Month: November 2020

  • NEWS

    മാറഡോണയുടെ വിയോഗത്തിൽ കേരള ജനതയും ദു:ഖിക്കുന്നു – മുഖ്യമന്ത്രി പിണറായി വിജയൻ

    ഇതിഹാസ ഫുട്ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലായിരിക്കും എന്ന് ഞാൻ കരുതുന്നു. 1986 അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ് . 1986 ലോകകപ്പിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് മാറഡോണ നേടിയ ഗോൾ ലോകം ദർശിച്ച ഏറ്റവും സുന്ദരവും സമർത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനിൽക്കും. അർജൻറീന ലോകഫുട്ബോളിലെ പ്രബലർ ആണെങ്കിലും ആ രാജ്യത്തെ ഫുട്ബോളിന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്. ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത്…

    Read More »
  • NEWS

    ഒരു ദിവസം ഞങ്ങളൊരുമിച്ച് ആകാശത്ത് പന്ത് കളിക്കും ,മറഡോണയുടെ വിടവാങ്ങലിൽ പെലെ

    “സുഹൃത്തുക്കളെ ഇങ്ങനെ നഷ്ടമാകുന്നത് വലിയ ഹൃദയ വേദന ഉണ്ടാക്കും “,മറഡോണയുടെ മരണത്തിൽ ഫുട്ബാൾ ഇതിഹാസം പെലെയുടെ ആദ്യ പ്രതികരണം . “ഉറപ്പായിട്ടും ഒരു ദിവസം ഞങ്ങൾ രണ്ടു പേരും ആകാശത്ത് പന്ത് കളിക്കും “ഗദ്ഗദകണ്ഠനായി പെലെ പറഞ്ഞു . തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു മറഡോണ .ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം . 1986 ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു .ലോകകപ്പ് സെമിഫൈനലിലെ രണ്ട് ഗോളുകൾ ചരിത്രത്തിൽ ഇടം പിടിച്ചു .

    Read More »
  • LIFE

    ഫുട്ബാൾ ഇതിഹാസം മറഡോണ അന്തരിച്ചു

    ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു .തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു .ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം . 1986 ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു .

    Read More »
  • NEWS

    നിവർ ചുഴലിക്കാറ്റ് തൊട്ടടുത്ത് ,ചെന്നൈ വിമാനത്താവളവും പ്രധാന റോഡുകളും അടച്ചു

    നിവർ ചുഴലിക്കാറ്റ് അടുത്ത് എത്തിയിരിക്കെ സർവ രക്ഷാ സന്നാഹവും ഒരുക്കി ചെന്നൈ .വിമാനത്താവളവും പ്രധാന റോഡുകളും താൽക്കാലികമായി അടച്ചു . കനത്ത മഴ ചെന്നൈയിൽ തുടരുകയാണ് .പ്രധാന സ്ഥലങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ് .വൈകുന്നേരം 7 മണി മുതൽ വ്യാഴാഴ്ച വൈകുന്നേരം 7 മണി വരെ ചെന്നൈ വിമാനത്താവളം അടച്ചിടുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു .മറീന ബീച്ച് അടക്കം പ്രധാന കേന്ദ്രങ്ങൾ എല്ലാം അടച്ചിട്ടിരിക്കുകയാണ് . 2015 നു ശേഷം ചെമ്പരമ്പാക്കം തടാകം തുറന്നു .വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള മുൻകരുതൽ ആയാണ് ഷട്ടറുകൾ തുറന്നത് . #WATCH: Shutters of Chembarambakkam Lake opened to release water into Adyar River, in order to avert flooding. #TamilNadu pic.twitter.com/gztfVJgORN — ANI (@ANI) November 25, 2020 തമിഴ്നാട് ,പുതുച്ചേരി സർക്കാരുകൾ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് .എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയാൻ ആണ് നിർദേശം .ദേശീയ ദുരന്ത നിവാരണ സംഘം…

    Read More »
  • NEWS

    മുഖ്യമന്ത്രിയുടെ ഉപദേശകർക്കെതിരെ ആഞ്ഞടിച്ച് ജ. കെമാൽ പാഷ, അവരെ പിരിച്ചു വിട്ടില്ലെങ്കിൽ ഇനിയും പുലിവാൽ പിടിക്കും-വീഡിയോ

    പോലീസ് നിയമ ഭേദഗതിയിൽ മുഖ്യമന്ത്രിയുടെ ഉപദേശകർക്കെതിരെ ആഞ്ഞടിച്ച് ജ. കെമാൽ പാഷ.മുഖ്യമന്ത്രിയെ കൊണ്ട് പുലിവാൽ പിടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണം. സിപിഎം നേതൃത്വം നൽകുന്ന സർക്കാരിൽ നിന്നു ഇത്തരമൊരു കരിനിയമം പ്രതീക്ഷിച്ചില്ല. വൈകിയെങ്കിലും നിയമ ഭേദഗതി പിൻവലിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും ജ. കെമാൽ പാഷ പറഞ്ഞു.”തുറന്നടിച്ച് ജ. കെമാൽ പാഷ “എന്ന NewsThen പംക്തിയിൽ സംസാരിക്കുക ആയിരുന്നു ജ. കെമാൽ പാഷ. https://youtu.be/QDBoxfzaLww

    Read More »
  • NEWS

    കണ്ടൈൻമെൻറ് സോണിൽ കർശന നിയന്ത്രണം ,.സിനിമാ ഹാളുകളും തിയ്യറ്ററുകളും 50 % ശേഷിയിൽ പ്രവർത്തിയ്ക്കാം,കേന്ദ്രത്തിന്റെ പുതിയ നിർദേശം

    കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡിസംബർ 1 മുതൽ പാലിയ്ക്കേണ്ട പുതിയ മാർഗ നിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചു .കണ്ടൈൻമെൻറ് സോണിൽ കർശന നിയന്ത്രണം ഉറപ്പ് വരുത്തുന്നതാണ് പുതിയ നിർദേശങ്ങൾ .വീടുകളിൽ കയറി ഇറങ്ങി നിരീക്ഷണം നടത്തണം .രോഗിയുടെ സമ്പർക്ക പട്ടികയിൽ 80 % പേരെയും 72 മണിക്കൂറിനുള്ളിൽ കണ്ടെത്തണം എന്നും കേന്ദ്രം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു . ഉത്സവകാലത്ത് കോവിഡ് പടരുകയും ശൈത്യ കാലം ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കണ്ടൈൻമെൻറ് സോണിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണം .അവശ്യ സേവനങ്ങൾ ഒഴിക ഒന്നും പ്രവർത്തിക്കരുത് . കോവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലോ വീടുകളിലോ പാർപ്പിക്കണം .സിനിമാ ഹാളുകളും തിയ്യറ്ററുകളും 50 % ശേഷിയിൽ പ്രവർത്തിയ്ക്കാം .സാമൂഹ്യ, മത, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികള്‍ ഹാളിന്റെ 50 ശതമാനം ശേഷി മാത്രം ഉപയോഗിക്കാം .

    Read More »
  • LIFE

    ഇ ഡി നോട്ടീസിന് പിന്നാലെ സി എം രവീന്ദ്രൻ വീണ്ടും ചികിത്സ തേടി

    ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി .കോവിഡ് അനന്തര ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണു വിശദീകരണം . വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ഇ ഡി സി എം രവീന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത് .സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഇടനിലക്കാരി ആയി പ്രവർത്തിച്ചു എന്നും ശിവശങ്കരൻ ഗുണഭോക്താക്കളിൽ ഒരാൾ മാത്രമാണെന്നും സ്വപ്ന മൊഴി നൽകിയിരുന്നു .മാത്രമല്ല സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കരനും ടീമിനും അറിയാമായിരുന്നുവെന്നും ആ ടീം മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണുള്ളതെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചിരുന്നു . ഈ പശ്ചാത്തലത്തിൽ ആണ് രവീന്ദ്രന്റെ ചോദ്യം ചെയ്യലിന് പ്രസക്തി ഏറുന്നത് .നേരത്തെ ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ കോവിഡ് ബാധിച്ചുവെന്ന് രവീന്ദ്രൻ രേഖാമൂലം ഇ ഡിയെ അറിയിച്ചിരുന്നു .

    Read More »
  • NEWS

    സ്പ്രിന്‍ക്ലര്‍ റിപ്പോര്‍ട്ട് അന്വേഷണത്തിന് പുതിയ സമിതി

    സ്പ്രിന്‍ക്ലര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള നീക്കുവായി കേരള സര്‍ക്കാര്‍. കരാര്‍ പരിശോധിക്കാന്‍ പുതിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ഇതിനായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ന്യായം മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരാമര്‍ശിക്കാത്തവ പഠിക്കാനാണെന്നാണ്. റിട്ട ജില്ലാ ജഡ്ജി കെ.ശശിധരന്‍ നായരുടെ നേതൃത്വത്തിലാണ് പുതിയ മൂന്നംഗ സമിതി. രണ്ട് മാസത്തിനകം പുതിയ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണം. ആദ്യ റിപ്പോര്‍ട്ട് പരസ്യമാക്കാതെയാണ് പുതിയ സമിതിയെ സര്‍ക്കാര്‍ നിരോധിച്ചത്.

    Read More »
  • NEWS

    പോലീസ് നിയമ ഭേദഗതി പിൻവലിക്കാനുള്ള റിപീലിംഗ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

    പോലീസ് നിയമ ഭേദഗതി പിൻവലിക്കാനുള്ള റിപീലിംഗ് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു .വിവാദമായതിന് പിന്നാലെ ഓർഡിനൻസ് പിൻവലിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു .സൈബറിടത്തെ സുരക്ഷയ്ക്കായി നിയമസഭയിൽ ചർച്ച ചെയ്ത് പുതിയ നിയമം കൊണ്ടുവരാൻ ആണ് സർക്കാർ തീരുമാനം . നിലവിലുള്ള പോലീസ് നിയമത്തിൽ 118 എ കൂട്ടിച്ചേർത്തായിരുന്നു പുതിയ ഭേദഗതി .എന്നാൽ ഓർഡിനൻസിനെതിരെ വ്യാപകമായി വിമർശനം ഉയർന്നു .ഇതിനു പിന്നാലെ ഓർഡിനൻസ് പിൻവലിയ്ക്കാൻ സർക്കാർ തീരുമാനിക്കുക ആയിരുന്നു . ഈ മാസം 22 നാണ് ഓർഡിനൻസ് ഇറങ്ങിയത് .എന്നാൽ സർക്കാർ വിമർശനം ഒഴിവാക്കാൻ ആണ് ഓർഡിനൻസ് കൊണ്ടുവന്നത് എന്ന് ആരോപണമുയരുകയായിരുന്നു .ദേശീയ തലത്തിലും ഓർഡിനൻസ് ചർച്ച ആയിരുന്നു .

    Read More »
  • NEWS

    വല്ലാത്തൊരു മൗനമാണിപ്പോൾ നഗരത്തിന്, ബംഗളുരു നഗരത്തിലെ കോവിഡ് ഭീകരത വരച്ചു കാട്ടുന്ന പോസ്റ്റ് വൈറൽ ആകുന്നു

    ബംഗളുരുവിൽ താമസിക്കുന്ന സലജ മാധവൻ മഞ്ജുനാഥിന്റെ ഫേസ്ബുക് പോസ്റ്റ് ആണ് വൈറൽ ആകുന്നത്. ബംഗളുരു നഗരത്തിലെ കോവിഡ് ഭീകരതയാണ് സലജ പോസ്റ്റിൽ പങ്കുവെയ്ക്കുന്നത്. സലജ മാധവൻ മഞ്ജുനാഥിന്റെ ഫേസ്ബുക് പോസ്റ്റ് – വല്ലാത്തൊരു മൗനമാണിപ്പോൾ ബാംഗളൂർ നഗരത്തിന് കര കവിഞ്ഞ നദിപോലെ ഒഴുകിയിരുന്ന റോഡുകൾ… ആഘോഷപൂരിതമായിരുന്ന മാളുകളും പബ്ബുകളും… ആധുനികതയുടെ പ്രൗഢവിസ്മയങ്ങളായിരുന്ന ഐടി ഹബ്ബുകൾ… പച്ച പുതച്ച് മനോഹരിയായി നിന്നിരുന്ന പാർക്കുകൾ… സമയമില്ലായ്മകളെ കുത്തിനിറച്ച് പ്രൗഢമായി ഒഴുകിനീങ്ങിയ മെട്രോ ട്രെയിനുകൾ… യൗവ്വനാഭകളെ ദൃഢമാക്കുവാൻ പുലർച്ചെ ഉണർന്നിരുന്ന ജിമ്മുകൾ… ജോഗേഴ്സ് ട്രാക്കുകൾ… ഒരു വറുതിക്കാലത്തിന്റെ നിസ്സഹായതകളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ എല്ലാം നിശബ്ദമായത് എത്ര പെട്ടെന്നായിരുന്നു !! കർണ്ണാടകയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത മാർച്ച് മാസം… പിന്നാലെയെത്തിയ ലോക്ഡൗൺ. അക്ഷരാർത്ഥത്തിൽ പകച്ചു പോയി ബാംഗളൂർ. കടകൾ അടഞ്ഞു. തുറന്ന കടകളിലാവട്ടെ, സാധനങ്ങൾ മിക്കതും കിട്ടാനില്ല. ക്ഷാമമാകുമോ എന്ന് ഭയന്നുപോയ ദിവസങ്ങൾ… അപ്പാർട്ട്മെന്റ്കളിൽ വേസ്റ്റെടുക്കാൻ ആരും വരാതെ കുമിഞ്ഞുകൂടിക്കിടന്ന് ആഴ്ചകളോളം നാററം വമിച്ചു.…

    Read More »
Back to top button
error: