വണ്‍പ്ലസ് 8ടിയുടെ പ്രധാന സവിശേഷതകള്‍
മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വണ്‍പ്ലസ് പുതിയ ഫ്‌ളാഗ് ഷിപ്പ് ഡിവൈസ് പുറത്തിറക്കാനൊരുങ്ങുന്നു. സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വണ്‍പ്ലസ് 8ടിയാണ് പുതിയ ഡിവൈസ്. ഡിവൈസിനായി ഒരു ഓണ്‍ലൈന്‍ ലോഞ്ച് ഇവന്റാണ് വണ്‍പ്ലസ് ഹോസ്റ്റ് ചെയ്യുന്നത്.
പുതിയ മോഡല്‍ 360 ഡിഗ്രി വിആര്‍ പ്ലാറ്റ്‌ഫോമായ വണ്‍പ്ലസ് വേള്‍ഡിലൂടെ ഒക്ടോബര്‍ 14ന് പുറത്തിറക്കും. ഇവന്റ് പോസ്റ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് അള്‍ട്രാ സ്റ്റോര്‍ എന്ന സവിശേഷമായ 3 ഡി സ്റ്റോര്‍ സന്ദര്‍ശിക്കാനും അതിലൂടെ ഡിവൈസ് വേര്‍ച്യലി അണ്‍ബോക്‌സ് ചെയ്യാനും വണ്‍പ്ലസ് 8 ടി പോപ്പ്-അപ്പ് ബണ്ടില്‍ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും.
വണ്‍പ്ലസ് 8ടിയുടെ പ്രധാന സവിശേഷതകള്‍ ഇവയാണ്.
080:2400 പിക്‌സല്‍ എഫ്എച്ച്ഡി + റെസല്യൂഷന്‍, 402 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി, 20: 9 അസ്പാക്ട് റേഷിയോ എന്നിയുള്ള 6.5 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് പാനലായിരിക്കു ഡിവൈസില്‍ ഉണ്ടാവുക. ഈ ഡിസ്പ്ലേയ്ക്ക് 84.3 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോവും ഉണ്ടായിരിക്കും. 120ഹെഡ്‌സ് റിഫ്രഷ് റേറ്റുള്ള ഈ ഡിസ്‌പ്ലെയ്ക്ക് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഉണ്ടായിരിക്കും.
പിന്‍ പാനലില്‍ എഫ് / 1.8 അപ്പര്‍ച്ചറുള്ള 48 എംപി പ്രൈമറി സെന്‍സറും 16 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറും ഉണ്ടായിരിക്കും. 5 എംപി മാക്രോ സെന്‍സറും 2 എംപി ഡെപ്ത് സെന്‍സറുമായിരിക്കും ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകള്‍. ഡിവൈസില്‍ 4കെ @ 30എഫ്പിഎസ്, 1080പി @ 30എഫ്പിഎസ് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും.
12 ജിബി റാമും 256 ജിബി നേറ്റീവ് സ്റ്റോറേജ് കപ്പാസിറ്റിയും വണ്‍പ്ലസ് 8ടി സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിക്കും. സോഫ്‌റ്റ്വെയര്‍ പരിശോധിച്ചാല്‍ ഡിവൈസില്‍ ഏറ്റവും പുതിയ ഒഎസ് ആയ ആന്‍ഡ്രോയിഡ് 11 ബേസ്ഡ് കസ്റ്റം ഓക്‌സിജന്‍ ഒഎസ് ആയിരിക്കും ഉണ്ടാവുക. വണ്‍പ്ലസ് 8ടിയില്‍ 65ഡബ്ലു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള ബാറ്ററിയുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫാസ്റ്റ് ചാര്‍ജ് ചെയ്ത് 15 മിനിറ്റിനുള്ളില്‍ 50 ശതമാനം ബാറ്ററി ചാര്‍ജ് ആവും.
രാജ്യത്തെ പ്രധാന സ്റ്റോറുകളിലെല്ലാം വണ്‍പ്ലസ് 8ടി സ്മാര്‍ട്ട്‌ഫോണിന്റെ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ച് കഴിഞ്ഞു. ആമസോണ്‍, വണ്‍പ്ലസ്.ഇന്‍ എന്നിവ വഴി ഓണ്‍ലൈനിലൂടെയും ഈ ഡിവൈസിനായി പ്രീ ബുക്കിങ് ചെയ്യാം. വണ്‍പ്ലസ് വേള്‍ഡ് വഴിയും നിങ്ങള്‍ക്ക് ഹാന്‍ഡ്സെറ്റിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.