കസ്റ്റംസിനെതിരെ രൂക്ഷ വിമർശനം ,ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ട് കോടതി
ശിവശങ്കർ വഹിച്ച ഉന്നത പദവികൾ കസ്റ്റഡി അപേക്ഷയിൽ കാണിക്കാതിരുന്ന കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം .നിരവധി ഉന്നത പദവികൾ വഹിച്ച ശിവശങ്കറിനെ അതൊന്നും ചേർക്കാതെ പിതാവിന്റെ പേര് മാത്രം ഉൾപ്പെടുത്തിയതാണ് കോടതിയെ ചൊടിപ്പിച്ചത് .
എന്തിനാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ വേണ്ടതെന്നു കോടതി ചോദിച്ചു .തുടർന്ന് നടന്ന ചൂടേറിയ വാദത്തിനു ശേഷം ശിവശങ്കറിനെ അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടു .
നിരവധി തവണയായി അന്വേഷണം .പതിനൊന്നാം മണിക്കൂറിൽ അറസ്റ്റ് എന്തിനായിരുന്നു എന്ന് കോടതി ചോദിച്ചു .സ്വപ്നയുടെയും മറ്റ് പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ് എന്ന് കസ്റ്റംസ് മറുപടി നൽകി .
പത്ത് ദിവസത്തെ കസ്റ്റഡി ആണ് കസ്റ്റംസ് ചോദിച്ചത് .എന്നാൽ അഞ്ച് ദിവസം മാത്രമാണ് കോടതി അനുവദിച്ചത് .സ്വപ്നയും സരിത്തും കസ്റ്റഡിയിൽ ഉണ്ട് .മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ആണ് കസ്റ്റംസിന്റെ പദ്ധതി .