NEWS

കെ.സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കളുടെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പരാതി. 24 സംസ്ഥാന നേതാക്കളാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്‌ അമിത് ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും പരാതിക്കത്ത് അയച്ചിരിക്കുന്നത്.

കെ.സുരേന്ദ്രന്‍ അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിക്കുളളില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കുകയാമെന്നും കാണിച്ചാണ് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്.

Signature-ad

ശോഭ സുരേന്ദ്രനും മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായി പി.എം വേലായുധനും പരസ്യപ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നേതാക്കളുടെ ഈ പരാതിക്കത്ത്.

അതേസമയം, ദേശീയ നിര്‍വാഹക സമിതി അംഗമായ തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാണ് ശോഭയുടെ പരാതി. ചര്‍ച്ചകളൊന്നും കൂടാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നല്‍കിയതെന്നും കെ.സുരേന്ദ്രനാണ് ഇതിന് കാരണക്കാരനെന്നു കാട്ടി ശോഭ കേന്ദ്ര നേതൃത്വത്തിനു നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിക്ക് തൊട്ടുപിന്നാലെയാണ് പി.എം. വേലായുധനും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്.

Back to top button
error: