NEWS

ബിനീഷ് എന്നും വിവാദങ്ങളുടെ തോഴൻ

വിവാദങ്ങളുടെ തോഴൻ ആയിരുന്നു എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി.എസ്എഫ്ഐയിൽ സജീവമായിരുന്നെങ്കിലും രാഷ്ട്രീയം ആയിരുന്നില്ല ബിനീഷിന്റെ തട്ടകം.

സ്വാശ്രയ കോളേജ് സമരവുമായി ബന്ധപ്പെട്ടു പോലീസ് ആക്രമണ കേസിലെ പ്രതി ആയിരുന്നെങ്കിലും പാസ്പോർട്ട് കരസ്ഥമാക്കിയത് ആണ് ആദ്യ വിവാദം. കേസുകൾ പിന്നീട് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിൻവലിക്കപ്പെട്ടു.

Signature-ad

വലിയ വിദ്യാഭ്യാസം ഇല്ലാത്ത ബിനീഷ് വിദേശത്ത് ഒരു കമ്പനിയിൽ വലിയ ജോലി നേടിയത് പലരുടെയും നെറ്റി ചുളിപ്പിച്ചു. സിനിമ ബന്ധങ്ങളും ക്രിക്കറ്റ് ബന്ധങ്ങളും പണമിടപാടുകളുമൊക്കെ ബിനീഷിനെ വിവാദങ്ങളുടെ തോഴനാക്കി.

ലഹരി മരുന്ന് കേസുകളിലെ പ്രതി അനൂപ് മുഹമ്മദ്മായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ആണ് ബിനീഷിനെ ഇ ഡി വലയത്തിൽ എത്തിച്ചത്. വിവാദങ്ങളിലൂടെ അച്ഛന്റെ തന്നെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് മകൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: