NEWS

ഷോർട്ട് സിർക്യൂട്ടിന് സാധ്യത ഇല്ല ,മുറിയിൽ നിന്ന് കണ്ടെടുത്ത മദ്യക്കുപ്പികളിൽ മദ്യത്തിന്റെ അംശം ,സെക്രട്ടേറിയറ്റ് തീപിടുത്തത്തിന്റെ ദുരൂഹത മാറുന്നില്ല

സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ ഓഫീസിലെ തീപിടുത്തത്തിന്റെ ദുരൂഹത മാറുന്നില്ല .തീപിടിച്ച മുറിയ്ക്ക് സമീപത്ത് നിന്ന് രണ്ടു മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട് .അതിൽ മദ്യത്തിന്റെ അംശവും ഉണ്ടായിരുന്നു .മദ്യം ഒഴിച്ചാണോ ഫയലുകൾക്ക് തീയിട്ടത് എന്ന സംശയം ശക്തമാണ് .

ഷോർട്ട് സിർക്യൂട്ട് അല്ല തീപിടുത്തത്തിന് കാരണം എന്നാണ് ഫോറൻസിക് പരിശോധനയിലെ നിഗമനം .മുറിയിലെ ഫാൻ തീപിടിച്ച് ഉരുകിയിരുന്നു .സെക്രട്ടറിയേറ്റിനുള്ളിൽ മദ്യക്കുപ്പി എത്തിയതും ദുരൂഹമാണ് .മുറിയിൽ വച്ചിരുന്ന സാനിറ്റൈസർ പോലും കത്താതെ ഫയലുകൾ മാത്രമാണ് കത്തിയത് .

Signature-ad

ഓഗസ്റ്റ് 25 നാണു സെക്രെട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോകോൾ ഓഫീസിൽ തീപിടുത്തം ഉണ്ടായത് .ഫയലുകൾ കത്തി നശിച്ചത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു .ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനമായി പറഞ്ഞിരുന്നത് .നയതന്ത്ര രേഖകൾ കത്തിനശിച്ചു എന്ന് വാർത്ത മാധ്യമങ്ങളിൽ വന്നതോടെ സർക്കാർ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ പരാതിയും നൽകിയിരുന്നു .

Back to top button
error: