13 മണിക്കൂര്‍ ബാറ്ററി ലൈഫുമായി ഏസര്‍ എന്‍ഡുറോ എന്‍ 3 ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിയില്‍
ഗൊറില്ല ഗ്ലാസ് പരിരക്ഷയോടെ 14 ഇഞ്ച് ഫുള്‍ എച്ച്ഡി (1920-1080 പിക്സല്‍) ഡിസ്പ്ലേയുമായി ഏസര്‍ എന്‍ഡ്യൂറോ എന്‍ 3 കോര്‍ണിംഗ് ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ഏസര്‍ എന്‍ഡ്യൂറോ എന്‍ 3ക്ക് ഐപി 53 റേറ്റിംഗ് വരുന്ന വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് വരുന്നു.
വെറും 2 കിലോഗ്രാം മാത്രം ഭാരം വരുന്ന ഈ ലാപ്‌ടോപ്പിന്റ എല്ലാ കോണുകളില്‍ നിന്നുമുള്ള ജലകണികകള്‍ പുറന്തള്ളുന്നതിനായി സവിശേഷമായ അക്വാഫാനും ഇതിലുണ്ട്. 32 ജിബി വരെ വികസിപ്പിക്കാവുന്ന ഡിഡിആര്‍ 4 റാമുമായി ജോടിയാക്കിയ ടെന്‍ത്ത് ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസറാണ് ഇതിന്റെ കരുത്ത്.
512 ജിബി വരെ പിസിഐഇ ജെന്‍ 3 എന്‍വിഎം എസ്എസ്ഡി സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട്. മുഴുവന്‍ ചാര്‍ജില്‍ ഈ ലാപ്ടോപ്പ് 13 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് ഏസര്‍ അവകാശപ്പെടുന്നു.
ഈ ലാപ്ടോപ്പിന് ഇന്ത്യയില്‍ 76,500 രൂപയാണ് വില വരുന്നത്. ലാപ്‌ടോപ്പ് ഇതിനകം തന്നെ ഏസര്‍ ഡോട്ട് കോമില്‍ വില്‍പ്പനയ്ക്ക് ലഭ്യമായിക്കഴിഞ്ഞു. ഒരൊറ്റ ബ്ലാക്ക് കളര്‍ ഓപ്ഷനിലാണ് ഏസര്‍ എന്‍ഡുറോ എന്‍ 3 ലാപ്‌ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്.