NEWS

ബിഹാര്‍ തിരഞ്ഞെടുപ്പ് LIVE BLOG

ബിഹാര്‍ തിരഞ്ഞെടുപ്പ്‌

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8ന് ആരംഭിക്കും. 243 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റ് ജയിക്കണം.

New Updates
08:01am

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ എട്ടരയോടെ ലഭ്യമായിത്തുടങ്ങും.

08:15am- ബിഹാർ: ആദ്യ സൂചനകളിൽ മഹാസഖ്യം രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കേവലഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്.

08:20am- ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ മഹാസഖ്യം മുന്നേറുകയാണ്. ഇതുവരെ 26 സീറ്റില്‍ മുന്നിലെത്തിയിട്ടുണ്ട്. എൻഡിഎ സംഖ്യം 18 സീറ്റിലാണ് മുന്നേറുന്നത്. എൻ ഡി എ സംഖ്യത്തിൽ ബിജെപിയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾ രണ്ട് സീറ്റിൽ മുന്നേറുകയാണ്.

08:30am- ബിഹാറില്‍ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ മഹാസഖ്യത്തിന് കുതിപ്പ്. ഇതുവരെ 60 സീറ്റില്‍ മുന്നിലെത്തിയിട്ടുണ്ട്. എൻഡിഎ സംഖ്യം 34 സീറ്റിലാണ് മുന്നേറുന്നത്. എൻ ഡി എ സംഖ്യത്തിൽ ബിജെപിയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾ 6 സീറ്റിൽ മുന്നേറുകയാണ്.

08: 35am-  തേജസ്വി യാദവിൻ്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന സംഖ്യം ഇതുവരെ 72 സീറ്റില്‍ മുന്നിലെത്തിയിട്ടുണ്ട്.

08:42am- ആർജെഡി കോൺഗ്രസ് സഖ്യം ലീഡ് ചെയ്യുന്നു. എട്ടിടത്ത് ഇടതുപക്ഷത്തിനും മുന്നേറ്റം.

08:50am-  തേജസ്വി യാദവും തേജ് പ്രതാപ് യാദവും മുന്നേറുകയാണ്. രാഘോപൂരിലാണ് തേജസ്വി മുന്നേറുന്നത്. ഹസൻ പൂരിലാണ് തേജ് പ്രതാപ് മുന്നേറുന്നത്.

08:55am-  ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാസഖ്യം 100 സീറ്റില്‍ മുന്നിലെത്തിയിട്ടുണ്ട്. എൻഡിഎ സംഖ്യം 60 സീറ്റിലാണ് മുന്നേറുന്നത്. എൻ ഡി എ സംഖ്യത്തിൽ ബിജെപിയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾ 7 സീറ്റിൽ മുന്നേറുകയാണ്.

09:00am- മഹാസഖ്യം 100 കടന്ന് 133ലെത്തിയിട്ടുണ്ട്. എന്‍ഡിഎ സംഖ്യം 77സീറ്റിലാണ് മുന്നേറുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ 7 സീറ്റില്‍ മുന്നേറുകയാണ്.

09:10am- രഘോപുരിൽ തേജസ്വി യാദവ് ലീഡ് ചെയ്യുന്നു.

09:15am- മഹാസഖ്യം 125ലെത്തിയിട്ടുണ്ട്. എന്‍ഡിഎ സംഖ്യം 110സീറ്റിലാണ് മുന്നേറുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ 12 സീറ്റില്‍ മുന്നേറുകയാണ്.

09:20am- മണിപ്പുർ: ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ സീറ്റുകളിൽ ഒരിടത്ത് കോൺഗ്രസ് മുന്നേറുന്നു.

09:30am- ആർ ജെ ഡി – ജെഡിയു നേരിട്ട മത്സരം നടന്ന ഭൂരിപക്ഷ സീറ്റുകളിലും ആർജെഡി കുതിക്കുകയാണ്. എൻഡിഎയില്‍ ബിജെപിയാണ് മികച്ച പ്രകടനം നടത്തുന്നത്.

09:35am- 122 സീറ്റ് കടന്ന് മഹാസഖ്യത്തിന്‍റെ ലീഡ് നില. ഏറ്റവും ഒടുവില്‍ വിവരം പുറത്തുവരുമ്പോള്‍ മഹാസംഖ്യം 126 സീറ്റിലേറെ മുന്നേറുകയാണ്. മഹാസഖ്യത്തില്‍ ജെഡിയുവാണ് കുതിക്കുന്നത്. 89 സീറ്റുകളിലാണ് തേജസ്വിയുടെ പാര്‍ട്ടി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 25 സീറ്റിലും ഇടതുപക്ഷം 12 സീറ്റിലും മുന്നേറുന്നു.

09:57am- ബിഹാറില്‍ അധികാരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷമായ 122 സീറ്റ് കടന്ന് മഹാസംഖ്യം മുന്നേറിയെങ്കിലും ഇപ്പോൾ എൻഡിഎ പോരാട്ടം കടുപ്പിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം പുറത്തുവരുമ്പോള്‍ മഹാസഖ്യത്തിൻ്റെ ലീഡ് നില 120 ലേക്ക് എത്തി. എൻ ഡി എ സംഖ്യം 113 സീറ്റിലാണ് മുന്നേറുന്നത്. എൻ ഡി എ സംഖ്യത്തിൽ ബിജെപിയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾ 12 സീറ്റിൽ മുന്നേറുകയാണ്.

09:59am- 119 സീറ്റില്‍ എന്‍‍ഡിഎ മുന്നില്‍, മഹാസഖ്യം 114 സീറ്റില്‍ മുന്നില്‍

10:00am- എന്‍‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 119 സീറ്റില്‍ എന്‍ഡിഎ, 116 സീറ്റില്‍ മഹാസഖ്യം

10:20am- ബിഹാറില്‍ അധികാരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷമായ 122 സീറ്റ് കടന്ന് എൻഡിഎ സഖ്യത്തിന്‍റെ ലീഡ് നില. എൻഡിഎ 125 സീറ്റിലേറെ മുന്നേറുകയാണ്. എൻ ഡി എ സഖ്യത്തിൽ ബിജെപിയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ മുന്നേറിയ മഹാസഖ്യത്തിന്‍റെ ലീഡ് നില 100 സീറ്റില്‍ താഴേക്ക് എത്തി. ഇടതുപക്ഷ സ്ഥാനാർത്ഥികൾ 12 സീറ്റിൽ മുന്നേറുകയാണ്.

10:30am- ബിഹാർ തെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ചായി നീങ്ങുമ്പോള്‍ തേജസ്വി യാദവിന്‍റെ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നു. 76 സീറ്റിലാണ് നിലവില്‍ ആർജെഡി ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തില്‍ ബിജെപി 66 സീറ്റില്‍ മുന്നേറുമ്പോള്‍ ജെഡിയു 50 ഇടത്ത് മുന്നിലാണ്. മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് 24 സീറ്റിലും ഇടതുപക്ഷം 12 ഇടത്തും മുന്നേറുകയാണ്.

10:45am- ബിഹാറില്‍ ചിരാഗ് പാസ്വാന്റെ എൽജെപി ആറിടത്ത് ലീഡ് ചെയ്യുന്നു.

10:48am- മിഥിലാഞ്ചലിലും ചമ്പാരനിലും കോസിയിലും സീമഞ്ചലിലും എൻഡിഎ മുന്നേറുകയാണ്. മഹാസഖ്യത്തിന് വ്യക്തമായ മേൽക്കൈ ഭോജ്പുരിയിൽ മാത്രമാണുള്ളത്. ഇവിടെ 23സീറ്റ്‌ കളിൽ മഹാസഖ്യം മുന്നിലെത്തി. എൻഡിഎ 14മണ്ഡലങ്ങളിലാണ് മുന്നേറുന്നത്.

10:55am- തേജസ്വി യാദവിന്‍റെ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി 71 സീറ്റില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന് 24 സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് പകുതി സീറ്റില്‍ പോലും മുന്നേറാകാനാകാത്തതാണ് മഹാസഖ്യത്തിന് ഈ ഘട്ടത്തില്‍ തിരിച്ചടിയാകുന്നത്. 29 സീറ്റില്‍ മത്സരിച്ച ഇടതുപാര്‍ട്ടികളാടക്കെ 12 ഇടത്ത് മുന്നേറുന്നുണ്ട്.

11:10am- ബിഹാർ തെരഞ്ഞെടുപ്പ് പോരാട്ടം ഇഞ്ചോടിഞ്ചായി നീങ്ങുമ്പോള്‍ സീറ്റുകളുടെ ലീഡ് നിലയില്‍ ബിജെപി ആര്‍ജെഡിയെ മറികടന്നു. നിലവില്‍ 71 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. തേജസ്വി യാദവിന്‍റെ ആര്‍ജെഡി 69 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തില്‍ ജെഡിയു 50 ഇടത്ത് മുന്നിലാണ്. മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് 24 സീറ്റിലും ഇടതുപക്ഷം 12 ഇടത്തും മുന്നേറുകയാണ്.

11:15am- ബിഹാർ-എൻഡിഎ കേവലഭൂരിപക്ഷത്തിലേക്ക്; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും

11:20am- നിതീഷിന്റെ അടുത്ത സുഹൃത്തും മുന്‍ ജെഡിയു നേതാവുമായിരുന്ന ശരദ് യാദവിന്റെ മകൾ സുഭാഷിണി ബിഹാരിഗ്ഞ്ചിൽ പിന്നിൽ. ജെഡിയുവിന്റെ നിരഞ്ജൻ കുമാർ മേത്തയാണ് ലീഡ് ചെയ്യുന്നത്.

11:28am- ബിഹാർ തെരഞ്ഞെടുപ്പ് പോരാട്ടചിത്രം വ്യക്തമാകുമ്പോള്‍ ലീഡ് നിലവച്ചുള്ള കണക്ക് പരിശോധിച്ചാല്‍ നിതീഷ് കുമാറിന്‍റെ ജെഡിയുവിന് വലിയ നഷ്ടമാണ് കാണുന്നത്. കഴിഞ്ഞ തവണ 71 സീറ്റുണ്ടായിരുന്ന ജെഡിയു ഇപ്പോള്‍ 47 ഇടത്ത് മാത്രമാണ് മുന്നിലുള്ളത്. അതേസമയം ബിജെപി വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ തവണ 53 സീറ്റുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ 70 ഇടത്ത് മുന്നിലെത്തിയിട്ടുണ്ട്. അതേസമയം ഇടതുപക്ഷവും തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 12 ഇടത്ത് മുന്നേറുകയാണ് ഇടതുപാര്‍ട്ടികള്‍.

11:30am- ബിഹാർ-ബിജെപി മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ തവണ 53 സീറ്റുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ 70 ഇടത്ത് മുന്നിലെത്തിയിട്ടുണ്ട്. അതേസമയം ഇടതുപക്ഷവും തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 19 ഇടത്ത് മുന്നേറുകയാണ് ഇടതുപാര്‍ട്ടികള്‍.

11:45am- തേജസ്വി യാദവിന്‍റെ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി 71 സീറ്റില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന് 21 സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് മൂന്നിലൊന്ന് സീറ്റില്‍ പോലും മുന്നേറാകാനാകാത്തതാണ് മഹാസഖ്യത്തിന് ഈ ഘട്ടത്തില്‍ തിരിച്ചടിയാകുന്നത്. 29 സീറ്റില്‍ മത്സരിച്ച ഇടതുപാര്‍ട്ടികളാടക്കെ 19 ഇടത്ത് മുന്നേറി തിളക്കമാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

12.00pm- 74 സീറ്റില്‍ മുന്നേറുന്ന ബിജെപിയുടെ കരുത്തില്‍ എൻഡിഎ സംഖ്യം അധികാരത്തിലേക്കെന്ന സൂചനയാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ 53 സീറ്റുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ 74 ഇടത്ത് മുന്നിലെത്തിയിട്ടുണ്ട്. ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന നിതീഷ് കുമാറിനും പാര്‍ട്ടിക്കും സീറ്റുകളുടെ എണ്ണത്തില്‍ വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ജെഡിയു 47 സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. തേജസ്വി യാദവിന്‍റെ ആര്‍ജെഡി 67 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് 21 സീറ്റിലും ഇടതുപക്ഷം 19 ഇടത്തും മുന്നേറുകയാണ്. ഇടതുപക്ഷത്ത് സിപിഐഎംഎല്ലാണ് ഏറ്റവും നേട്ടമുണ്ടാക്കുന്നത്.

12:15pm- വോട്ടെണ്ണല്‍ തുടങ്ങി നാലരമണിക്കൂര്‍ പിന്നിടുമ്പോള്‍ മൂന്നിലൊന്ന് വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞതെന്നാണ് വ്യക്തമാകുന്നത്. ഇതുവരെയുള്ള ലീഡ് നില സൂചനയായി പരിഗണിച്ചാല്‍ ബിജെപി സഖ്യം അധികാരം തുടരുമെന്നാണ് വ്യക്തമാകുന്നത്.

12:50pm- രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ എൻഡിഎ സഖ്യം മുന്നേറുന്നതിനിടെ ബിഹാര്‍ ജെഡിയു സംസ്ഥാന അധ്യക്ഷൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. നിതീഷ് തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്നും പങ്കുവയ്ക്കലുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു

01:10pm- എട്ട് മണിക്ക് തുടങ്ങിയ ബിഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ വൈകുന്നുവെന്നാണ് മനസിലാകുന്നത്. വോട്ടെണ്ണല്‍ വൈകുന്നതിനാല്‍ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

01:30pm- 74 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡെന്നത് ഫലം അപ്രവചനീയമാക്കുന്നു. ഇതില്‍ തന്നെ 42 മണ്ഡലങ്ങളിൽ വോട്ട് വ്യത്യാസം അഞ്ഞൂറില്‍ താഴെ മാത്രമാണ്. ഏഴ് മണ്ഡലങ്ങളിൽ വോട്ട് വ്യത്യാസം ഇരുന്നൂറില്‍ താഴെ മാത്രമാണ്.

02:00pm – ബിഹാര്‍ വോട്ടെണ്ണല്‍ 25 ശതമാനം മാത്രം പൂര്‍ത്തിയായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഫലസൂചനയായിട്ടില്ലെന്ന് ആര്‍ജെഡി. ബിജെപി മുന്നേറുന്ന നിലവിലെ സ്ഥിതി മാറുമെന്നും വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ആർജെഡി എംപി മനോജ് ഝാ അഭിപ്രായപ്പെട്ടു.

02:15pm-  മണിപ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളിൽ മൂന്നിടത്തെ ഫലം പുറത്തുവന്നു. രണ്ടിടത്ത് ബിജെപിയും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. വാങ്‌ഗോയ്, സിൻഗട്ട് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്. ലിലോങ്ങിൽ സ്വതന്ത്ര സ്ഥാനാർഥി വൈ. അൻതാസ് ഖാനും വിജയിച്ചു.

02:30pm- ഇതുവരെ എണ്ണിയത് 30% വോട്ടുകൾ മാത്രം.

03.00pm- നിലവിൽ എൻഡിഎ 127 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യം 106 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

03:15pm- ബിജെപിയുടെ നേതൃത്വത്തില്‍ എൻഡിഎ സഖ്യമാണ് മുന്നില്‍. 73 സീറ്റില്‍ മുന്നേറുന്ന ബിജെപിയുടെ കരുത്തില്‍ എൻഡിഎ സഖ്യം അധികാരത്തിലേറാനുള്ള സാധ്യത ഏറിയിട്ടുണ്ട്. നിതീഷ് കുമാറിന്‍റെ ജെഡിയുവിന് 49 സീറ്റുകളിലാണ് മുന്നിലെത്താനായത്. അതേസമയം തേജസ്വി യാദവിന്‍റെ ആര്‍ജെഡി 66 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 21 സീറ്റിലും ഇടതുപക്ഷം 19 ഇടത്തും മുന്നേറുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കാവുന്ന സ്ഥിതി ബിഹാറിലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

03:20pm- ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മിഥിലാഞ്ചല്‍ മേഖലയില്‍ എൻഡിഎയുടെ ആധിപത്യം. ഇവിടത്തെ 60 സീറ്റ്‌ കളിൽ 43 ഇടത്തും എൻഡിഎ സ്ഥാനാര്‍ത്ഥികളാണ് മുന്നേറുന്നത്. അതേസമയം മഗധ മേഖലയില്‍ മഹാസഖ്യത്തിന് മേല്‍ക്കൈ. 61 മണ്ഡലങ്ങളിൽ 34 ഇടത്തും മഹാ സഖ്യ സ്ഥാനാര്‍ത്ഥികള്‍ മുന്നേറുകയാണ്.

03:25pm- മിഥിലാഞ്ചല്‍ മേഖലയില്‍ എൻഡിഎയുടെ ആധിപത്യം. ഇവിടത്തെ 60 സീറ്റ്‌ കളിൽ 43 ഇടത്തും എൻഡിഎ സ്ഥാനാര്‍ത്ഥികളാണ് മുന്നേറുന്നത്. അതേസമയം മഗധ മേഖലയില്‍ മഹാസഖ്യത്തിന് മേല്‍ക്കൈ. 61 മണ്ഡലങ്ങളിൽ 34 ഇടത്തും മഹാ സഖ്യ സ്ഥാനാര്‍ത്ഥികള്‍ മുന്നേറുകയാണ്.

03:30pm- പറ്റ്നയില്‍ ബിജെപി ആഘോഷം

03:45pm- ബിഹാറില്‍ ആര്‍ജെഡിക്കാണ് ആദ്യവിജയം. ദർഭംഗ റൂറലിൽ ആര്‍ജെഡിയുടെ ലളിത് യാദവ് വിജയിച്ചതായാണ് കമ്മീഷൻ പ്രഖ്യാപിച്ചത്

04:10pm- ബിഹാര്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇതുവരയുള്ള കണക്ക് പ്രകാരം ബിജെപിയുടെ നേതൃത്വത്തില്‍ എൻഡിഎ മുന്നേറ്റം പ്രകടമാണെങ്കിലും ഫലം ഉറപ്പിക്കാവുന്ന സ്ഥിതി ബിഹാറിലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ബിഹാറില്‍ അതിനിര്‍ണായകമാകു 23 സീറ്റാണ്. ഇവിടെ അഞ്ഞൂറില്‍ താഴെ മാത്രം ലീഡാണ് സ്ഥാനാര്‍ത്ഥികൾക്കുള്ളത്. ഏഴ് മണ്ഡലങ്ങളിൽ വോട്ട് വ്യത്യാസം ഇരുന്നൂറില്‍ താഴെ മാത്രമാണ്.

04:15pm: ബിഹാറിൽ ഇപ്പോഴത്തെ ലീഡ് നില അനുസരിച്ച് ബിജെപിക്ക് 77 സീറ്റിൽ മേൽക്കൈയുണ്ട്. അതേസമയം ഇടതുപക്ഷത്തെ പ്രധാന പാർട്ടിയായിരുന്ന സിപിഐഎംഎൽ ലിബറേഷന്റെ ലീഡ് നില 11 ലേക്ക് താഴ്ന്നു. ഒരു ഘട്ടത്തിൽ 14 വരെയെത്തിയ ശേഷമാണ് 11 ലേക്ക് താഴ്ന്നത്.

04:20pm- യോഗേശ്വര്‍ ദത്തിന് വീണ്ടുമൊരിക്കല്‍ കൂടി ഹരിയാനയിലെ തെരഞ്ഞെടുപ്പില്‍ പരാജയം.

4:30pm- ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ നിതീഷ് കുമാറിന്റെ പാർട്ടിയായ ജെഡിയു വിജയിച്ചു. 41 സീറ്റുകളിൽ ജെഡിയു സ്ഥാനാർത്ഥികൾ മുന്നിലുണ്ട്. 

05:00pm- ബിഹാറിൽ ആർജെഡി വീണ്ടും ലീഡുയർത്തി. അസംബ്ലി തെരഞ്ഞെടുപ്പിൽ 144 ലേറെ സീറ്റുകളിൽ മത്സരിച്ച ആർജെഡി ഇപ്പോൾ രണ്ട് സീറ്റിൽ വിജയിക്കുകയും 68 സീറ്റിൽ മുന്നേറുകയും ചെയ്യുന്നു.

05:10pm- ബിഹാറിൽ വോട്ടെണ്ണൽ തുടരുമ്പോൾ മഹാസഖ്യത്തിന് നിലവിൽ മുൻതൂക്കമുള്ളത് 107 ഇടങ്ങളിൽ. കേവല ഭൂരിപക്ഷത്തിന് ഇനിയും 13 സീറ്റുകളിൽ സഖ്യം മുന്നേറേണ്ടതുണ്ട്. ആർജെഡി 70, കോൺഗ്രസ് 20, സിപിഐ എംഎൽ 13, സിപിഐ 03, സിപിഎം 03 എന്നിങ്ങനെയാണ് കക്ഷികളുടെ ലീഡ് നില

05:13- ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പല മണ്ഡലങ്ങളിലെയും ശക്തമായ പോരാട്ടം ലീഡ് നിലയിലെ മാറ്റത്തിന് കാരണമാകുന്നു. ബിജെപി, ആർജെഡി, ജെഡിയു, കോൺഗ്രസ്, സിപിഐ എംഎൽ എന്നിവരുടെ സീറ്റുകളിലാണ് ലീഡ് ഓരോ റൗണ്ട് കഴിയുമ്പോഴും മാറുന്നത്.

05:30pm- ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നണികൾക്ക് പ്രതീക്ഷയും ആശങ്കയുമാവുകയാണ് 24 സീറ്റുകൾ.

05:35pm- ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപി മൂന്ന് സീറ്റിൽ വിജയിച്ചിട്ടുണ്ട്.

05:45- ബിഹാറിലെ ബിജെപി മുന്നേറ്റത്തില്‍ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുംപാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദനം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button