Month: November 2020
-
NEWS
പോസ്റ്റര്‍ മുതല്‍ വിവാദത്തിന് തിരികൊളുത്തി കുറ്റവും ശിക്ഷയും
ആസിഫ് അലിയെ നായകനാക്കി പ്രമുഖ ഛായാഗ്രഹകനും സംവിധായകനും നിര്‍മ്മാതാവുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. പോസ്റ്ററില്‍ തന്നെ മലയാളിയുടെ കപട സദാചാര സാംസ്‌കാരിക ബോധത്തെ കടന്നാക്രമിച്ചാണ് രാജീവ് രവിയും സംഘവുമെത്തിയത്. ‘മനുഷ്യന് എന്തും ശീലമാകും’ എന്ന ക്യാപ്ഷനൊപ്പം ചിത്രത്തിന്റെ പോസ്റ്ററില്‍ ചുമന്ന നിറത്തില്‍ തെറിവാക്ക് കൂടി എഴുതപ്പെട്ടു. ചിത്രത്തിന്റെ പോസ്റ്ററെത്തിയത് മലയാളത്തിലും ഇംഗ്ലിഷിലുമാണ്. മലയാളത്തിലെഴുതിയ പോസ്റ്റര്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയപ്പോള്‍ അതേ അര്‍ത്ഥമുള്ള വാക്കുകള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ ഇംഗ്ലിഷ് പോസ്റ്റര്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു എന്നതാണ് രസകരമായ മറ്റൊരു വസ്തുത. മനുഷ്യന് എന്തും ശീലമാകും’ എന്ന ചിത്രത്തിന്റെ ക്യാപ്ഷനെ ശരിവയ്ക്കും വിധമുള്ള ചര്‍ച്ചകളാണ് നടന്നത്. പോസ്റ്ററിലെ തെറിവാക്കിനേക്കാള്‍ കടുത്ത പ്രയോഗങ്ങളായിരുന്നു പോസ്റ്ററിന് താഴെ പ്രത്യക്ഷപ്പെട്ടത്. ഞാന്‍ പോസ്റ്റര്‍ ഇറക്കി, ഇനി നിങ്ങള്‍ സംസാരിക്കൂ,’ എന്നായിരുന്നു പോസ്റ്ററിനെതിരെ ഉയര്‍ന്ന ചര്‍ച്ചകളെപ്പറ്റി സംവിധായകന്‍ രാജീവ് രവി പ്രതികരിച്ചത്.…
Read More » -
NEWS
വിങ്ങിപ്പൊട്ടി പി എം വേലായുധൻ ,സുരേന്ദ്രനെതിരെ പൊട്ടിത്തെറി
ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെതിരെ വിങ്ങിപ്പൊട്ടിയും പൊട്ടിത്തെറിച്ചും ബിജെപി നേതാവ് പി എം വേലായുധൻ .ബിജെപി മുൻ സംസ്ഥാന ഉപാധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമാണ് പി എം വേലായുധൻ . സംസ്ഥാന അധ്യക്ഷനാകാൻ കെ സുരേന്ദ്രന് വോട്ടുചെയ്ത ആളാണ് താൻ .എന്നാൽ സുരേന്ദ്രൻ തന്നെ വഞ്ചിച്ചെന്ന് പി എം വേലായുധൻ ആരോപിച്ചു . മക്കൾ വളർന്നു അവർ ഒരു നിലയിൽ എത്തുമ്പോൾ മാതാപിതാക്കളെ വൃദ്ധസദനത്തിൽ ആക്കുന്ന അവസ്ഥയാണ് ഇപ്പോഴത്തേത് .തന്നെ പോലെ കുറെ പേർ വീട്ടിൽ ഇരിക്കുകയാണ് .ഈ വിഷമം പറയാൻ ആണ് സംസ്ഥാന അധ്യക്ഷനെ ഫോണിൽ വിളിച്ചത് .എന്നാൽ അദ്ദേഹം ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല .തന്റെ മണ്ഡലം ആയ പെരുമ്പാവൂരിൽ രണ്ടു പ്രാവശ്യം വന്നുപോയിട്ടും സുരേന്ദ്രൻ തന്നെ കണ്ടില്ല .പരാതിയുണ്ടെങ്കിൽ തങ്ങൾക്ക് പറയാനുള്ള ഏക ആശ്രയം പ്രസിഡണ്ട് ആണ് .അത് കേൾക്കാൻ ഉള്ള ബാധ്യത സുരേന്ദ്രനുണ്ട് .”പി എം വേലായുധൻ വിങ്ങിപ്പൊട്ടി .
Read More » -
NEWS
മാതൃവന്ദന യോജന പദ്ധതിയ്ക്ക് 13.22 കോടി രൂപ അനുവദിച്ചു, പദ്ധതിയിലൂടെ ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം, 5.51 ലക്ഷത്തിലധികം അമ്മമാര്‍ക്ക് 226.47 കോടിയുടെ ധനസഹായം വിതരണം ചെയ്തു
തിരുവനന്തപുരം: ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന യോജന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന വിഹിതമായ 13.22 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് അമ്മമാര്‍ക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം ഇതുവരെ 64,239 അമ്മാര്‍ക്ക് ആകെ 42.42 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തത്. പദ്ധതി തുടങ്ങിയ ശേഷം 2018 ജനുവരി മുതല്‍ ഇതുവരെ 5.51 ലക്ഷത്തിലധികം അമ്മമാര്‍ക്ക് 226.47 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ ആകെ വിതരണം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. മാതൃവന്ദന യോജന പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തി വരുന്നു. എല്ലാ ഐസിഡിഎസുകളിലും ക്യുആര്‍ കോഡ് റീഡര്‍ സ്ഥാപിക്കുന്നതോടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നതിനാല്‍ തെറ്റുകള്‍ കടന്നുകൂടുന്നത് ഒഴിവാക്കാനും കാലതാമസം കൂടാതെ സേവനം ലഭ്യമാക്കാനും സാധിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളുടെയും…
Read More » -
NEWS
മുല്ലപ്പളളിയുടെ വിവാദ പ്രസ്താവനയില്‍ പരാതിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പരാതിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍. ആത്മാഭിമാനമുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ പിന്നീടത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി. പ്രസ്താവന സ്ത്രീകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കലാണെന്നും ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സലീം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. പരാതിയില്‍ ഐപിസി 305, 306, 108 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുല്ലപ്പള്ളി പ്രായഭേദമന്യേ ഒരു സമൂഹത്തെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നത്. മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും നിരവധി തവണ എംപിയും കെപിസിസി പ്രസിഡന്റുമായ ഉന്നതനായ വ്യക്തി ഇങ്ങനെ പറയുന്നത് ഗൗരവമേറിയ കുറ്റകൃത്യമാണെന്നും സലീം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Read More » -
NEWS
ബിനീഷിനെ കാണാന്‍ ഹൈക്കോടതിയെ സമീപിച്ച് സഹോദരന്‍
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത പ്രതി ബിനീഷ് കോടിയേരിയെ കാണണമെന്ന ആവശ്യവുമായി സഹോദരന്‍ ബിനോയ് കോടിയേരി. ഇക്കാര്യം ആവശ്യപ്പെട്ട് ബിനോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ബിനീഷിനെ കാണാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവാന്‍ പോലും ഇതുവരെ അനുവദിച്ചില്ലെന്നും ബിനോയ് പറയുന്നു. ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായി മാധ്യമങ്ങള്‍ വഴി അറിഞ്ഞതായും ബിനോയ് പറഞ്ഞു. അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ ഇഡി ഓഫിസിലെത്തിച്ചു. ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും ബിനീഷ് ഓഫിസിന് മുന്നില്‍ വച്ചു പറഞ്ഞു.
Read More » -
NEWS
ശിവശങ്കര്‍ അഞ്ചാം പ്രതിയെങ്കില്‍ മുഖ്യമന്ത്രി ഒന്നാം പ്രതി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതികേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രതി ചേര്‍ത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ അഞ്ചാം പ്രതിയെങ്കില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ചെന്നിത്തല ആരോപിച്ചു. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പുറത്ത് വന്നത്. മുഖ്യമന്ത്രിയാണ് യഥാര്‍ത്ഥ പ്രതി. അഴിമതി കേസുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ശിവശങ്കര്‍ കേസില്‍ അഞ്ചാം പ്രതിയാണെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ച് ഒഴിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Read More » -
NEWS
രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്ത്, പ്രതീക്ഷയുമായി കൊൽക്കത്ത -ദേവദാസ് തളാപ്പിന്റെ വിശകലനം
ഐപിഎല്ലിൽ നിന്ന് പഞ്ചാബും രാജസ്ഥാനും പുറത്ത്. സാധ്യത നിലനിർത്തി കൊൽക്കത്ത. ഇന്ന് ഡൽഹി -ബാംഗ്ലൂർ പോരാട്ടം. ദേവദാസ് തളാപ്പിന്റെ വിശകലനം.
Read More » -
LIFE
സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് കൂടി സ്വപ്നയുമായി അടുത്ത ബന്ധം ?മന്ത്രിസഭ അടുത്ത വിവാദത്തിലേക്ക്
സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് കൂടി സ്വപ്നയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് .നാലര വർഷമായി വിവാദത്തിൽ പെടാത്ത മന്ത്രിയാണ് ഇദ്ദേഹം എന്നാണ് വിവരം .മലബാർ മേഖലയിൽ നിന്നുള്ള ഒരു മന്ത്രിയാണ് ഇദ്ദേഹം എന്നാണ് സൂചന . സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ രഹസ്യാന്വേഷണ വിഭാഗം ഒരു അന്വേഷണം നടത്തിയിരുന്നു .ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത് എന്നാണ് റിപ്പോർട്ട് . മുൻ ഐടി സെക്രട്ടറി ശിവശങ്കരൻ ആണ് മന്ത്രിയ്ക്ക് സ്വപ്നയെ പരിചയപ്പെടുത്തിയത് .ഐടി വകുപ്പ് മുൻകൈ എടുത്ത് മന്ത്രിയുടെ വകുപ്പിൽ നടപ്പാക്കിയ പദ്ധതി വിവാദത്തിൽ പെട്ടപ്പോൾ ശിവശങ്കർ ആണ് വിഷയത്തിൽ ഇടപെട്ടു പരിഹരിച്ചത് . നേരത്തെ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.റ്റി. ജലീല്‍, കടകം പള്ളി സുരേന്ദ്രന്‍ തുടങ്ങിയവരാണ് മുന്‍പ് സ്വപ്ന സുരേഷ് ബന്ധത്തിന്റെ പേരില്‍ വിവാദത്തിൽ ആയത് .ഒരു മന്ത്രി കൂടി വിവാദത്തിൽ പെടുകയാണെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീര്ണമാകും .
Read More » -
NEWS
പെരിയ ഇരട്ടക്കൊലപാതക കേസ്: സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിബിഐ രംഗത്ത്. കേസന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറാത്തതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സി ബി ഐ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായാണ് സൂചന. പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കൈമാറിയതിന് പിന്നാലെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നാണ് സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും വീടുകള്‍ സന്ദര്‍ശിച്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നും സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായാണ് സൂചന. കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് രേഖകള്‍ തേടി…
Read More » -
NEWS
കലൂര്‍ സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിം തുറന്നു
കൊച്ചിക്കാരുടെ ആരോഗ്യപരിപാലനത്തിനായി രണ്ടാമതൊരു ഓപ്പണ്‍ ജിം കൂടി തുറന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു സമീപമാണ് ആരോഗ്യവകുപ്പും ജി.സി.ഡി.എയും ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി പുതിയ ജിം തുറന്നത്. രാവിലെ നാല് മുതല്‍ പത്ത് മണി വരെയും , വൈകീട്ട് 5 മുതല്‍ 7മണി വരെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആര്‍ക്കും സൗജന്യമായി ജിം ഉപയോഗിക്കാം. ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലെ വാക് വേ ക്ലബ് ചുമതലപ്പെടുത്തിയ രണ്ട് അംഗീകൃത പരിശീലകരുടെ സേവനം ലഭ്യമാകും. നൂറുക്കണക്കിന് ആളുകളാണ് ദിനംപ്രതി കലൂര്‍ സ്റ്റേഡിയത്തില്‍ വ്യായാമത്തിന് എത്തുന്നത്.
Read More »