NEWS
സാമ്പത്തിക സംവരണത്തെ എതിർക്കില്ലെന്ന് കോൺഗ്രസ്, ലീഗിനെ ബോധ്യപ്പെടുത്താൻ ശ്രമം, പ്രക്ഷോഭത്തിന് സംവരണ സമുദായ മുന്നണി
സാമ്പത്തിക സംവരണത്തെ എതിർക്കില്ലെന്ന് കോൺഗ്രസ്. മുന്നണിയിൽ എതിർപ്പുള്ള ലീഗിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. പിന്നാക്ക സമുദായങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം മുന്നാക്കക്കാരിൽ പിന്നാക്കാർക്ക് സാമ്പത്തിക സംവരണത്തിനെതിരെ പ്രക്ഷോഭം നടത്താൻ സമുദായ സംവരണ മുന്നണി തീരുമാനിച്ചു .ഈ മാസം 31ന് ചേരുന്ന സ്റ്റിയറിങ്ങ് കമ്മിറ്റിയിൽ യോജിച്ച പ്രക്ഷോഭ രീതി തീരുമാനിക്കാൻ കൊച്ചിയിൽ ചേർന്ന സംവരണ മുന്നണി യോഗത്തിൽ തീരുമാനം ആയി.
ഈ വിഷയത്തിൽ സംസ്ഥാനത്തെ മൂന്നു മുന്നണികളും പരസ്യ നിലപാട് പ്രഖ്യാപിക്കണമെന്ന് സംവരണ മുന്നണി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അടക്കം വിവിധ മുസ്ലീം സംഘടനകളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.