NEWS

മുല്ലപ്പളളിയുടെ വിവാദ പ്രസ്താവനയില്‍ പരാതിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ്‌

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പരാതിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍.

ആത്മാഭിമാനമുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ പിന്നീടത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി. പ്രസ്താവന സ്ത്രീകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കലാണെന്നും ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സലീം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.

Signature-ad

പരാതിയില്‍ ഐപിസി 305, 306, 108 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുല്ലപ്പള്ളി പ്രായഭേദമന്യേ ഒരു സമൂഹത്തെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നത്. മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും നിരവധി തവണ എംപിയും കെപിസിസി പ്രസിഡന്റുമായ ഉന്നതനായ വ്യക്തി ഇങ്ങനെ പറയുന്നത് ഗൗരവമേറിയ കുറ്റകൃത്യമാണെന്നും സലീം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: