NEWS

ചോദ്യം ചെയ്യലിനായി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം കടത്തി വിതരണം ചെയ്ത കേസില്‍ മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അദ്ദേഹം ഹാജരായത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ശനിയാഴ്ച മന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും ഇഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴി ശേഖരിച്ച് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ചട്ടലംഘനം നടത്തി മതഗ്രന്ഥം എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. നയതന്ത്ര പാഴ്‌സല്‍ വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിലും കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: