NEWS

സി എം രവീന്ദ്രന് കോവിഡ് ,നാളെ ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് .നാളെ എൻഫോഴ്‌സ്മെന്റ് ‌ ഡയറക്ടറേറ്റിന് മുമ്പിൽ സി എം രവീന്ദ്രൻ ഹാജരാകില്ല വീട്ടിൽ വിശ്രമമാണ് രവീന്ദ്രൻ .

സി എം രവീന്ദ്രന് ഇ ഡി ഹാജരാകാൻ നോട്ടീസ് നല്കിയതിൽ സർക്കാരിന് ആശങ്ക ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു .സംസ്ഥാനത്ത് ചിലർക്ക് ചില മോഹങ്ങളുണ്ട് അതിന്റെ ഭാഗമായി ചില പ്രവചനങ്ങളും നടക്കുന്നുണ്ട് .അതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .

അന്വേഷണ ഏജൻസികൾക്ക് ചിലത് അറിയാൻ ഉണ്ടാകും എന്നും അതിന്റെ ഭാഗമായി വിളിപ്പിച്ചതാകും എന്നും മുഖ്യമന്ത്രി പറഞ്ഞു .സി എം രവീന്ദ്രനെ വളരെ കാലമായി അറിയാം .പാർലമെന്ററി ഓഫീസിൽ പ്രവർത്തിച്ച വ്യക്തിയാണ് .നല്ല പരിചയം ദീഘനാളായി ഉണ്ട് .അതിനാൽ അദ്ദേഹത്തിൽ പൂർണ വിശ്വാസം ഉണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

Back to top button
error: