NEWS

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മക്കള്‍സെല്‍വം വിജയ് സേതുപതി. വിത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട താരം മലയാളത്തില്‍ മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിലേക്ക് വീണ്ടും ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന 19(1)(a) എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ചിത്രത്തില്‍ നായിക നിത്യ മേനോനാണ്.

Signature-ad

കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനേഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുരോഗമിക്കുന്നത്.

സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ എത്തുന്ന ചിത്രം നിത്യ ചെയ്യുന്ന പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. എന്നാല്‍ കഥ നില്‍ക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലുമാണ്.

Back to top button
error: