NEWS

ബിനീഷിനെ കാണാന്‍ ഹൈക്കോടതിയെ സമീപിച്ച് സഹോദരന്‍

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത പ്രതി ബിനീഷ് കോടിയേരിയെ കാണണമെന്ന ആവശ്യവുമായി സഹോദരന്‍ ബിനോയ് കോടിയേരി. ഇക്കാര്യം ആവശ്യപ്പെട്ട് ബിനോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.

ബിനീഷിനെ കാണാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവാന്‍ പോലും ഇതുവരെ അനുവദിച്ചില്ലെന്നും ബിനോയ് പറയുന്നു.

ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായി മാധ്യമങ്ങള്‍ വഴി അറിഞ്ഞതായും ബിനോയ് പറഞ്ഞു. അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ ഇഡി ഓഫിസിലെത്തിച്ചു.

ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും ബിനീഷ് ഓഫിസിന് മുന്നില്‍ വച്ചു പറഞ്ഞു.

Back to top button
error: