ഉത്തർപ്രദേശിനെ പോലെ ബലാൽസംഗം നടന്നില്ലെന്ന്‌ രാജസ്ഥാനും പഞ്ചാബും പറയുന്നില്ല, ബിജെപിയ്ക്ക് മറുപടി നൽകി രാഹുൽ ഗാന്ധി

രാജസ്ഥാനിലും പഞ്ചാബിലും ബലാൽസംഗം നടന്നപ്പോൾ ഗാന്ധി കുടുംബം എവിടെ ആയിരുന്നു എന്ന ബിജെപി ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പോലെ ബലാൽസംഗം നടന്നിട്ടില്ലെന്നു വാദിക്കാനും ഇരയുടെ കുടുംബത്തെ തടങ്കലിൽ ആക്കാനും രാജസ്ഥാനിലും പഞ്ചാബിലും ശ്രമം ഉണ്ടായില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ നീതിക്കായി താൻ അവിടെയും സന്ദർശിക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചാബിൽ ആറുവയസുകാരി ദളിത്‌ പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും നിർമല സീതാരാമനും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിമർശിച്ചിരുന്നു.രാഷ്ട്രീയ ടൂറുകൾ നിർത്തി പെൺകുട്ടികൾ ബലാൽസംഗം ചെയ്യപ്പെടുന്ന പഞ്ചാബും രാജസ്ഥാനും സന്ദർശിക്കാൻ രാഹുൽ ഗാന്ധി തയ്യാറാവണം എന്ന് അവർ ആവശ്യപ്പെട്ടിരുന്നു.

ഹത്രസ് സംഭവത്തിൽ വിലക്കുകൾ മറികടന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇരയുടെ ബന്ധുക്കളെ സന്ദർശിച്ചത് ചർച്ച ആയിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് ബിജെപി നേതാക്കൾ രാഹുലിനെയും പ്രിയങ്കയെയും ഉന്നം വച്ചത്.അന്ന് യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ആണ് രാഹുലും പ്രിയങ്കയും ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *