വിജിലൻസ് അന്വേഷിക്കുന്നു ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിവരം ചോർത്തിയത് ആര് ?
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ ഇന്നലെ തന്നെ വിജിലൻസ് സംഘം തീരുമാനിച്ചിരുന്നു .ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനതപുരത്ത് നിന്ന് ഒരു ഡി വൈ എസ് പി കൊച്ചിയിലേയ്ക്ക് പോകുകയും ചെയ്തു .പുലർച്ചെ തന്നെ ആലുവയിലെ വീട്ടിൽ എത്തി ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ എടുക്കാൻ ആയിരുന്നു നീക്കം .
വിജിലൻസിലെ 10 ഉദ്യോഗസ്ഥർ ആലുവയിലെ വീട്ടിൽ എത്തിയത് ഇന്ന് പുലർച്ചെയാണ് .ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ആണെന്ന് ഭാര്യ പറഞ്ഞു .എന്നാൽ അത് വിശ്വസിക്കാൻ വിജിലൻസ് സംഘം തയ്യാറായില്ല .തുടർന്ന് വനിതാ പോലീസ് എത്തി വീട് പരിശോധിച്ചു .സമാന്തരമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും അന്വേഷണം ഉണ്ടായി.ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ഉണ്ട് എന്ന് സ്ഥിരീകരിക്കുന്നു .പിന്നാലെ ഇബ്രാഹിംകുഞ്ഞ് മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചു .
മുതിർന്ന വിജിലൻസ് ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞ വിവരം എങ്ങിനെ ഇബ്രാഹിംകുഞ്ഞ് അറിഞ്ഞു എന്നാണ് വിജിലൻസ് ഇപ്പോൾ അന്വേഷിക്കുന്നത് .ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ എത്തിയത് .വിജിലൻസ് തീരുമാനം ഇബ്രാഹിംകുഞ്ഞ് മുൻകൂട്ടി അറിഞ്ഞു എന്ന് തന്നെയാണ് വിജിലൻസ് കരുതുന്നത് .ആരാണ് തങ്ങളിലെ ചാരൻ എന്നാണ് വിജിലൻസ് ഇപ്പോൾ അന്വേഷിക്കുന്നത് .