NEWS

ലൈഫ് മിഷന്‍ പദ്ധതി; ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിന് പുറമെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ആണ് ശിവശങ്കര്‍.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരമാണ് വിജിലന്‍സ് ചോദ്യം ചെയ്യുക.

ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ് വിജിലന്‍സിന് ചോദ്യം ചെയ്യല്‍ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: