെ പൂട്ടാന്‍ ഇഡി

https://www.youtube.com/watch?v=VW0QELydsoE&feature=youtu.be

ഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ഇ.ഡി യുടെ റെയ്ഡ് അവസാനിച്ചുവെന്ന് പറയുമ്പോഴും ഫലത്തില്‍ അതങ്ങനെയല്ല എന്നു വേണം കരുതാന്‍. തിരുവനന്തപുരത്തെ വീടിന് മുന്‍പില്‍ പോലീസിന്റെ വലിയ നിര തന്നെയാണ് ഇ.ഡി ക്ക് സംരക്ഷണമൊരുക്കി കാത്ത് നിന്നത്.. ബിനീഷിന്റെ ഭാര്യയും കുഞ്ഞും അമ്മയും അടങ്ങുന്ന വീട്ടിലേക്ക് എന്തിനാണ് ഇത്ര വലിയ സന്നാഹങ്ങളുമായി ഉദ്യോഗസ്ഥര്‍ കയറി വന്നതെന്ന ചോദ്യവും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

Signature-ad

ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ കുറച്ച് മുന്‍പ് ബന്ധുക്കളുടെ പ്രതിഷേധം നടന്നിരുന്നു. വീടിനുളളിലുളള ബിനീഷിന്റെ ഭാര്യയേയും അവരുടെ അമ്മയേയും രണ്ടരവയസ്സുളള കുട്ടിയേയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ബന്ധുക്കളും എന്‍ഫോഴ്സ്മെന്റ് സംഘത്തിന് സുരക്ഷ നല്‍കുന്ന സിആര്‍പിഎഫും തമ്മിലാണ് തര്‍ക്കം നടന്നത്.

അതേസമയം ബന്ധുക്കള്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. അകത്തുള്ളവരെ കാണാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. അനുമതി നല്‍കുന്നതു വരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.

വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയണമെന്നും രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടിയും മാത്രമാണ് വീട്ടിലുള്ളതെന്നും അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണമെന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടുതടങ്കലില്‍ വെച്ചത് പോലെയാണ് ഇ.ഡി ബിനീഷിന്റെ ഭാര്യയോടും മാതാവിനോടും പെരുമാറിയത്. ആരെയും ഫോണിലൂടെ ബന്ധപ്പെടാന്‍ പോലും അനുവദിച്ചിരുന്നില്ല.

വീട്ടില്‍ നിന്നും ഇ.ഡി കണ്ടെത്തിയ ക്രെഡിറ്റ് കാര്‍ഡ് അവര്‍ തന്നെ കൊണ്ട് വെച്ചതായിരിക്കുമെന്നാണ് ബിനീഷിന്റെ ബന്ധുക്കളുടെ ആരോപണം. ഇ.ഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും ബിനീഷിന്റെ വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ 23 മണിക്കൂറായി അന്വേഷണസംഘം ബിനീഷിന്റെ വീട്ടില്‍ തുടരുകയായിരുന്നു. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Back to top button
error: