NEWS

ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍; നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

മ്മുകശ്മീരിലെ മച്ചില്‍ സെക്ടറില്‍ നിയന്ത്രണരേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ഒരു ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍ക്കും ഒരു ബിഎസ്എഫ് ജവാനുമാണ് വീരമൃത്യു വരിച്ചത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം. കുപ്വാര ജില്ലയിലെ മച്ചിലില്‍ പതിവ് പെട്രോളിങ്ങിനിടെ നിയന്ത്രണരേഖയിലേക്ക് ഭീകരര്‍ നുഴഞ്ഞ് കയറുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെയ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.

ഞായറാഴ്ച ഉച്ചയോടെയാണ് ഇന്ച്യന്‍ സൈനീകരുടെ വീരമയത്യുവിന്റെ വാര്‍ത്ത പുറത്തുവിട്ടത്.

Back to top button
error: