Month: November 2020

  • NEWS

    ട്രംപിനെ അമേരിക്ക മാത്രമല്ല ഭാര്യയും കൈവിടും ,വിവാഹ മോചനത്തിന് മെലാനിയ

    ട്രംപിന് തെരഞ്ഞെടുപ്പനന്തര കാലത്ത് രണ്ടു നഷ്ടങ്ങളാണ് വരികയെന്ന് സൂചന .ഒന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനമാണ് .രണ്ട് ഭാര്യ മെലാനിയാ ആണെന്നാണ് റിപ്പോർട്ട് . ട്രംപ് വൈറ്റ് ഹൌസ് വിടുമ്പോൾ ട്രംപിനെ കൈവിടാൻ മെലാനിയായും ഉണ്ടെന്നു ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയിലി മിറർ റിപ്പോർട്ട് ചെയ്യുന്നു .മുൻ സഹായി ഒമറോസ മാനീഗൗൾട്ട് ന്യൂമാനെ ഉദ്ധരിച്ച് ആണ് ഡെയ്‌ലി മിറർ വാർത്ത നൽകിയിരിക്കുന്നത് . “15 വർഷത്തെ വിവാഹ ബന്ധം അവർ അവസാനിപ്പിക്കാൻ പോകുകയാണ് .വൈറ്റ് ഹൗസിൽ നിന്ന് പുറത്തെത്തി വേണം ട്രമ്പിൽ നിന്ന് വിവാഹ മോചനം നേടാൻ എന്നാണ് അവർ ആഗ്രഹിക്കുന്നത് .അവരുടെ ദാമ്പത്യം അത്ര സുഖകരമല്ല .അപമാനം സഹിച്ച് അവർ മുന്നോട്ട് പോകാൻ ശ്രമിച്ചു .അയാൾ ശിക്ഷിക്കുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു .”ഒമറോസ വ്യക്തമാക്കി . അതേസമയം ട്രംപിന്റെ സ്വത്തിൽ മെലാനിയാ അവകാശവാദം ഉന്നയിച്ചിരുന്നതായി ട്രംപിന്റെ മറ്റൊരു സഹായി സ്റ്റെഫാനി വോക്കോഫ്‌ പറഞ്ഞു .തനിയ്ക്കും മകൻ ബാരോണിനും തുല്യാവകാശം വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്…

    Read More »
  • LIFE

    സ്വന്തം ഓഫീസിൽ നടക്കുന്നത് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണം ,ആഞ്ഞടിച്ച് ജ.കെമാൽ പാഷ-വീഡിയോ

    https://youtu.be/3oYegu8wdvM സ്വന്തം ഓഫീസിൽ  നടക്കുന്നത് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണമെന്ന് ജ .കെമാൽ പാഷ .NewThen – ന്റെ “ആഞ്ഞടിച്ച് കെമാൽ പാഷ” എന്ന പംക്തിയിൽ ആണ് ജ .കെമാൽ പാഷ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് . കേന്ദ്ര ഏജൻസികളെ ഇപ്പോൾ മുഖ്യമന്ത്രി വിമർശിക്കുന്നത് അന്വേഷണത്തിന്റെ ചൂട് അറിയുന്നത് കൊണ്ടാണ് .വിദേശ ഫണ്ട് സ്വീകരിക്കാം .എന്നാൽ വഴിവിട്ട് പണം ചിലവഴിച്ചാൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാം .കെ ഫോണിന്റെ തലപ്പത്ത് സ്വപ്നയെ പ്രതിഷ്ഠിക്കാൻ ശിവശങ്കർ ശ്രമം നടത്തി .ഇത് അന്വേഷിക്കാനുള്ള അധികാരവും കേന്ദ്ര ഏജൻസികൾക്ക് ഉണ്ട് . മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകൾ അധികാര ദുർവിനിയോഗം നടത്തി .ശിവശങ്കരനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു .എന്തിനാണ് വഴിവിട്ട് ശിവശങ്കറിനെ സംരക്ഷിക്കാൻ ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം .ശിവശങ്കറിന്റെ ബിനാമി ആണ് സ്വപ്ന . ഇന്റലിജന്റ്‌സ് റിപ്പോർട്ട് എങ്ങിനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത് ?മുഖ്യമന്ത്രിയുടെ കീഴിലുള്ള…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന്‍ (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68), കൊല്ലം ആയൂര്‍ സ്വദേശി ഷംസുദീന്‍ (70), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഗംഗാധരന്‍ (86), കടക്കറപ്പള്ളി സ്വദേശിനി സുശീലാമ്മ (72), മാവേലിക്കര സ്വദേശിനി കുഞ്ഞികുട്ടി (76), എറണാകുളം മൂവാറ്റുപുഴ സ്വദേശി മുരളി (66), തൃശൂര്‍ കേച്ചേരി സ്വദേശി ജമീല്‍ (63), മഴുവാഞ്ചേരി സ്വദേശി കുട്ടപ്പന്‍ (80), പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്ണന്‍ (74), പറളം സ്വദേശിനി മാധവി (85), ഇരിങ്ങാലക്കുട സ്വദേശി പീറ്റര്‍ (83), കോടന്നൂര്‍…

    Read More »
  • NEWS

    യുപിയില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, വായില്‍ കരിമ്പിന്‍കഷണം കുത്തികയറ്റിയ നിലയില്‍

    യുപിയില്‍ വീണ്ടും ബലാത്സംഗ കൊലപാതകം. ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു. പിലിഭിത്തിലെ ഗ്രാമത്തില്‍ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. വെളളയാഴ്ച കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ ചില ചടങ്ങളുകള്‍ നടന്നിരുന്നു. ഇതിനിടെയാണ് കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാവിലെ കരിമ്പിന്‍ തോട്ടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ വായില്‍ കരിമ്പിന്‍ കഷണം കുത്തികയറ്റിയ നിലയിലായിരുന്നു. വിവസ്ത്രയായ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശവാസിയായ ആളാണ് സംഭവത്തിന് പിന്നിലെന്നും പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചതായും എസ്.പി. ജയ്പ്രകാശ് സിങ് പറഞ്ഞു.

    Read More »
  • NEWS

    കമലയുടെ വിജയത്തില്‍ തിരുവാരൂര്‍ ഗ്രാമം

    യു.എസില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ വിജയത്തില്‍ ആഘോഷിച്ച് തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ഗ്രാമത്തിലെ തുളസീന്ദ്രപുരത്തുകാര്‍. യുഎസിനും തമിഴ്‌നാടിനും എന്ത് ബന്ധമെന്നാണെങ്കില്‍ കമല ഹാരിസിന്റെ കാര്യത്തില്‍ ആ ബന്ധം വളരെ വലുതാണ്. കമലയുടെ അമ്മ ശ്യാമള ഗോപാലന്റെ ജന്മദേശമാണ് തിരുവാരൂര്‍. ഇവിടുത്തെ ജനങ്ങള്‍ വളരെ സന്തോഷത്തിലാണ് വീടുകളില്‍ കോലം വരച്ചും പോസ്റ്റര്‍ പതിച്ചുമൊക്കെയാണ് ഗ്രാമവാസികള്‍ കമലയുടെ വിജയം ആഘോഷിക്കുന്നത്. കമലക്ക് അഭിനന്ദനം, വണക്കം അമേരിക്ക, പ്രൗഡ് ഓഫ് ഔര്‍ വില്ലേജ് എന്നെല്ലാമാണ് കോലങ്ങളില്‍ എഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ഗ്രാമത്തില്‍ ആശംസാ പോസ്റ്ററുകള്‍ ഉയരുകയുണ്ടായി. വിജയത്തിന് ശേഷമുള്ള പ്രസംഗത്തിലും കമല ഇന്ത്യയെ ഓര്‍ത്തു. പത്തൊമ്പതാം വയസ്സില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുമ്പോള്‍ അമ്മ ചിന്തിച്ചിട്ടേയുണ്ടാവില്ല ഇങ്ങനെയൊരു നിമിഷം ഉണ്ടാവുമെന്ന്. എന്നാല്‍ ഇത് സാധ്യമാവുന്ന ഒരു അമേരിക്ക ഉണ്ടാവുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നുവെന്ന് അമ്മ ശ്യാമള ഗോപാലനെക്കുറിച്ച് കമല പറഞ്ഞു. കുട്ടിയായിരിക്കുമ്പോള്‍ ചെന്നൈയില്‍ വരാറുണ്ടായിരുന്നുവെന്നും മുത്തച്ഛന്റെ പുരോഗമന ചിന്തകള്‍ ഏറെ സ്വാധീനിച്ചിരുന്നുവെന്നും കമല…

    Read More »
  • NEWS

    ബൈഡനെ ഗജനിയോട് ഉപമിച്ച് കങ്കണ

    അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ ഗജനിയോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ നന്ദി പ്രസംഗം ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പരാമര്‍ശം. ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ നശിക്കുന്ന ഗജിനി ബൈഡനേക്കുറിച്ച് അറിയില്ല, അവര്‍ അയാളില്‍ കുത്തി വച്ചിരിക്കുന്ന മരുന്നുകള്‍ ഒരു വര്‍ഷത്തിലധികം ഗുണം ചെയ്യില്ല. കമല ഹാരിസ് ആയിരിക്കും അമേരിക്കയെ നയിക്കുകയെന്നത് വ്യക്തമാണ്. ഒരു സ്ത്രീ ഉണരുമ്പോള്‍ ഒരുപാട് സ്ത്രീകള്‍ക്ക് വഴി തെളിയും. ഈ ചരിത്ര ദിവസത്തിന് ആശംസകള്‍ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. 2008ല്‍ എം.ആര്‍ മുരുകദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആമിര്‍ഖാന്‍ ചിത്രം ഗജിനിയുമായാണ് ജോ ബൈഡനെ താരതമ്യം ചെയ്തിരിക്കുന്നത്. ഷോര്‍ട്ട് ടേം മെമ്മറി ലോസ് എന്ന തകരാറ് നേരിടുന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ ആമിര്‍ അഭിനയിച്ചത്. മൊമെന്റോ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തമിഴില്‍ ഗംഭീരവിജയം കൊണ്ട് ഗജിനി…

    Read More »
  • NEWS

    സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് തമിഴ്നാട്ടില്‍ വീണ്ടും വേല്‍യാത്ര; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ ലംഘിച്ച് വീണ്ടും വേല്‍യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. യാത്രയ്ക്ക് നേതൃത്വം നല്‍കിയ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ചെന്നൈയ്ക്ക് സമീപം തിരുവോട്ടിയൂര്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ നിന്നുമാണ് ബിജെപി വേല്‍യാത്ര വീണ്ടും തുടങ്ങിയത്.സര്‍ക്കാര്‍ അനുമതിയില്ലാതെ ആറാം തീയതി നടത്തിയ വേല്‍യാത്ര സംസ്ഥാന സര്‍ക്കാര്‍ തടയുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് തമിഴ്നാട്ടില്‍ വിവാദമായിരുന്നു. എച്ച് രാജ ഉള്‍പ്പടെ നൂറോളം ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താണ് അന്ന് യാത്രക്ക് തടയിട്ടത്. കൊവിഡ് വ്യാപനം കാരണമാണ് യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെങ്കിലും ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറാകാത്തതാണ് കാരണം. മുരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന വേല്‍യാത്ര നിശ്ചയിച്ചിരുന്നത്. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും മുന്‍നിര താരങ്ങളെയും യാത്രയില്‍ അണിനിരത്താനായിരുന്നു ബിജെപിയുടെ പദ്ധതി.

    Read More »
  • NEWS

    ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍; നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

    ജമ്മുകശ്മീരിലെ മച്ചില്‍ സെക്ടറില്‍ നിയന്ത്രണരേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ഒരു ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍ക്കും ഒരു ബിഎസ്എഫ് ജവാനുമാണ് വീരമൃത്യു വരിച്ചത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം. കുപ്വാര ജില്ലയിലെ മച്ചിലില്‍ പതിവ് പെട്രോളിങ്ങിനിടെ നിയന്ത്രണരേഖയിലേക്ക് ഭീകരര്‍ നുഴഞ്ഞ് കയറുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെയ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് ഇന്ച്യന്‍ സൈനീകരുടെ വീരമയത്യുവിന്റെ വാര്‍ത്ത പുറത്തുവിട്ടത്.

    Read More »
  • NEWS

    13 മണിക്കൂര്‍ ബാറ്ററി ലൈഫുമായി ഏസര്‍ എന്‍ഡുറോ എന്‍ 3 ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിയില്‍

    ഗൊറില്ല ഗ്ലാസ് പരിരക്ഷയോടെ 14 ഇഞ്ച് ഫുള്‍ എച്ച്ഡി (1920-1080 പിക്സല്‍) ഡിസ്പ്ലേയുമായി ഏസര്‍ എന്‍ഡ്യൂറോ എന്‍ 3 കോര്‍ണിംഗ് ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ഏസര്‍ എന്‍ഡ്യൂറോ എന്‍ 3ക്ക് ഐപി 53 റേറ്റിംഗ് വരുന്ന വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് വരുന്നു. വെറും 2 കിലോഗ്രാം മാത്രം ഭാരം വരുന്ന ഈ ലാപ്‌ടോപ്പിന്റ എല്ലാ കോണുകളില്‍ നിന്നുമുള്ള ജലകണികകള്‍ പുറന്തള്ളുന്നതിനായി സവിശേഷമായ അക്വാഫാനും ഇതിലുണ്ട്. 32 ജിബി വരെ വികസിപ്പിക്കാവുന്ന ഡിഡിആര്‍ 4 റാമുമായി ജോടിയാക്കിയ ടെന്‍ത്ത് ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസറാണ് ഇതിന്റെ കരുത്ത്. 512 ജിബി വരെ പിസിഐഇ ജെന്‍ 3 എന്‍വിഎം എസ്എസ്ഡി സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട്. മുഴുവന്‍ ചാര്‍ജില്‍ ഈ ലാപ്ടോപ്പ് 13 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് ഏസര്‍ അവകാശപ്പെടുന്നു. ഈ ലാപ്ടോപ്പിന് ഇന്ത്യയില്‍ 76,500 രൂപയാണ് വില വരുന്നത്. ലാപ്‌ടോപ്പ് ഇതിനകം തന്നെ ഏസര്‍ ഡോട്ട് കോമില്‍ വില്‍പ്പനയ്ക്ക് ലഭ്യമായിക്കഴിഞ്ഞു. ഒരൊറ്റ ബ്ലാക്ക് കളര്‍…

    Read More »
  • NEWS

    ലഹരിക്കേസ് പ്രതിയുടെ എടിഎം കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പ് എങ്ങനെ?, ഇഡിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

    ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. ഇഡിയുടെ ബെംഗളൂരുവിലെ ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. അടച്ചുപൂട്ടിയ മൂന്നു കമ്പനികളിലെ പങ്കാളിത്തം, ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്നും കണ്ടെടുത്ത ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാര്‍ഡ് എന്നിവയെ സംബന്ധിച്ചാണ് പ്രധാനമായും ചോദിക്കുക. ഇക്കാര്യം ഇന്നലെ കോടതിയെയും ഇഡി അറിയിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ ഒപ്പോടെ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാര്‍ഡിനെക്കുറിച്ചാണ് പ്രധാനമായും ചോദിക്കുക. ബിനീഷ് കോടിയേരിയുടെ ഒപ്പോടെ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാര്‍ഡ് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. അനൂപ് ബെംഗളൂരു കമ്മനഹള്ളിയില്‍ നടത്തിയിരുന്ന ഹയാത്ത് റസ്റ്ററന്റിന്റെ വിലാസത്തിലുള്ള കാര്‍ഡാണ് ഇഡി ഹാജരാക്കിയത്. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്നു കണ്ടെടുത്തതാണെന്നും അറിയിച്ചു. കൂടുതല്‍ ചോദ്യംചെയ്യല്‍ വേണമെന്ന വാദം അംഗീകരിച്ച കോടതി, ബിനീഷിന്റെ…

    Read More »
Back to top button
error: