NEWS
ശിവശങ്കര്‍ മുന്‍കൈയെടുത്ത വന്‍ പദ്ധതികളെക്കുറിച്ചും അന്വേഷിക്കാനൊരുങ്ങി ഇഡി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം.ശിവശങ്കര്‍ മുന്‍കൈയെടുത്ത വന്‍ പദ്ധതികളെക്കുറിച്ചും അന്വേഷിക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇമൊബിലിറ്റി തുടങ്ങി സര്‍ക്കാരിന്റെ നാലു വന്‍ പദ്ധതികളെ പറ്റിയാണ് അന്വേഷിക്കുന്നത്.
ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ഇഡി കത്തുനല്‍കി. ഈ പദ്ധതികളുടെ മറവില്‍ വന്‍ തുക കമ്മിഷന്‍ ലഭിച്ചുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഇതില്‍ മറ്റു ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും.
പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങള്‍ എന്നിവയാണ് അന്വേഷിക്കുന്നത്. ശിവശങ്കര്‍ ഇടപെട്ട ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലു കോടിയുടെ കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു മറ്റു പദ്ധതികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നത്.