NEWS
ശിവശങ്കര്‍ അഞ്ചാം പ്രതിയെങ്കില്‍ മുഖ്യമന്ത്രി ഒന്നാം പ്രതി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതികേസില് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രതി ചേര്‍ത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ അഞ്ചാം പ്രതിയെങ്കില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ചെന്നിത്തല ആരോപിച്ചു.
കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷന് പദ്ധതിയിലൂടെ പുറത്ത് വന്നത്. മുഖ്യമന്ത്രിയാണ് യഥാര്‍ത്ഥ പ്രതി. അഴിമതി കേസുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ശിവശങ്കര്‍ കേസില്‍ അഞ്ചാം പ്രതിയാണെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ച് ഒഴിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.