
മന്ത്രി കെ ടി ജലീലിന് ചട്ടപ്രകാരം ആണ് ബിരുദം നൽകിയത് എന്ന് കേരള സർവകലാശാല .കെ ടി ജലീലിന്റെ ഗവേഷണ പ്രബന്ധത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി ലഭിച്ചിരുന്നു .ഇതിന്റെ പാശ്ചാത്തലത്തിൽ ആണ് സർവകലാശാലയുടെ വിശദീകരണം .
സേവ് യൂണിവേഴ്സിറ്റി സമിതിയാണ് പരാതി നൽകിയത് .മൗലികമല്ലെന്നും പിശകുകൾ ഉണ്ടെന്നുമാണ് പരാതി .മലബാർ കലാപത്തിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ,ആലി മുസലിയാർ എന്നിവരുടെ പങ്കിനെ കുറിച്ചായിരുന്നു പ്രബന്ധം .2006 ൽ ആണ് ജലീൽ പി എച്ച് ഡി നേടിയത് .