NEWS

പരിശീലന പറക്കലിനിടെ മിഗ് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു; പൈലറ്റിനായി തിരച്ചില്‍

ന്യൂഡല്‍ഹി:പരിശീലനത്തിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റൊരു പൈലറ്റിന് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.

സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

അറബിക്കടലില്‍ ഐ എന്‍ എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പരീക്ഷണ പറക്കലിനിടെ ഗോവയില്‍ മറ്റൊരു മിഗ് വിമാനം തകര്‍ന്നുവീണിരുന്നു. സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker