NEWS

കേന്ദ്ര ഏജൻസികൾക്കെതിരേ പിണറായി ,വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു

സംസ്ഥാന സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .വിവാദങ്ങൾക്ക് പിന്നാലെ പോകാൻ അല്ല സർക്കാരിന് താല്പര്യം .വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ലക്‌ഷ്യം .

വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ് കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം .എന്നാൽ ഏറ്റെടുത്തിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകാൻ ഇല്ല .നാടിന്റെ വികസനം തുരങ്കം വെയ്ക്കാൻ രാഷ്ട്രീയം കളിക്കുകയാണ് ചിലരെന്നും മുഖ്യമന്ത്രി പറഞ്ഞു .

Signature-ad

ബിനീഷ് കോടിയേരിക്കെതിരെയുള്ള അന്വേഷണം വ്യക്തിപരമാണ് .ഇ ഡിയുടെ വീട് റെയ്ഡ് ചെയ്യൽ സംബന്ധിച്ച് കുടുംബത്തിന് പരാതിയുണ്ടെങ്കിൽ നേരിടാം .മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി വിളിപ്പിച്ചതിൽ ആശങ്ക ഇല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി .

Back to top button
error: