NEWS

പി ടി തോമസ് എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം

കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിൽ പി ടി തോമസ് എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം.പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസ് വകുപ്പിൻ്റെ ഉത്തരവ്

പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും നേരത്തെ അനുമതി നൽകിയിരുന്നു.

Signature-ad

ഇടപ്പള്ളി ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് വിവാദമായതിനെ തുടർന്നാണ് നടപടി.പി ടി തോമസിൻ്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നൽകിയത് എന്ന് ആരോപണം ഉയർന്നിരുന്നു.

പി ടി തോമസിൻ്റെ ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ധാരാളം പരാതികൾ ലഭിച്ചിരുന്നു.പരാതികൾ കൂടി പരിഗണിച്ചാണ് അന്വേഷണ ഉത്തരവ്

Back to top button
error: