NEWS

സ്വപ്നക്കിത് വായനക്കാലം

അട്ടക്കുളങ്ങര വനിതാ ജയിലിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ഇത് വായനക്കാലം.ജയിൽ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുക്കും. ഇംഗ്ലീഷ് സാഹിത്യത്തോട് ആണ് പ്രിയം.

മറ്റു തടവുകാരോട് അധികം ഇടപഴകാറില്ല സ്വപ്ന. പത്രങ്ങളും ആനുകാലികങ്ങളും വായിക്കും. ശിവശങ്കറിന്റെ അറസ്റ്റ് വാർത്ത സ്വപ്ന അറിഞ്ഞത് റേഡിയോയിൽ നിന്നാണ്. വലിയ ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല അറസ്റ്റ് വാർത്ത കേട്ടപ്പോൾ സ്വപ്നയ്ക്ക്.

Signature-ad

കൊലക്കേസ്‌ പ്രതിയാണ് സ്വപ്നയ്ക്ക് സെല്ലിൽ കൂട്ട്. രണ്ടുപേർക്കും കട്ടിലും ഫാനും സെല്ലിൽ ഉണ്ട്. തൊട്ടടുത്ത് ആണ് സ്വപ്ന പണ്ട് വിരാജിച്ച യു എ ഇ കോൺസുലേറ്റ്.

സ്വപ്നയുടെ സെല്ലിന് സമീപം മുരുകന്റെ ഒരു ഫോട്ടോ വച്ചിട്ടുണ്ട്. ഇവിടെയാണ് തടവുകാർ പ്രാർത്ഥിക്കുക. സ്വപ്നയും ദീർഘനേരം പ്രാർത്ഥനകളിൽ മുഴുകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: