NEWS

ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ചെന്നൈ: നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെ തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് അപകടം സംഭവിച്ചത്.

ദൈവകൃപയാല്‍ താന്‍ സുരക്ഷിതയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരും. വേല്‍ മുരുകന്‍ ഞങ്ങളെ രക്ഷിച്ചു. മുരുകനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ഉദാഹരണമാണിതെന്നും ഖുശ്ബു ട്വീററില്‍ പറഞ്ഞു. തകര്‍ന്ന കാറിന്റെ ദൃശ്യങ്ങളും നടി പങ്കുവെച്ചു.

ട്രക്ക് തന്റെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തന്റെ കാര്‍ ശരിയായ ദിശയിലായിരുന്നു. മറ്റ് സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ടി പൊലീസ് ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്.’ ഖുശ്ബു പറഞ്ഞു.

Back to top button
error: