ബൈഡനെ ഗജനിയോട് ഉപമിച്ച് കങ്കണ
അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ ഗജനിയോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ നന്ദി പ്രസംഗം ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പരാമര്‍ശം.
ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ നശിക്കുന്ന ഗജിനി ബൈഡനേക്കുറിച്ച് അറിയില്ല, അവര്‍ അയാളില്‍ കുത്തി വച്ചിരിക്കുന്ന മരുന്നുകള്‍ ഒരു വര്‍ഷത്തിലധികം ഗുണം ചെയ്യില്ല. കമല ഹാരിസ് ആയിരിക്കും അമേരിക്കയെ നയിക്കുകയെന്നത് വ്യക്തമാണ്. ഒരു സ്ത്രീ ഉണരുമ്പോള്‍ ഒരുപാട് സ്ത്രീകള്‍ക്ക് വഴി തെളിയും. ഈ ചരിത്ര ദിവസത്തിന് ആശംസകള്‍ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
2008ല്‍ എം.ആര്‍ മുരുകദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആമിര്‍ഖാന്‍ ചിത്രം ഗജിനിയുമായാണ് ജോ ബൈഡനെ താരതമ്യം ചെയ്തിരിക്കുന്നത്. ഷോര്‍ട്ട് ടേം മെമ്മറി ലോസ് എന്ന തകരാറ് നേരിടുന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ ആമിര്‍ അഭിനയിച്ചത്. മൊമെന്റോ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
തമിഴില്‍ ഗംഭീരവിജയം കൊണ്ട് ഗജിനി എന്ന ചിത്രം തന്നെയാണ് അതേ പേരില്‍ ഹിന്ദിയിലും ഇറക്കിയിരിക്കുന്നത്. തമിഴില്‍ സൂര്യ ചെയ്ത നായകവേഷം ഹിന്ദിയില്‍ അമീര്‍ ഖാന്‍ ചെയ്യുമ്പോള്‍, തമിഴില്‍ അസിന്‍, പ്രദീപ് രാവത്, റിയാസ് ഖാന്‍ എന്നിവര്‍ ചെയ്ത വേഷം ഹിന്ദിയിലും അവര്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. തമിഴില്‍ നയന്‍ താര ചെയ്ത വേഷം ഹിന്ദിയില്‍ ചെയ്തിരിക്കുന്നത് ജിയ ഖാനാണ്.
Not sure about Gajni Biden who’s data crashes every 5 minutes, all the medicines they have injected in to him he won’t last more than a year, clearly Kamal Harris will run the show.
When one woman rises, she makes the way for every woman.
Cheers to this historic day 👏👏👏 https://t.co/hpcy0YksRz— Kangana Ranaut (@KanganaTeam) November 8, 2020