NEWS

എം ശിവശങ്കർ ഐ എ എസിനെ എൻഫോഴ്‌സ്മെന്റ് ഡയറക്ട്ടറേറ്റ് അറസ്റ്റ് ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ സെക്രട്ടറി എം ശിവശങ്കർ ഐ എ എസിനെ എൻഫോഴ്‌സ്മെന്റ് ഡയറക്ട്ടറേറ്റ് അറസ്റ്റ് ചെയ്തു.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഇ ഡി കസ്റ്റഡിയിൽ എടുത്തിരുന്നു.

ആറ് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

വ്യാഴാഴ്ച ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കും. കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

Back to top button
error: