Month: November 2020

  • NEWS

    കോവിഡ് ബാധിച്ച് തമിഴ്നാട് കൃഷിമന്ത്രി മരിച്ചു

    ചെന്നൈ: കോവിഡ് ബാധിച്ച് തമിഴ്നാട് കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ് മരിച്ചു. 72 വയസ്സായിരുന്നു. ഒക്ടോബര്‍ 13-നാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി വൈകിയാണു മരണം സംഭവിച്ചതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം 90 ശതമാനത്തോളം തകരാറിലായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നലെ മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസ്വാമി അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തഞ്ചാവൂര്‍ ജില്ലയിലെ പാപനാശത്തുനിന്നു മൂന്നു തവണ എംഎല്‍എയായിരുന്നു ദൊരൈക്കണ്ണ്.

    Read More »
  • NEWS

    കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു

    ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. കേരളത്തിന്റെ തുടര്‍ച്ചയായപുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നുവെന്നും നരേന്ദ്രമോദി ട്വീറ്റില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ട്വീറ്റ് ഏറ്റെടുത്ത് നിരവധി പേരാണ് രംഗത്ത് വന്നത്. ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു. — Narendra Modi (@narendramodi) November 1, 2020

    Read More »
  • NEWS

    ലഹരിമരുന്ന് കേസ്; എന്‍സിബി അന്വേഷണം മലയാളസിനിമയിലേക്കും

    ബെംഗളൂരു ലഹരിമരുന്ന്‌ കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെയും അനൂപ് മുഹമ്മദിന്റെയും സിനിമ ബന്ധങ്ങളാണ് ഇപ്പോള്‍ എന്‍സിബി അന്വേഷിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ എന്‍സിബി വിവരങ്ങള്‍ തേടിയത് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. സാധാരണഗതിയില്‍ ഇ.ഡി.നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസൃതമായിട്ടാണ് എന്‍സിബി അന്വേഷണം നടത്താറുള്ളത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ അമിത് ഗവാട്ടെ കേസ് അന്വേഷിക്കുന്ന രണ്ടു ഉദ്യോഗസ്ഥരും ശനിയാഴ്ച ഇ.ഡി.ഓഫീസിലെത്തിയിരുന്നു. സുശാന്ത് സിങ് രജ്പുത് കേസിന്റെ അന്വേഷണ തലവനാണ് ഗവാട്ടെ. ബിനീഷ് കോടിയേരിയെ നാളെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    Read More »
  • ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക-മുഖ്യമന്ത്രി

    മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളപ്പിറവി ദിനാശംസ നേർന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. ഐക്യകേരളത്തിന് ഇന്ന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളം ആയി രൂപപ്പെട്ടതും 1956 നവംബര്‍ ഒന്നിനാണ്. അതിന്‍റെ ഓര്‍മ നമ്മില്‍ സദാ ജീവത്തായി നിലനില്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ കോവിഡ് 19 എന്ന മഹാമാരിയുടെ കരിനിഴലിലായിപ്പോയി നമ്മുടെ ഇത്തവണത്തെ കേരളപ്പിറവി. അതുകൊണ്ടുതന്നെ വിപുലമായ ആഘോഷങ്ങളില്ല. എങ്കിലും ഭാഷയ്ക്കും സംസ്കാരത്തിനും സംസ്ഥാനത്തിനും വേണ്ടി നമ്മള്‍ നമ്മെ തന്നെ പുനരര്‍പ്പണം ചെയ്യുന്ന സന്ദര്‍ഭമായി ഈ കേരളപ്പിറവി നാം മനസ്സുകൊണ്ട് ആചരിക്കുകയാണ്. ഐക്യകേരളപ്പിറവിയിലേക്കു നയിച്ച പ്രമുഖ സാമൂഹിക ധാര നവോത്ഥാനത്തിന്‍റേതായിരുന്നു. സാമൂഹികാനാചാരങ്ങള്‍ക്കെതിരായ പോരാട്ടം  ശക്തിപ്പെടുത്തി  ആ നവോത്ഥാന ധാരയെ നമുക്കു മുമ്പോട്ടുകൊണ്ടുപോകേണ്ടതുണ്ട്. എല്ലാ വിധ വേര്‍തിരിവുകള്‍ക്കുമതീതമായ, എല്ലാവിധ ഉച്ചനീചത്വങ്ങള്‍ക്കും അതീതമായ മലയാളിയുടെ ഒരുമ. അതാവണം നമ്മുടെ ലക്ഷ്യം. വിവിധങ്ങളായ മിഷനുകളുടെയും…

    Read More »
Back to top button
error: