ട്രംപിന് തെരഞ്ഞെടുപ്പനന്തര കാലത്ത് രണ്ടു നഷ്ടങ്ങളാണ് വരികയെന്ന് സൂചന .ഒന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനമാണ് .രണ്ട് ഭാര്യ മെലാനിയാ ആണെന്നാണ് റിപ്പോർട്ട് .
ട്രംപ് വൈറ്റ് ഹൌസ് വിടുമ്പോൾ ട്രംപിനെ കൈവിടാൻ മെലാനിയായും ഉണ്ടെന്നു ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയിലി മിറർ റിപ്പോർട്ട് ചെയ്യുന്നു .മുൻ സഹായി ഒമറോസ മാനീഗൗൾട്ട് ന്യൂമാനെ ഉദ്ധരിച്ച് ആണ് ഡെയ്‌ലി മിറർ വാർത്ത നൽകിയിരിക്കുന്നത് .
“15 വർഷത്തെ വിവാഹ ബന്ധം അവർ അവസാനിപ്പിക്കാൻ പോകുകയാണ് .വൈറ്റ് ഹൗസിൽ നിന്ന് പുറത്തെത്തി വേണം ട്രമ്പിൽ നിന്ന് വിവാഹ മോചനം നേടാൻ എന്നാണ് അവർ ആഗ്രഹിക്കുന്നത് .അവരുടെ ദാമ്പത്യം അത്ര സുഖകരമല്ല .അപമാനം സഹിച്ച് അവർ മുന്നോട്ട് പോകാൻ ശ്രമിച്ചു .അയാൾ ശിക്ഷിക്കുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു .”ഒമറോസ വ്യക്തമാക്കി .
അതേസമയം ട്രംപിന്റെ സ്വത്തിൽ മെലാനിയാ അവകാശവാദം ഉന്നയിച്ചിരുന്നതായി ട്രംപിന്റെ മറ്റൊരു സഹായി സ്റ്റെഫാനി വോക്കോഫ് പറഞ്ഞു .തനിയ്ക്കും മകൻ ബാരോണിനും തുല്യാവകാശം വേണമെന്നാണ് അവർ ആവശ്യപ്പെട്ടത് .
2005 ൽ ആണ് മുൻ സ്ലോവേനിയൻ മോഡൽ മെലാനിയ ട്രംപിനെ വിവാഹ കഴിക്കുന്നത് .2006 ൽ അവർക്ക് ബാരൺ എന്ന മകൻ പിറന്നു .നാല് വർഷത്തിനിടെ ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നു .ട്രംപിന്റെ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായ മെലാനിയയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാണാത്തത് നിരവധി സംശയങ്ങൾ ജനിപ്പിച്ചിരുന്നു .