TRENDING

കൗതുകമുണര്‍ത്തി കൃഷ്ണന്‍കുട്ടിയുടെ ടൈറ്റില്‍ ആനിമേഷന്‍ വീഡിയോ

ഓരോ മലയാളിയുടേയും മനസിലേക്ക് ആഴത്തില്‍ വേരോടിയ സിനിമയായിരുന്നു സൂരജ് ടോം സംവിധാനം ചെയ്ത എന്റെ മെഴുതിരി അത്താഴങ്ങള്‍. മികച്ച തിരക്കഥയും, മികവാര്‍ന്ന ദൃശ്യഭംഗിയും കൊണ്ടും ചിത്രം വേറിട്ട് നിന്നിരുന്നു. ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് എന്റെ മെഴുകുതിരി അത്താഴങ്ങളൊരുക്കിയ അതേ ടീമിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ ആണ്. വിഷ്ണു ഉണ്ണികൃഷ്ണനെയും സാനിയ ഇയ്യപ്പെനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് ടോം അണിയിച്ചൊരുക്കുന്ന കൃഷ്ണന്‍ കുട്ടി പണി തുടങ്ങി എന്ന ഹൊറര്‍ കോമഡി ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംഗീത സംവിധായകനായ ആനന്ദ് മധുസൂദനനാണ്.

ചിത്രത്തിന്റെ സംഗീതവും കൈകാര്യം ചെയ്യുന്നത് ആനന്ദാണ്. ഇരുവരും മുന്‍പ് ഒന്നിച്ചപ്പോള്‍ പിറന്ന പാവ എന്ന ചിത്രത്തിലെ പൊടി മീശ മുളയ്ക്കണ പ്രായം എന്ന ഗാനം പ്രായഭേദമന്യേ മലയാളികള്‍ പാടി നടന്നിരുന്നു. മെഴുകുതിരി അത്താഴങ്ങളുടെ മനോഹരദൃശ്യങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ജിത്തു ദാമോദര്‍ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ് എന്ന ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവംബര്‍ 23 ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണല്‍ അവാര്‍ഡ് ജേതാവുമായ ജെസ്റ്റിന്‍ ജോസുമാണ്. എഡിറ്റിംഗ് കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എം. ബാവ. കോസ്റ്റ്യൂം ഡിസൈന്‍ ആരതി ഗോപാല്‍, മേക്കപ്പ് നജില്‍ അഞ്ചല്‍, അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് എസ്, സംഘട്ടന രംഗങ്ങള്‍ അഷ്റഫ് ഗുരുക്കള്‍ എന്നിവരാണ്. സ്റ്റില്‍സ് മഹേഷ് മഹി മഹേശ്വര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അമ്പിളി കോട്ടയം, പബ്ലിസിറ്റി ഡിസൈന്‍സ് ആര്‍ട്ടോ കാര്‍പസ്, പിആര്‍ഒ മഞ്ജു ഗോപിനാഥ്. ഇഫാര്‍ മീഡിയയാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി വിതരണം നിര്‍വ്വഹിക്കുന്നത്.

ഹോം നഴ്‌സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഉണ്ണിക്കണ്ണനായ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ സ്‌ക്രീനിലെത്തുന്നു. സാനിയ ഇയ്യപ്പന്‍ ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയ്ക്ക് വേണ്ടി വികൃതി, പാ.വ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റുമായ അജീഷ് പി തോമസ് ഒരുക്കിയ ടൈറ്റില്‍ അനിമേഷന്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button