NEWS

യുഎസ്‌ ആര്‍ക്കൊപ്പം?,4 സ്റ്റേറ്റുകള്‍ നിര്‍ണായകം

യുഎസ്‌ തെരഞ്ഞെടുപ്പ് ഇനി നിര്‍ണായകമായിരിക്കുന്നത് 4 സ്‌റ്റേറ്റുകള്‍. നെവാഡ, നോര്‍ത്ത് കാരലൈന, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നിവയാണ് ആ അഞ്ച് സ്റ്റേറ്റുകള്‍.

Signature-ad

ദിവസങ്ങള്‍ക്ക് ശേഷമെ ആ സ്‌റ്റേറ്റുകളിലെ ഫലം വരൂ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇതുവരെയുളള വോട്ടുകളുടെ അടിസ്ഥാനത്തില്‍ ജോ ബൈഡന്‍ മുന്നിലാണ്. ട്രംപിന് 214 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബൈഡന് 264 വോട്ടുകളാണ് ലഭിച്ചത്. മിഗണും വിന്‍കോന്‍സിനും നേടിയതോടെയാണ് ബൈഡന്‍ 264 എന്ന സംഖ്യയിലേക്ക് എത്തിയത്. അതേസമയം, മെയ്‌നില്‍ ഒരു വോട്ട് നേടിയതോടെയാണ് ട്രംപ് 214 ഇലക്ടറല്‍ വോട്ടുകള്‍ നേടിയത്.

ഔദ്യേഗിക ഫലം പുറത്തുവന്നില്ലെങ്കിലും അലലാസ്‌ക സ്റ്റേറ്റും ട്രംപിനൊപ്പമാണെന്നാണ് സൂചന. അഹ്ങനെ വന്നാല്‍ ട്രംപിന് ആകെ 217 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും. ആകെയുളള 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 വോട്ടുനേടി കേവല ഭൂരിപക്ഷം നേടിയാലെ ബൈഡന് അധികാരത്തിലെത്താനാകൂ എന്നതും ബൈഡനെ സംബന്ധിച്ച് വെല്ലുവിളിയാണ്.

ട്രംപിന് ഇനി വേണ്ടതി ഇലക്ടറല്‍ വോട്ടുകളാണ്. ആ നാല് സ്‌റ്റേറ്റുകളിലും വിജയിച്ചാലെ ട്രംപിനൊരു തിരിച്ചുവരവ് ഉണ്ടാവൂ.

അതേസമയം, ബൈഡന് ഭൂരിപക്ഷത്തില്‍ എത്താന്‍ ഇനി ആര് ഇലക്ടറല്‍ വോട്ടുകള്‍ കൂടി വേണം. പോന്‍സില്‍വാനിയയില്‍ 20 വോട്ടുകളാണ് ഉളളത് ഇത് നേടിയാല്‍ ബൈഡന് ലക്ഷ്യസ്ഥാനത്ത് എത്താം.

ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത അനുസരിച്ച് അരിസോണയില്‍ ബൈഡന്‍ 79,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു വെന്നാണ്. എന്നാല്‍ ട്രംപ് ഈ ലീഡ് നില കുറച്ചുകൊണ്ട് വരുന്നുവെന്നും പറയുന്നു. കൂടുതല്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ ട്രംപ് ബൈഡനെ മറികടന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജോര്‍ജിയയില്‍ ട്രംപ് 28,000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്. പെന്‍സില്‍വാനിയയില്‍ ബൈഡനെക്കാള്‍ 1,64,000 വോട്ടുകള്‍ക്ക് ട്രംപ് മുന്നില്‍. എന്നാല്‍ ഫിലഡല്‍ഫിയ ഉള്‍പ്പെടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഇതുവരെ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയിട്ടില്ല.

ഏതായാലും കടുത്തമത്സരം തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തുടരുന്നത്.

Back to top button
error: