NEWS

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും ,വിജിലൻസ് സംഘം വീട്ടിൽ

പാലാരിവട്ടം അഴിമതി കേസിൽ വിജിലൻസ് സംഘം മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ .മുന്മന്ത്രിയെ അറസ്റ്റ് ചെയ്യാൻ ആണ് വിജിലൻസ് സംഘം വീട്ടിൽ എത്തിയത് എന്നാണ് സൂചന .എന്നാൽ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് ഭാര്യ അറിയിച്ചു .വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ തുടരുകയാണ് .

വനിതാ പോലീസ് സംഘവും വീട്ടിലെത്തി .ഭാര്യ മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞത് കൊണ്ട് വനിതാ പോലീസിനെ വിളിച്ചു വരുത്തുക ആയിരുന്നു .വീട് പരിശോധനയ്ക്ക് വിജിലൻസ് സംഘം മുതിർന്നേക്കും എന്നാണ് റിപ്പോർട്ട് .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: