NEWS

എഴുത്തച്ഛന്‍ പുരസ്‌കാരം പോള്‍ സക്കറിയയ്ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോള്‍ സക്കറിയയ്ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

സന്തോഷമുണ്ടെന്നും ഇത് സമൂഹം നല്‍കിയ അംഗീകാരമാണെന്നും സക്കറിയ പ്രതികരിച്ചു. പുരസ്ക്കാരം സക്കറിയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. പുരസ്ക്കാരദാന ചടങ്ങിന്‍റെ തീയതി പിന്നീട് അറിയിക്കും.

Signature-ad

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, ഒ.വി വിജയൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിൽ ജനിച്ച പോൾ സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ (1993).

സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ, സക്കറിയ കഥകൾ, ഇഷ്ടികയും ആശാരിയും, ജോസഫ് ഒരു പുരോഹിതൻ, ഒരു ആഫ്രിക്കൻ യാത്ര എന്നിവയാണ് പ്രധാന കൃതികൾ.

Back to top button
error: