NEWS

നന്ദന ഷാജു ” Std. X-E 99 Batch “

പ്രശസ്ത താരദമ്പതികളായ ഷാജു ശ്രീധര്‍-ചാന്ദിനിയുടെ മകള്‍ നന്ദന ഷാജു നായികയാവുന്ന ചിത്രമാണ് ” Std.X-E 99 Batch “. ജോഷി ജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇന്ന് ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു.

മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു ,ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നോയല്‍ ഗീവര്‍ഗ്ഗീസ്,സലീംകുമാര്‍,കിച്ചു ടെല്ലസ്,കോട്ടയം നസീര്‍,ചെമ്പില്‍ അശോകന്‍,ബിറ്റോ ഡേവീസ്, ശ്രീജിത്ത്പെരുമന, സുജിത്, അനീഷ്, അസ്ഹര്‍, അനീഷ് ഗോപാല്‍,ചിനു കരുവിള,ഗീതി സംഗീത എന്നിവരാണ് മറ്റു താരങ്ങള്‍.
ഛായാഗ്രഹണം മധേഷ് നിര്‍വ്വഹിക്കുന്നു.

രഞ്ജിത്ത് ചിറ്റാഡേ എഴുതിയ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു.കോ പ്രൊഡ്യൂസര്‍-മധേഷ്,സെല്‍വ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനോയ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍,കല-കോയാസ്, മേക്കപ്പ്-ലിബിന്‍ മോഹനന്‍,വസ്ത്രാലങ്കാരം-അയ്യപ്പന്‍ ആര്‍ നാഥ്,സ്റ്റില്‍സ്-ശ്രീനി മഞ്ചേരി,പരസ്യക്കല-മനു ഡാന്‍വിസി, എഡിറ്റര്‍-ഷാജു വി ഷാജി, അസോസിയേറ്റ് ഡയറക്ടര്‍-സിജോ ജോസഫ്,പ്രൊജക്റ്റ് കോ ഒാര്‍ഡിനേറ്റര്‍-രാജീവ് എസ്,സൗണ്ട്-രഞ്ജു രാജ് മാത്യു. നവംബര്‍ 26ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കുന്നു.

Back to top button
error: