Month: November 2020

  • LIFE

    കറുപ്പും വെളുപ്പും നിറങ്ങളാണ്, സൗന്ദര്യത്തിന്റെ അളവുകോലല്ല; യുവ നടിയുടെ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു

    കറുപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ധാരാളം പേരുള്ള നാടാണ് നമ്മുടെ കേരളം. കഴിവുണ്ടായിട്ടും നിറം കറുപ്പായതിന്റെ പേരില്‍ മുഖ്യധാരയില്‍ നിന്നും അവര്‍ അകറ്റപ്പെട്ടിരുന്നു. എന്നാല്‍ കറുപ്പും വെളുപ്പും വെറും നിറങ്ങളാണെന്ന് തിരിച്ചറിയുന്ന പുതിയ തലമുറ പ്രതീക്ഷയാണ്. പല തെറ്റായ കാഴ്ച്ചപ്പാടുകള്‍ക്കും നേരെ അവര്‍ തുറന്നടിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയാണ്. അത്തരത്തില്‍ ഫോട്ടോഗ്രാഫി മേഖലയിലും വലിയൊരു വിപ്ലവത്തിന് തിരി തെളിയിച്ചിരിക്കുകയാണ് വിനോദ് ഗോപിയെന്ന ചെറുപ്പക്കാരന്‍. നിമിഷ അശോക് എന്ന യുവനടിയെ മോഡലാക്കി വിനോദ് ഗോപി ഒരുക്കിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. പലപ്പോഴും മോഡലെന്നാല്‍ വെളുത്തവര്‍ എന്നു കൂടി ചേര്‍ത്ത് വായിക്കപ്പെടേണ്ട അവസ്ഥയുള്ള നാടായിരുന്നു നമ്മുടേത്. എന്നാല്‍ അവിടേക്കാണ് നിമിഷയെന്ന് പെണ്‍കുട്ടിയുടെ കറുപ്പിന്റെ സൗന്ദര്യവുമായി വിനോദ് ഗോപിയും കൂട്ടരും എത്തിയത്. മോഡല്‍ ഫോട്ടോ ഷൂട്ട് എന്നതിനപ്പുറത്തേക്ക് ചിത്രങ്ങള്‍ വ്യക്തമായ രാഷ്ട്രീയം കൂടി സംസാരിക്കുന്നുണ്ട്. അല്ലെങ്കില്‍ അത്തരത്തിലുള്ള കൃത്യമായ രാഷ്ട്രീയ ബോധത്തോടെയാണ് വിനോദ് ഗോപിയും സംഘവും പുതിയ വര്‍ക്കുമായി എത്തിയത്. ചലച്ചത്ര താരം സാനിയ അയ്യപ്പനെ…

    Read More »
  • NEWS

    ലക്‌ഷ്യം ചെന്നിത്തലയെ അഴിക്കുള്ളിലാക്കൽ ,ബാർ കോഴയിൽ സർക്കാർ പദ്ധതിയിങ്ങനെ

    സ്വർണക്കടത്ത് കേസിലും ലഹരിമരുന്ന് കേസിലുമൊക്കെ തിരിച്ചടി നേരിട്ട സിപിഐഎം പ്രതിപക്ഷത്തെ കുരുക്കാൻ തന്ത്രം മെനയുന്നു .ഇതിനായി വീണുകിട്ടിയ അവസരമാണ് ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ ആരോപണങ്ങൾ .ചെന്നിത്തലയ്ക്ക് ഒരു കോടിയും കെ ബാബുവിന് 50 ലക്ഷവും വി എസ് ശിവകുമാറിന് 25 ലക്ഷവും ബാറുകാർ പിരിവെടുത്ത് നൽകി എന്നാണ് ബിജു രമേശിന്റെ ആരോപണം . പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് കത്ത് നൽകിയിരുന്നു .ഇതിന്റെ പശ്ചാത്തലത്തിൽ അനുവാദത്തിനായി ഫയൽ ഗവർണർക്ക് കൈമാറി .ഗവർണറുടെ അനുമതി ലഭിച്ചാലുടൻ വിജിലൻസ് ഊർജിതമായി അന്വേഷിക്കും .കേസിൽ ബന്ധപ്പെടുത്തുന്ന തെളിവ് കിട്ടിയാൽ രമേശ് ചെന്നിത്തലയെ അടക്കം അറസ്റ്റ് ചെയ്യും . മുഖ്യമന്ത്രിയാകാനുള്ള ചെന്നിത്തലയുടെ യാത്രയ്ക്ക് വലിയ പ്രതിബന്ധമാവും ബാർ കോഴ കേസിലെ ബിജു രമേശിന്റെ വെളിപ്പെടുത്തൽ .കെ പി സി സി ഓഫീസിൽ പോയാണ് ഒരു കോടി രൂപ നൽകിയതെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ .അങ്ങിനെയെങ്കിൽ തെളിവെടുപ്പിനായി വിജിലൻസിന് കോൺഗ്രസ്…

    Read More »
  • NEWS

    ബിലീവേഴ്‌സ് ചര്‍ച്ചിലെ റെയ്ഡ്; ഐഫോണ്‍ എറിഞ്ഞുടച്ച് വൈദികന്‍

    തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചില്‍ ഇപ്പോഴും ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി 6 കോടിയോളം രൂപ വിദേശത്ത് നിന്ന് സഹായമായി ലഭിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ചാരിറ്റിക്ക് ലഭിച്ച തുക റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. 300 കോടിയോളം രൂപ അനധികൃത ഇടപാടിനായി ചെലവഴിച്ചെന്ന് കണ്ടെത്തിക്കഴിഞ്ഞു. അതേസമയം, റെയ്ഡ് പുരോഗമിക്കുന്നതിനിടെ സഭയുടെ വക്താവും മെഡിക്കല്‍ കോളേജിന്റെ മാനേജറുമായ ഫാദര്‍ സിജോ പളളിലിന്റെ ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടയില്‍ ഫാദര്‍ ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത് റൂമിലേക്ക് ഓടുകയും നിലത്ത് എറിഞ്ഞുടയ്ക്കുകയും ചെയ്തു, ശേഷം ഫോണ്‍ ഫ്‌ളഷ് ചെയ്യാനൊരുങ്ങിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഫോണ്‍ പിടിച്ചുവാങ്ങി. കസ്റ്റഡിയിലെടുത്ത ഫോണിലെ ഡേറ്റകള്‍ ആദായനികുതി വകുപ്പ് പരിശോധിക്കും. അതേസമയം, വിദേശത്തുളള ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെപി യോഹന്നാന്‍ പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയേല്‍ എന്നിവരെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് ആദായ നികുതി വകുപ്പ്. കഴിഞ്ഞ മൂന്ന്…

    Read More »
  • LIFE

    പാക്കപ്പ് പറഞ്ഞ് ‘കാവല്‍’; വീഡിയോ വൈറല്‍

    കോവിഡ് നിയന്ത്രണങ്ങളോടെ ഷൂട്ടിങ് ആരംഭിച്ച സുരേഷ് ഗോപി ചിത്രം കാവല്‍ ചിത്രീകരണം പൂര്‍ത്തിയായി. കസബയ്ക്ക് ശേഷം നിഥിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തികച്ചും മാസ് ആക്ഷന്‍ വിഭാഗത്തില്‍പ്പെടും. ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ നിഥിന്‍ പറഞ്ഞു. തമ്പാന്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐ.എം. വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി. ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

    Read More »
  • LIFE

    മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കാജല്‍; ചിത്രങ്ങള്‍ വൈറല്‍

    ഏറെ ആരാധകരുള്ള പ്രേക്ഷകരുടെ പ്രിയ താരമാണ് നടി കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ ഒക്ടോബര്‍ 30നായിരുന്നു താരത്തിന്റെ വിവാഹം. ബാല്യകാല സുഹൃത്തും ഇന്റീരിയര്‍’ ഡിസൈനറും ടെക്, ഡിസൈന്‍ പ്രേമി’യുമായ എന്‍ട്രെപ്രെനര്‍ ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുംബൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ ഇരുവരും മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപിലെത്തിയത്. ശനിയാഴ്ച ഇന്‍സ്റ്റഗ്രാം പേജിലൂടെ ഹണിമൂണ്‍ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാജലിന്‍രെയും ഭര്‍ത്താവ് ഗൗതമിന്റെയും പേരുകളെഴുതിയ പൗച്ചുകളുടേയും പാസ്‌പോര്‍ട്ടുകളുടേയും ചിത്രം താരം പങ്കുവെച്ചിരുന്നു. ബാഗുകള്‍ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്നും കൊണ്ടായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ യാത്ര എവിടേയ്ക്കാണ് എന്ന് മാത്രം താരം വെളിപ്പെടുത്തിയിരുന്നില്ല.   View this post on Instagram   @conrad_maldives you beauty 😍 A post shared by Kajal Aggarwal (@kajalaggarwalofficial) on…

    Read More »
  • NEWS

    ട്രമ്പ് തോറ്റപ്പോൾ തോറ്റത് മോഡിയും -ദേവദാസ് തളാപ്പിന്റെ വിശകലനം

    ഹൗഡി മോഡി നടത്തി ട്രമ്പിന് പിന്തുണ പ്രഖ്യാപിച്ച നരേന്ദ്ര മോഡിയുടെ കൂടി പരാജയമാണ് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രമ്പിന്റെ തോൽവി. മറ്റൊരു രാഷ്ട്രത്തിലെ തെരഞ്ഞെടുപ്പിൽ ഇടപെടുക വഴി നരേന്ദ്ര മോഡി ഉണ്ടാക്കിയത് മോശം കീഴ്‌വഴക്കം. ദേവദാസ് തളാപ്പിന്റെ വിശകലനം

    Read More »
  • NEWS

    കമലാ ഹാരിസിന് മാത്രമല്ല ജോ ബൈഡനുമുണ്ട് ഇന്ത്യൻ ബന്ധങ്ങൾ

    അമേരിക്കൻ വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിന്റെ തമിഴ്‌നാട് ബന്ധത്തെ കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് .എന്നാൽ അമേരിക്കൻ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഇന്ത്യൻ ബന്ധങ്ങളെ കുറിച്ചാണ് പുതിയ ചർച്ച . 19 ആം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്തവർ ആണ് ജോ ബൈഡന്റെ മുൻഗാമികൾ .ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് വേണ്ടി ക്രിസ്റ്റഫർ ബൈഡനും വില്യം ബൈഡനും ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് കപ്പലിൽ വ്യാപാരത്തിനായി വരുമായിരുന്നു .വില്യം നേരത്തെ മരിച്ചെങ്കിലും ക്രിസ്റ്റഫർ മദ്രാസിൽ സ്ഥിരതാമസമാക്കി . കമലാ ഹാരിസിന്റെ ഇന്ത്യൻ ബന്ധം വാർത്തയാകും മുമ്പേ 2013 ൽ തന്നെ ജോ ബൈഡൻ തന്റെ ഇന്ത്യൻ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു .വൈസ് പ്രസിഡണ്ട് ആയിരിക്കെ തന്റെ ഇന്ത്യൻ സന്ദർശന വേളയിൽ ആണ് തനിക്ക് ലഭിച്ച ഒരു കത്തിനെ കുറിച്ച് ബൈഡൻ പറഞ്ഞത് . “1972 ൽ ഞാൻ അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാലത്ത് എനിക്ക്…

    Read More »
  • LIFE

    സർക്കാർ തീരുമാനിച്ചു;15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകൾ നിരോധിക്കും.

    സംസ്ഥാനത്ത് 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം വരുന്നു. വിശദാംശങ്ങള്‍ പുറത്തുവിട്ട് കേരള സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ 2021 ജനുവരി ഒന്നിന് ശേഷം ഈ ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല. തൊഴിലാളി സംഘടനകൾ ഉൾപ്പടെ പല ഭാഗത്തു നിന്നും ഉയർന്ന എതിർപ്പുകൾ അവഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

    Read More »
  • ബാർ കോഴ :രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് സർക്കാർ

    ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണവുമായി സർക്കാർ .ഇത് സംബന്ധിച്ച ഫയൽ അനുമതിക്കായി ഗവർണർക്ക് കൈമാറി .രമേശ് ചെന്നിത്തല ,കെ ബാബു ,വി എസ് ശിവകുമാർ എന്നിവർക്ക് പണം കൈമാറി എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം . പൂട്ടിക്കിടക്കുന്ന 418 ബാറുകൾ തുറക്കുന്നതിനായി കഴിഞ്ഞ യുഡിഎഫ് സർക്കാർ 10 കോടി രൂപ പിരിച്ചെടുത്തുവെന്നും ഇതിൽ ഒരു കോടി രൂപ രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ ബാബുവിനും 25 ലക്ഷം രൂപ വി എസ് ശിവകുമാറിനും നൽകി എന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ . അന്വേഷണ പരിധിയിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടും എന്നതിനാലാണ് ഫയൽ വിജിലൻസിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗൾ ഗവർണർക്ക് കൈമാറിയത് .ഗവർണർ കോവിഡ് സ്ഥിരീകരിച്ച് ചികില്സയിൽ ആയതിനാൽ ആണ് തീരുമാനം വൈകുന്നത് .

    Read More »
  • ബിഹാറിൽ എൻ ഡി എ വീണാൽ വീഴുന്നത് മോഡി ,കോൺഗ്രസ് ആത്മവിശ്വാസത്തിൽ

    ബിഹാറിൽ മഹാസഖ്യം അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ ഫലം വന്നതോടെ ആത്മവിശ്വാസത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം .സംസ്ഥാനത്ത് എൻ ഡി എ സഖ്യം വീണാൽ അത് നിതീഷിന്റെ മാത്രമല്ല മോദിയുടെ കൂടെ പരാജയമാണെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ . മഹാസഖ്യത്തിന് മുൻ‌തൂക്കം എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ എങ്കിലും ബിജെപി അധികാരത്തിൽ എത്താൻ ശ്രമം നടത്തുമെന്ന് കോൺഗ്രസ് കരുതുന്നു .ഇത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ് കോൺഗ്രസ് നടത്തുന്നത് .സഖ്യകക്ഷികളെ ഒപ്പം നിർത്താൻ കോൺഗ്രസ് മുൻകൈ എടുക്കും . ആർജെഡിയെ മുന്നിൽ നിർത്തിയുള്ള പ്രചാരണം ഗുണം ചെയ്തു എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ .തേജസ്വി യാദവിനെ പൂർണമായും പിന്തുണച്ചത് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി .ഇത്തവണ അധികാരത്തിൽ എത്താമെന്ന് തന്നെയാണ് കോൺഗ്രസ് കരുതുന്നത് .

    Read More »
Back to top button
error: