NEWS

24 മണിക്കൂറിനിടെ 45,093 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 85,53,657 ആയി.490 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1,26,611 ആയി.

24 മണിക്കൂറിനിടെ 48,405 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 79,17,373 ആയി. നിലവില്‍ 5,09,673 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍കോവിഡ് ബാധിതരുടെ എണ്ണം 17.2 ലക്ഷം കടന്നു.

Back to top button
error: